കേരളത്തിൽ നിന്നും ടാലി എംഎസ്എംഇ ബഹുമതി നേടിയ ബിസിനസ്സുകാരൻ

tally
SHARE

ഓരോ രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് നിർണ്ണായകമായ സംഭാവനകൾ നൽകുന്നവരാണ് ചെറുകിട– ഇടത്തരം സംരംഭകർ  (Micro, Small & Medium Enterprises, MSME). ഇന്ത്യൻ സമ്പദ്ഘടനയുടെയും നട്ടെല്ല് ഇവരാണെന്ന് നിസ്സംശയം പറയാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് സമാന ഘടനയാണുള്ളതെന്ന് പുറമേ നിന്നും നോക്കുമ്പോൾ തോന്നുമെങ്കിലും വൈവിധ്യമാണ് ഇവയുടെ മുഖമുദ്ര. 

രാജ്യമെമ്പാടുമുള്ള ചെറുകിട-മധ്യ നിര ബിസിനസുകാര്‍ക്ക് അഥവാ എസ്എംബിസിന് (Small and Medium Businesses (SMBs) സേവനം നല്‍കിവരുന്ന സുപ്രധാന സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാലി സൊലൂഷന്‍സ്, എംഎസ്എംഇ ദിനത്തില്‍ തങ്ങളുടെ പ്രഥമ എംഎസ്എംഇ ബഹുമതി (MSME Honours) അവതരിപ്പിച്ചിരിക്കുകയാണ്. ഈ ബഹുമതികൾ പ്രഖ്യാപിക്കുക വഴി ചെറുകിട മധ്യനിര ബിസിനസുകാര്‍ നല്‍കിവരുന്ന വൈവിധ്യത്തിനും വിട്ടുവീഴ്ചയില്ലാത്ത സേവന മികവിനും ആദരവു നല്‍കുന്നു. സമൂഹത്തിന്റെ താഴെ തട്ടു മുതല്‍ മികച്ച പ്രവര്‍ത്തനം വഴി സേവനം എത്തിക്കുന്ന ഈ ബിസിനസ് മേഖല രാജ്യ ഉന്നമതിക്കായി നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ് ഇതിന്റെ ഉദ്ദേശം. 

അഞ്ചു വിഭാഗങ്ങളിലായി രാജ്യത്തിന്റെ നാലു മേഖലകളിലും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് മേഖലകള്‍) ഉള്ള ബിസിനസുകാര്‍ക്കാണ് അംഗീകാരം നല്‍കുന്നത്. 

ബിസിനസ് ആചാര്യന്മാര്‍: ബിസിനസ് വെറ്ററന്‍സ് എന്ന വിഭാഗത്തില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നവര്‍ക്കാണ് ഈ ആദരം. പ്രതിസന്ധികളില്‍ പിടിച്ചു നിന്ന് വളര്‍ന്നവരാണ് ഇവര്‍. 

ഡിജിറ്റല്‍ പരിവര്‍ത്തനം നടത്തുന്നവര്‍: പുതിയ സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള കഴിവു പ്രദര്‍ശിച്ചവര്‍ക്കാണ് ഈ മേഖലയില്‍ അംഗീകാരം.

എംഎസ്എംഇകളിലെ അത്ഭുത വനിതകള്‍: അത്മവിശ്വാസത്തോടെ പരമ്പരാഗത ബിസിനസ് രീതികളെ പൊളിച്ചെഴുതി മുന്നേറുന്ന വനിത സംരംഭകർക്കായിരിക്കും ഈ വിഭാഗത്തില്‍ ആദരവ്.

സമൂഹത്തിന്റെ കാവലാളുകള്‍: പ്രതിസന്ധി ഘട്ടങ്ങളില്‍ ലാഭത്തേക്കാളേറെ സമൂഹത്തിന്റെ നന്മയില്‍ ശ്രദ്ധിച്ചവര്‍ക്കായിരിക്കും സോഷ്യല്‍ പെയ്ട്രണ്‍സ് അഥവാ സമൂഹത്തിന്റെ രക്ഷാധികാരികള്‍ എന്ന വിഭാഗത്തില്‍  ആദരവ് നല്‍കുക.

