sections
MORE

ഇന്ത്യൻ നടിമാരുടെ പോൺ തിരഞ്ഞതും ആസ്വദിച്ചതും പാക്കിസ്ഥാനികൾ, വിവരങ്ങൾ പുറത്ത്

adult-site
SHARE

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇത്തരം അശ്ലീല വിഡിയോകൾ ആസ്വദിക്കുന്നവരുടെ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോട്ട്ഷോട്ടിന് സമാനമായ നിരവധി അശ്ലീല വിഡിയോ വിതരണക്കാർ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ നടിമാരുടെ അശ്ലീല വിഡിയോകൾ തിരയുന്നതും പതിവായി ആസ്വദിക്കുന്നതും പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണെന്നാണ് ഗൂഗിൾ സേർച്ചിങ് ഡേറ്റ കാണിക്കുന്നത്.

അശ്ലീല വിഡിയോകൾ സ്ട്രീം ചെയ്തതിന് ഏക്താ കപൂറിന്റെ ആൾട്ട് ബാലാജി ഉൾപ്പെടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ നേരത്തെ തന്നെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളായ എഎൽടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോർട്ടലുകളായ എക്സ്‌വിഡിയോസ്, പോൺഹബ് എന്നിവക്കെതിരെയാണ് അന്ന് കേസെടുത്തിരുന്നത്. രാജ്യത്തെ ഇത്തരം ഒടിടി സർവീസുകളുടെ പ്രധാന ഉപഭോക്താക്കളെല്ലാം വിദേശികളാണ്. അശ്ലീല വിഡിയോ നിർമാതാക്കൾക്ക് ഇതുവഴി കോടികളുടെ വരുമാനവും ലഭിക്കുന്നുണ്ട്.

google-search

2019 ഓഗസ്റ്റ് മുതലാണ് ഹോട്ട്ഷോട്ട് ഗൂഗിളിൽ സേർച്ചിങ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി ഹോട്ട്ഷോട്ട് വെബ് സീരീസ് കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. ഇത്തരം വിഡിയോകളുടെ പരസ്യങ്ങൾ യുട്യൂബിലും ഫെയ്സ്ബുക്കിലും വ്യാപകമാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇത്തരം അശ്ലീല വിഡിയോകൾ വ്യാപകമായി തിരയുന്നതും ആസ്വദിക്കുന്നതുമെന്ന് ഗൂഗിൾ സേർച്ചിങ് ഡേറ്റകളിൽ വ്യക്തമാണ്. മഹമാരി കാരണം ലോക്ഡൗൺ തുടങ്ങിയതോടെ ഇത്തരം വിഡിയോകളുടെ പ്രചാരം കൂടുകയും കാണുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്തു.

google-web-series

അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ഇപ്പോഴത്തെ അശ്ലീല വിഡിയോ നിർമാണങ്ങളെല്ലാം നടക്കുന്നത്. ഇതെല്ലാം വെബ്സീരീസ് എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകർഷിച്ച് വീഴ്ത്തി അശ്ലീല പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.

English Summary: Pak notches up top slot in Google search for sex

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA