ADVERTISEMENT

ബില്‍ ഗേറ്റ്‌സ് എന്ന കംപ്യൂട്ടര്‍ ബുദ്ധിരാക്ഷസനെ നിങ്ങള്‍ അറിയുമായിരിക്കും, എന്നാല്‍ അവിവാഹിതനായിരുന്ന കാലത്തെ ബില്‍ ഗേറ്റ്‌സ് എന്ന യൗവനം പരമാവധിയില്‍ ആഘോഷിച്ചിരുന്നയാളെ അധികമാര്‍ക്കും അറിയില്ല. അങ്ങനെയൊരു കാലം ബില്ലിനുണ്ടായിരുന്നു എന്നാണ് സിയാറ്റില്‍ പോസ്റ്റിലെ മുന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തല്‍. ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് വാലസ് ബില്‍ ഗേറ്റ്‌സിന്റെ പരിധിയില്ലാത്തെ ആഘോഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

 

രണ്ടും മൂന്നും ദിവസങ്ങള്‍ തുടര്‍ച്ചയായി പണിയെടുക്കുക പിന്നീട് വന്യമായി ആഘോഷിക്കുക എന്നതായിരുന്നു അന്നത്തെ പല 'മൈക്രോസോഫ്റ്റ് പിള്ളേരുടെ' രീതിയെന്നാണ് വാലസ് പറയുന്നത്. 'സിയാറ്റിലിലെ നൈറ്റ് ക്ലബുകളിലെ നഗ്ന നൃത്തം ഇവര്‍ ആസ്വദിച്ചിരുന്നു. നര്‍ത്തകിമാരില്‍ പലരേയും ബില്ലിന്റെ വസതിയിലേക്കും കൊണ്ടുപോയിരുന്നു. ഒറ്റ നോട്ടത്തില്‍ തോന്നും പോലെ നിഷ്‌കളങ്കനായ കുട്ടിയൊന്നുമായിരുന്നില്ല അന്ന് ബില്‍ ഗേറ്റ്‌സ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് അയാള്‍ ജീവിച്ചത്' എന്നും വാലസ് കൂട്ടിച്ചേര്‍ക്കുന്നു.

 

1200-melinda-gates-bill-gates

1990കളില്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് വാലസ്. സ്വാഭാവികമായും പുസ്തകത്തിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ബില്‍ ഗേറ്റ്‌സിന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത മേഖലകളിലേക്കുകൂടി ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തകന് കടന്നു ചെല്ലാനായത്. 1997ല്‍ പുറത്തിറങ്ങിയ 'Overdrive: Bill Gates and the Race to Control Cyberspace' എന്ന പുസ്തകത്തില്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ പാര്‍ട്ടികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സിയാറ്റിലിലെ വസതിയിലെ ഇന്‍ഡോര്‍ നീന്തല്‍ക്കുളത്തില്‍ നഗ്നരായി നീന്തുന്നത് ബില്‍ ഗേറ്റ്‌സിന്റെ ഇഷ്ട വിനോദമായിരുന്നുവെന്നും വാലസ് പറയുന്നുണ്ട്. 

 

വാലസിന്റെ അവകാശവാദങ്ങളെ അംഗീകരിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് വേണ്‍ റാബേണ്‍ പ്രതികരിച്ചത്. 'വീടിനകത്തെ നീന്തല്‍കുളത്തില്‍ നഗ്നനായി നീന്തുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നഗ്നരായി നീന്തുന്നതെന്നതാണ് കാര്യം. നീന്തല്‍ക്കുളത്തിലായാലും കിടക്കയിലായാലും ആര്‍ക്കൊപ്പമാണെന്നതിലാണ് കാര്യം' എന്നും റാബേണ്‍ പറയുന്നു. 1994ലെ വിവാഹത്തിനുശേഷം മെലിന്‍ഡയുമായി ബില്‍ ഗേറ്റ്‌സ് അങ്ങേയറ്റത്തെ വിശ്വസ്ഥത പുലര്‍ത്തിയിരുന്നതായും റാബേണ്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

മെയ് മൂന്നിനാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ബന്ധം പിരിയുന്നുവെന്ന് പരസ്യമായി അറിയിച്ചത്. അതേസമയം, ഇരുവരും ചേര്‍ന്ന് 2000ത്തില്‍ സ്ഥാപിച്ച ജീവകാരുണ്യ സംഘടനയായ ബില്‍ ആൻഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ പരസ്പരം സഹകരിക്കുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ബില്‍ ഗേറ്റ്‌സിനും മെലിന്‍ഡക്കും ചേര്‍ന്ന് 145 ബില്യണ്‍ ഡോളര്‍ (ഏകദേശം പത്ത് ലക്ഷം കോടി രൂപ) ആസ്ഥിയാണുള്ളത്. അതുകൊണ്ടുതന്നെ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകൂടിയാവുകയാണ് ഈ വിവാഹമോചനം.

 

English Summary: Bachelor Bill: Microsoft Co-Founder Reportedly Partied With Strippers Before Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com