ADVERTISEMENT

ഭാവിയുടെ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിക്കുന്ന കോടതികള്‍ നാം കണാന്‍ പോകുകയാണ് എന്നതിന് വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തുടക്കം തലപ്പത്തു നിന്നു തന്നെയാണ്- ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലേക്കും നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എത്തുന്നു എന്നതാണ് ഇതിനു തെളിവായി ഉയര്‍ത്തിക്കാണിക്കുന്നത്. കഴിഞ്ഞ മാസം സുപ്രീം കോടതിയുടെ പോര്‍ട്ടല്‍ ഫോര്‍ അസിസ്റ്റന്‍സ് ഇന്‍ കോര്‍ട്‌സ് എഫിഷ്യന്‍സി (എസ്‌യുപിഎസിഇ) തുടങ്ങിയത് ഇന്ത്യന്‍ നിയമ മേഖലയിലെ ചരിത്ര നിമിഷമായി കൊണ്ടാടപ്പെടുകയാണ്. രണ്ടു വര്‍ഷത്തെ പരിശ്രമങ്ങളാണ് എഐ കൊണ്ടുവരാനായി സ്ഥാപിച്ച കമ്മറ്റിക്ക് ഉചിതമായ നീക്കങ്ങള്‍ നടത്തി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചത്. 

 

സ്വന്തമായി വികസിപ്പിച്ചെടുത്ത ന്യൂറല്‍ ട്രാന്‍സിലേഷന്‍ ടൂള്‍ 2019ല്‍ തന്നെ അവതരിപ്പിച്ചിരുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഭാവിയില്‍ കോടതികളുടെ നടത്തിപ്പ് സുഗമമാക്കാനുള്ള അവശ്യ ഘടകങ്ങള്‍ നേരത്തെ തന്നെ ഒരുക്കുകയാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയും. ബിഗ് ഡേറ്റാ വിശകലനത്തിനടക്കുമുള്ള സംവിധാനങ്ങളാണ് സുപ്രീം കോടതിയിലും ഒരുങ്ങുന്നത്. മറ്റെല്ലാ രാജ്യത്തും നിലനിന്നിരുന്ന നീതിന്യായ വ്യവസ്ഥയേയും പോലെ ബുക്കുകളും, രേഖകളും കൂട്ടിവച്ചാണ് ഇന്ത്യന്‍ കോടതികളും പ്രവര്‍ത്തിച്ചുവന്നത്. 

 

Hindu God Krishna on blue background

പതിനായിരക്കണക്കിനു കേസുകളാണ് ഒരോ വര്‍ഷവും ഫയല്‍ ചെയ്യപ്പെടുന്നത്. ഇവയേക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റൈസു ചെയ്യുന്നതും ഇപ്പോള്‍ നടക്കുന്ന വെര്‍ച്വല്‍ വാദങ്ങളുടെ ഡേറ്റ ശേഖരിക്കുന്നതും ഭാവിയില്‍ അമൂല്യമായി തീരാം. മുകളില്‍ പറഞ്ഞ രണ്ടു സാങ്കേതികവിദ്യകളും ഡേറ്റാ ശേഖരണവും വിശകലനവും സുഗമമാക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രാദേശിക ഭാഷകളിലെ കോടതി നടപടികള്‍ ഇംഗ്ലിഷിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യുന്നതിനാണ് ന്യൂറല്‍ ട്രാന്‍സ്‌ലേഷന്‍ ടൂള്‍ പ്രയോജനപ്പെടുത്തുന്നത്. പഴയ വിധികളും മറ്റും അന്വേഷിച്ച് ഫയലുകള്‍ തിരഞ്ഞ് തളരുന്നത് ഒഴിവാക്കുക വഴി ജഡ്ജിമാര്‍ക്ക് വളരെയധികം സമയം ലാഭിക്കാം.

 

ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്നതോടെ ഡേറ്റാ പ്രളയവും കരുത്താര്‍ജ്ജിക്കുന്നു. രണ്ടര ക്വിന്റിലിയന്‍ ബൈറ്റ്‌സ് ഡേറ്റയാണ് ഇപ്പോള്‍ ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് ഒരോ രണ്ടുവര്‍ഷവും കഴിയുമ്പോള്‍ ഇരട്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വിവിധ മേഖലകളെക്കുറിച്ചുള്ള അമൂല്യ വിവരങ്ങള്‍ ഒഴുകുകയാണ് ഇന്റര്‍നെറ്റ് വഴി. ഇത് സ്വര്‍ണത്തേക്കാളും, എണ്ണയേക്കാളും വിലപിടിപ്പുള്ളതായി മാറിയേക്കാമെന്ന വിലയിരുത്തല്‍ നേരത്തെ മുതല്‍ നിലനില്‍ക്കുന്നു. ഈ ഡേറ്റാ ശേഖരിക്കുകയും ഡിജിറ്റൈസു ചെയ്യുകയും ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ നീതിന്യായ മേഖല.

