ADVERTISEMENT

ലോകത്തിന് ഏറ്റവും സുപരിചിതമായ കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസിന് ഇതുവരെ കാണാത്തതരം മേക്ക്ഓവർ ഉടൻ വരുമെന്ന് ടെക് ലോകത്തു പ്രതീക്ഷ. ഈ മാസം 24ന് മൈക്രോസോഫ്റ്റ് നടത്താനിരിക്കുന്ന ഈവന്റ് ഇക്കാര്യം പ്രഖ്യാപിക്കാനായിരിക്കുമെന്നാണു ്രപചാരണം. ഇപ്പോഴത്തെ വിൻഡോസ് 10ൽനിന്ന് അടുത്ത പതിപ്പിലേക്കുള്ള യാത്ര ഏതാണ്ട് ഉറപ്പാണ്. ഈവന്റിന്റെ അറിയിപ്പിലെ ചിത്രം വിൻഡോസിലൂടെ കടന്നു വരുന്ന പ്രകാശത്തിന്റേതായിരുന്നു. അതിൽ 4 ചതുരങ്ങളുടെ പ്രതിഫലനത്തിൽ 2 ദീർഘചതുരങ്ങളേയുള്ളൂ. കുറുകെയുള്ള വരകൾ പോയതോടെ 11 എന്നു വായിക്കാം. ഇത്, വിൻഡോസ് 11 വരുന്നു എന്നതിന്റെ സൂചനയായിക്കാണാം. പേര് വിൻഡോസ് 11 എന്നാകുമോ എന്നതിനെക്കാൾ എത്രത്തോളം മാറ്റങ്ങളുണ്ടാകും എന്നതാണു പ്രധാനം. 

‘ആ, ഇത് വിൻഡോസാണ്’ എന്നു തോന്നിക്കുന്ന ലുക്കും ഐക്കണുകളും പൂർണമായും മാറുമെന്നു പ്രതീക്ഷിക്കുന്നു. കംപ്യൂട്ടറുകൾക്കപ്പുറം, ഏതൊക്കെ പുതിയ തരം ഉപകരണങ്ങളിലേക്ക് വിൻഡോസിനെ എത്തിക്കും എന്നതും ലോകം ഉറ്റുനോക്കുന്നു. വിൻഡോസ് 10 വന്ന കാലത്തുനിന്ന് കംപ്യൂട്ടർ ഉപയോഗം ഏറെ മാറിയിട്ടുമുണ്ട്. ഡെവലപ്പർമാരും ക്രിയേറ്റർമാരുമാണിപ്പോൾ ലോകമെങ്ങും. അതനുസരിച്ചുള്ള ഫ്ലെക്സിബിലിറ്റി വിൻഡോസിലും വരുമെന്നു കരുതുന്നു. 

കൂടുതൽ ‘ടച്–ഫ്രണ്ട്‌ലി’ ആയിരിക്കും പുതിയ വിൻഡോസ്. കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ സൗകര്യങ്ങളുമൊരുക്കും. വിൻഡോസിന്റെ ഇന്റർഫേസ് കൂടുതൽ സൗകര്യമുള്ളതും കാണാൻ കൗതുകമുള്ളതുമാക്കാൻ സൺ വാലി എന്ന കോഡ് നാമത്തിൽ മൈക്രോസോഫ്റ്റ് ഒരു പദ്ധതി നടപ്പാക്കിവരുകയായിരുന്നു. അതിന്റെ ഗുണഫലങ്ങളും പുതിയ വിൻഡോസിൽ കാണാം. 24ന്റെ ഈവന്റിന് ഹൈപ്പ് കൂട്ടാൻ പലതരം ടീസറുകൾ മൈക്രോസോഫ്റ്റ് ഇറക്കുന്നുണ്ട്. 

English Summary: Windows 11 launch is set for Microsoft's June 24 event, here is everything we know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com