ADVERTISEMENT

രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവം പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് 'ക്രിക്കുരു' അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ (എഐ) ക്രിക്കറ്റ് പരിശീലനത്തിലെ മുന്‍നിരക്കാരനാണ് ക്രിക്കുരു. ഓരോരുത്തര്‍ക്കും വേണ്ട കരിക്കുലം സേവാഗും മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറും (2015-19) ചേര്‍ന്ന് വ്യക്തിപരമായി തന്നെ വികസിപ്പിച്ചതാണ്. രാജ്യാന്തര ക്രിക്കറ്റ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം നവീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ അഭിലഷണീയരായ ക്രിക്കറ്റ് താരങ്ങളെയും ഇതോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.

 

രാജ്യത്തെ ക്രിക്കറ്റ് പഠനത്തെ ജനകീയമാക്കുകയും നിലവിലുള്ള വിടവുകള്‍ നികത്തുന്നതിനും ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതുമാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും വളര്‍ന്നു വരുന്ന ക്രിക്കറ്റ് കളിക്കാര്‍ക്ക് ആഗോള തലത്തിലെ പ്രഗല്‍ഭരായ പരിശീലകരില്‍ നിന്നും തടസമില്ലാതെ, രാജ്യാന്തര നിലവാരത്തിലുള്ള കോച്ചിങ് ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ക്രിക്കുരു സ്ഥാപകന്‍ വീരേന്ദര്‍ സേവാഗ് പറഞ്ഞു. ക്രിക്കറ്റില്‍ ഒരു പ്രൊഫഷണല്‍ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും സേവാഗ് കൂട്ടിചേര്‍ത്തു.

 

എ.ബി. ഡിവില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയന്‍ ലാറ, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ജോണ്‍ന്റി റോഡ്‌സ് തുടങ്ങി ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെയും താരങ്ങളുടെയും ക്ലാസുകളിലൂടെ ക്രിക്കറ്റ് കളിക്കാന്‍ യുവാക്കളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള രാജ്യ്തതെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ മൊബൈല്‍-വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ക്രിക്കുരു, ഓരോ പരിശീലകന്റെയും നാല് മണിക്കൂര്‍ ക്യൂറേറ്റഡ് വിഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാം.

 

എഐ സാങ്കേതിക വിദ്യയില്‍ തന്നെ പഠനം വിലയിരുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള വിഡിയോകള്‍, സംവേദനാത്മക യാഥാര്‍ഥ്യം, ആകര്‍ഷകമായ സിമുലേഷനുകള്‍ എന്നിവയിലൂടെ പഠനത്തെ സജീവമാക്കുന്ന ഒരേയൊരു പരീക്ഷണാത്മക പഠന ആപ്ലിക്കേഷനാണ് ഇത്. എംസിസി പരിശീലന മാതൃകയില്‍ ഉപയോക്താവിന് സ്‌കോറും ലഭിക്കും.

 

രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക്, ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ, അവര്‍ എവിടെയായിരുന്നാലും വീടിന്റെ സുരക്ഷിതത്വത്തില്‍ ക്രിക്കറ്റ് പരിശീലനം പ്രാപ്യമാക്കുകയാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റും വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ വളരാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേര്‍ക്ക് ഇത് പ്രാപ്യമാകുമെന്നും ക്രിക്കുരു സഹ-സ്ഥാപകന്‍ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

 

പ്രകടനങ്ങളുടെയും അഭിമുഖങ്ങളുടെയും സംയോജനമാണ് ക്രിക്കുരു, അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും കൂടെ പഠിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസിലും വിപുലമായി മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത വിഡിയോ ഉള്ളടക്കം ഉള്‍പ്പെടുന്നു, ഒപ്പം വിഡിയോകള്‍ താല്‍ക്കാലികമായി നിര്‍ത്താനും വേഗത്തില്‍ കാണാനും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര ആവര്‍ത്തിച്ച് കാണാനും കഴിയും. ഐഒഎസിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പ് ലഭ്യമാണ്. www.cricuru.com ലോഗ് ചെയ്ത് ഒരു വര്‍ഷത്തേക്ക് വരിക്കാരാകാം. ഒരു വര്‍ഷത്തേക്ക് 299 രൂപ മുതല്‍ ഫീസ് ആരംഭിക്കുന്നു.

 

English Summary: Virender Sehwag launches experiential cricket learning app Cricuru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com