 

∙ ഐപാഡ് മിനി പ്രോ പുറത്തിറക്കിയേക്കും

 

zoom-meeting-australia1

ഐപാഡ് മിനി ടാബുകള്‍ക്കും പ്രോ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ ബെസല്‍, 5ജി, നൂതന സ്‌ക്രീന്‍ ടെക്‌നോളജി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ പ്രോ മോഡല്‍ എത്തുക. യാത്രാ വേളകളില്‍ ഇവ വളരെയധികം ഉപയോഗപ്പെടും എന്നാണ് കരുതുന്നത്. ഇതിന്റെ സ്‌ക്രീന്‍ സൈസ് 8.4-ഇഞ്ച് ആയിരിക്കാം. 

 

∙ വിന്‍ഡോസ് 10എക്‌സ് ഒഎസ് പുറത്തിറക്കുന്നത് മാറ്റിവച്ചു

 

ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന് വെല്ലുവിളി ഉയര്‍ത്താനായി വിന്‍ഡോസിന്റെ ലൈറ്റ് വേര്‍ഷനായ വിന്‍ഡോസ് 10എക്‌സ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ് എന്നൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, തങ്ങളിപ്പോള്‍ വിന്‍ഡോസ് 10എക്‌സ് പുറത്തിറക്കുന്നില്ല, മറിച്ച് വിന്‍ഡോസ് 10ലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് ചെയ്യുന്നതെന്ന് കമ്പനി പറയുന്നു. അതേസമയം, വിന്‍ഡോസ് 10എക്‌സ് അവതരിപ്പിക്കാനുള്ള പദ്ധതി കമ്പനി പാടെ ഉപേക്ഷിച്ചതായി പറയുന്ന ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. എന്തായാലും, നിലവിലെ രീതിയില്‍ അത് കമ്പനി പുറത്തിറക്കില്ലെന്നാണ് പറയുന്നത്. 

 

∙ സൂം മീറ്റിങ്ങുകള്‍ മടുപ്പ് ഉളവാക്കുന്നുവെന്ന് സൂം മേധാവിയും

 

മഹാമാരി പടര്‍ന്നതോടെ മീറ്റിങ്ങുകള്‍ വെര്‍ച്വലിലേക്ക് മാറിയിരുന്നല്ലോ. ഇതോടെ വന്‍ പ്രചാരം സിദ്ധിച്ച സ്ട്രീമിങ് സേവനമാണ് സൂം. സൂം മീറ്റിങ്ങുകള്‍ മടുത്തത് നിങ്ങള്‍ക്കു മാത്രമല്ല, കമ്പനിയുടെ മേധാവിക്കും അതു മടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരന്തരം സൂം മീറ്റിങ്ങുകള്‍ നടത്തിവന്ന തനിക്കും 'സൂം തളര്‍ച്ച' അഥവാ സൂം ഫറ്റീഗ് അനുഭവപ്പെട്ടു തുടങ്ങിയതായി സൂം മേധാവി എറിക് യൂവാന്‍ പറഞ്ഞു. തുടരെ തുടരെയുള്ള സൂം മീറ്റിങ്ങുകള്‍ താന്‍ വേണ്ടന്നുവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

 

∙ ക്ലിപ്‌ബോഡ് സിങ്കിങ് ആപ്പുമായി വണ്‍പ്ലസ് 

 

വണ്‍പ്ലസ് ഡിവൈസില്‍ നിന്ന് കംപ്യൂട്ടറിലേക്കും മറ്റു ഡിവൈസുകളിലേക്കും ഫയലുകളും, ടെക്സ്റ്റും ഫോട്ടോകളും കൈമാറുന്നത് എളുപ്പമാക്കാനായി പുതിയ ആപ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ക്ലിപ്റ്റ് എന്ന് അറിയപ്പെടുന്ന ആപ്പിലുടെ പിസിയിലേക്കും ഫയലുകള്‍ എളുപ്പത്തില്‍ കൈമാറാം. ഗൂഗിള്‍ ഡ്രൈവ് പ്രയോജനപ്പെടുത്തിയാണ് പുതിയ ആപ് പ്രവര്‍ത്തിക്കുന്നത്.

 

English Summary: Supreme Court embraces Artificial Intellegence, CJI Bobde says won't let AI spill over to decision-making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com