ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ മുന്നേറ്റമാണ് നടത്തിയത്. കൊറോണവൈറസ് പ്രതിസന്ധി കാരണം മിക്ക കമ്പനികളും വൻ നഷ്ടത്തിലേക്ക് പോയപ്പോൾ പിടിച്ചുനിന്ന ടെലികോം കമ്പനികളിലൊന്നാണ് ജിയോ. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ജിയോയുടെ അറ്റാദായം 44.9 ശതമാനം വർധിച്ച് 3,651 കോടി രൂപയിലെത്തി.

വരിക്കാരുടെ എണ്ണം കുത്തനെ കൂടിയെങ്കിലും ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) കുറഞ്ഞ് 138.4 രൂപയിലെത്തി. അതേസമയം, കോവിഡ്-19 കാരണം ജോലിയും പഠനവും ഓൺലൈനിലേക്ക് മാറിയതിനാൽ ഡേറ്റാ ഉപഭോഗവും വർധിച്ചു. കഴിഞ്ഞ പാദത്തിൽ ഓരോ വരിക്കാരന്റെയും ശരാശരി ഡേറ്റാ ഉപയോഗം 15 ശതമാനം വർധിച്ച് 15.6 ജിബിയായി. തൊട്ടു മുൻപത്തെ ത്രൈമാസത്തിൽ ഇത് 13.3 ജിബി ഡേറ്റയായിരുന്നു.

ജൂൺ പാദത്തിൽ ജിയോയുടെ വരുമാനം 22,267 കോടി രൂപയാണ്. രാജ്യത്തൊട്ടാകെയുള്ള കോവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾക്കിടയിലും ഈ കാലയളവിൽ മൂൻ പാദത്തേതിനേക്കാൾ മൂന്നിരട്ടി വയർലെസ് വരിക്കാരെ നേടാൻ കഴിഞ്ഞെന്നും ടെലികോം സേവന ദാതാവ് പ്രസ്താവനയിൽ പറഞ്ഞു.

 

English Summary: Reliance Jio adds 42 million subscribers but the average revenue is pretty much the same

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com