പുതിയ ആശയത്തിന്റെ വക്താക്കൾ: മാറ്റത്തിന് വഴിവച്ച പുതിയ ആശയങ്ങളും ചിന്താധാരയും പ്രകടമാക്കിയവരെയാണ് ഈ വിഭാഗത്തിൽ ആദരിക്കുക.

എംഎസ്എംഇ ബഹുമതിയുടെ ആദ്യ പതിപ്പ് അഞ്ചു മേഖലകളിലുമായി ലഭിച്ച നാമനിര്‍ദ്ദശങ്ങളുടെ ബാഹുല്ല്യം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു-700ലേറെ നോമിനേഷന്‍സ് ആണ് ലഭിച്ചത്. ഇവയെ ടാലിയുടെ പാനല്‍ പരിശോധിച്ചശേഷം ബഹുമാന്യ വ്യക്തികള്‍ അടങ്ങുന്ന വിധികര്‍ത്താക്കള്‍ക്ക് സമര്‍പ്പിച്ചു. വിധികര്‍ത്താക്കളില്‍ മുന്‍ ICAI പ്രസിഡന്റ് സിഎ അതുല്‍ ഗുപ്ത, സിഎഐടി പ്രസിഡന്റ് ബിസി ഭാര്‍ടിയ, ദൈനിക് ഭാസ്കർ ഡെപ്യൂട്ടി എഡിറ്റര്‍ പുലക് ബാജ്‌പൈ എന്നവര്‍ ഉള്‍പ്പെടുന്നു. 

joy
ജോയി എം വർഗീസ്

ബിസിനസ് വെറ്ററന്‍സ് ആദരം ലഭിച്ചവരില്‍ തൃശൂരില്‍ മണ്ടുമ്പല്‍ എന്റര്‍പ്രൈസസ് നടത്തുന്ന ജോയി എം വര്‍ഗീസ് ഉള്‍പ്പെടുന്നു. മൊത്തം 80 പേർക്കാണ് പ്രഥമ എഡിഷനില്‍ ആദരവ് ലഭിച്ചിരിക്കുന്നത്. ജോയി 25 വര്‍ഷം മുമ്പ് 10,000 രൂപയുമായാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹം 1995ല്‍ ആരംഭിച്ച സംരംഭം ഇന്ന് 100 കോടി വിറ്റുവരവുള്ള ബിസിനസായി വളര്‍ന്നു. എഫ്എംസിജി വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി വിവിധ നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു. അതു വഴി അദ്ദേഹം കേരളത്തിലെ 'ഗോള്‍ഡ് വിന്നര്‍' ബ്രാന്‍ഡിന്റെ മുഖ്യ വിതരണക്കാരില്‍ ഒരാളായി മാറുകയായിരുന്നു. ജോയിയുടെ കമ്പനി എല്ലാക്കാലത്തും ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്നതിനായി യത്‌നിച്ചിരുന്നു. അതാണ് കമ്പനിയുടെ വിജയത്തിനു പിന്നില്‍.

ജോയി എം വര്‍ഗീസിനെപ്പോലെയുള്ളവരുടെ സംഭവനയ്ക്കാണ് ടാലി അംഗീകാരം നല്‍കുന്നത്. അവര്‍ ഉപയോക്താക്കളുടെ സംതൃപ്തിക്ക് ഊന്നല്‍ നല്‍കുക വഴി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വിജയത്തിനും സംഭാവനകള്‍ നല്‍കുന്നു. വിജയികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://tallysolutions.com/msme-day/ എന്ന പേജ് സന്ദര്‍ശിക്കുക.

English Summary: Tally Solutions recognizes small businesses through the MSME Honours 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS