ADVERTISEMENT

യുണൈറ്റഡ് എയർലൈൻസ് ഹോൾഡിങ് ഇൻ കോർപ്പറേഷൻ സൂപ്പർസോണിക് യാത്രയ്ക്കുള്ള സാധ്യതാ വിപണിയിലേക്ക്. ഇതിനായി ബൂം ടെക്നോളജി ഇൻ കോർപ്പറേഷൻ ഓവർച്ചർ എയർക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓർഡർ യുണൈറ്റഡ് എയർലൈൻസിന് നൽകിക്കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. 2029 ഓടെ യാത്ര ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 

 

കോൺകോഡ് നിർത്തലാക്കി 18 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സൂപ്പർ സോണിക് വിമാനം പുറത്തിറക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. പകർച്ചവ്യാധികളുടെ ഇടയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടായ വിമാനക്കമ്പനികൾ വീണ്ടും സജീവമായതോടെയാണ് ഇത്തരമൊരു കരാർ പ്രാബല്യത്തിൽ വരുന്നത്. യുണൈറ്റഡ് എയർലൈൻസ് സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഓവർച്ചർ വിമാനത്തിന്റെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു. 

 

27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അവസാനത്തെ വാണിജ്യ സൂപ്പർസോണിക് ജെറ്റ് ആയ കോൺകോഡ് 2003 ൽ പറക്കുന്നത് നിർത്തിയിരുന്നു. ഓവർച്ചർ ജെറ്റിന് 1.7 മാക് സ്പീഡ് കൈവരിക്കാൻ കഴിയും. ഇന്നത്തെ ഏറ്റവും വേഗമേറിയ വാണിജ്യ ജെറ്റ് ലൈനറുകളുടെ ഇരട്ടി വേഗമാണിത്. ഇപ്പോൾ ആറര മണിക്കൂർ വേണ്ടിവരുന്ന ലണ്ടൻ ന്യൂയോർക്ക് യാത്ര മൂന്നര മണിക്കൂർ മാത്രമെ എടുക്കൂവെന്ന് കമ്പനി അവകാശപ്പെടുന്നു. 65 മുതൽ 88 വരെ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. എല്ലാം ബിസിനസ് ക്ലാസ് സീറ്റുകൾ ആയിരിക്കുമെന്ന് അറിയിച്ചു.

 

ഡെൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിമാന നിർമാതാക്കളായ ബൂം സൂപ്പർസോണിക്കിന്റെ സൂപ്പർസോണിക് ജെറ്റ് ‘ഓവർചർ’ 2025 ഓടെ പൂർത്തീകരിക്കാനാണ് പദ്ധതി. 2026 ഓടെ ടെസ്റ്റ് ഫ്ലൈറ്റുകൾ ആരംഭിക്കാനും 2029 ഓടെ യാത്രക്കാരെ കയറ്റാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

English Summary: United plans supersonic flights by 2029

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com