ADVERTISEMENT

കേരളത്തിലെ പ്രമുഖ പരസ്യക്കമ്പനിക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്ത്ര എക്‌സ് മീഡിയ എന്ന സമൂഹ മാധ്യമ പരസ്യക്കമ്പനിക്കാണ് ഈ നേട്ടം ലഭിച്ചത്. ദുബായ് കേന്ദ്രീകരിച്ചുള്ള വേൾഡ് ഇൻഡിപ്പെൻഡന്റ് അഡ്വർട്ടൈസിങ് അവാർഡ്‌സിന്റെ (വിന) പുരസ്കാര ചുരുക്കപ്പട്ടികയിലിടം നേടിയ കേരളത്തിൽ നിന്നുള്ള ഏക സ്റ്റാർട്ടപ്പും അസ്ത്ര എക്‌സ് മീഡിയയാണ്. 

 

4600-ലധികം അപേക്ഷകളിൽ നിന്നാണ് 35 രാജ്യങ്ങളിലെ 35 കമ്പനികളുടെ ചുരുക്കപ്പട്ടിക പുറത്തിറക്കിയത്. വിന രാജ്യാന്തര പുരസ്കാരത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു കമ്പനി ഈ പട്ടികയിലിടം നേടുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ എച്ച്. ശിവപ്രസാദ് സിഇഒയും റിജോയ് പാലിയേക്കര പാർട്ണറുമായ കമ്പനി ഇതാദ്യമായാണ് ഇത്രയും വലിയ നേട്ടം കൈവരിക്കുന്നത്. ജൂൺ 11ന് ദുബൈയിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. 

 

വിവിധ മാർക്കറ്റിങ് തന്ത്രങ്ങൾ ഉപയോഗിച്ച് ബ്രാൻഡുകളെ വളരാൻ സഹായിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ പരസ്യ ഏജൻസിയാണ് ആസ്ട്ര എക്സ് മീഡിയ. 2018-ലാണ് തൃശ്ശൂർ പേരാമ്പ്ര ആസ്ഥാനമാക്കി അസ്ത്ര എക്‌സ് മീഡിയ ആരംഭിച്ചത്.

 

English Summary: International recognition for Kerala Advertising Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com