sections
MORE

കേരളത്തിൽ ഏറ്റവും വേഗമുള്ള 4G നൽകുന്നത് 'വി', 6 ജില്ലകളിലും മുന്നിൽ; ഊകല റിപ്പോർട്ട്

vodafone-idea
SHARE

കേരളത്തിലെ ഏറ്റവും വലിയ 4ജി ടെലികോം ശൃംഖലയായ വിയുടെ ഗിഗാനെറ്റ് തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ ഏറ്റവും വേഗമേറിയ ശൃംഖലയെന്ന സ്ഥാനവും സ്വന്തമാക്കി. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ അഖിലേന്ത്യാടിസ്ഥാനത്തിലും വി ഏറ്റവും വേഗമേറിയ 4ജി കാഴ്ച വെച്ചു. മൊബൈല്‍ പരീക്ഷണ ആപ്ലിക്കേഷനുകളുടേയും ഡേറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകലയാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

സംസ്ഥാത്തെ അഞ്ച് പ്രധാന ജില്ലകളായ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തിന്റെ കാര്യത്തില്‍ വിയുടെ ഗിഗാനെറ്റ്  ഏറ്റവും മുന്നിലാണ്. വര്‍ക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ രാജ്യത്തെ ടെലികോം ശൃംഖലകളെല്ലാം വന്‍ ഡേറ്റാ ഉപയോഗത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ‘വി’ ഏറ്റവും വേഗമേറിയ 4ജി ശൃംഖലയാണെന്ന ഊകലയുടെ കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നത്. 

കേരളത്തിലെ തങ്ങളുടെ ഉപഭോക്താക്കളെ ഏറ്റവും മികച്ച 4ജി ശൃംഖലയില്‍ ബന്ധപ്പെടുത്താന്‍ പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ കേരളാ, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി എസ്. മുരളി പറഞ്ഞു. കേവലം വോയ്‌സിനും ഡേറ്റയ്ക്കും ഉപരിയായുള്ള സേവനങ്ങളുടെ ശ്രേണി അവതരിപ്പിച്ചു കൊണ്ടാണിതു ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും വലിയ സ്‌പെക്ട്രെം വിന്യാസം വി ആണു നടത്തിയിട്ടുള്ളത്. വീടിനുള്ളില്‍ പോലും മികച്ച വോയ്‌സും ഡേറ്റയും ഉറപ്പു നല്‍കുന്ന ഏറ്റവും ഫലപ്രദമായ 900 എംഎച്ച്ഇസഡ് ബാന്‍ഡിലുള്ള സ്‌പെക്ട്രത്തിന്റെ ഏറ്റവും വലിയ വിന്യാസവും തങ്ങളാണു നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിവിധ ഒടിടി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും വി മൂവിയും ടിവി ആപും ഉപയോഗിക്കാനുമുള്ള സൗകര്യങ്ങളും വി ഡേറ്റാ ഉപഭോക്താക്കള്‍ക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് 13 ഭാഷകളിലായി 9500ലധികം മൂവിയും, 400ധികം തത്സസമയ ടിവി ചാനലുകള്‍, ഒറിജിനല്‍ വെബ് സീരീസുകളുടെയും എല്ലാ തരത്തിലുമുള്ള രാജ്യാന്തര ടിവി ഷോകളുടെയും വലിയ കാറ്റലോഗിലേക്ക് ആക്സസ് ലഭിക്കുന്നു. 

249 രൂപയും അതിനുമുകളിലുള്ള അണ്‍ലിമിറ്റഡ് പ്ലാനുകള്‍ എടുക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ പരിധിയില്ലാതെ അതിവേഗ ഡേറ്റ ലഭിക്കും. 249 രൂപയുടെ എല്ലാ അണ്‍ലിമിറ്റഡ് പായ്ക്കുകളിലും വാരാന്ത്യ ഡേറ്റ റോള്‍ഓവറിന്റെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

English Summary: Vi is the fastest 4G network in Kerala: Ookla

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA