ADVERTISEMENT

മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

iphone-13-

ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ആപ്പിൾ വാച്ച് 7 സീരീസ്, പുതിയ ഐപാഡ്, ഐപാഡ് മിനി എന്നിവയും ആപ്പിൾ ഈവന്റിൽ അവതരിപ്പിച്ചു. എ15 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐഫോണിൽ. 2 ഹൈപെർഫോമൻസ് കോറുകളും 4 എഫിഷൻസി കോറുകളും ചേർന്ന് 6 കോറുകളുണ്ട്. ഐഫോൺ 12 മിനിയേക്കാൾ 1.5 മണിക്കൂർ അധിക ചാർജ് നിലനിൽക്കും ഐഫോൺ 13 മിനിക്ക്. ഐഫോണ് 13 ൽ ഐഫോൺ 12 നേക്കാൾ 2.5 മണിക്കൂർ സമയം അധിക ചാർജും നിൽക്കും. ഐഫോൺ 13 സീരീസിലെ എല്ലാ മോഡലുകളും 5ജിയിലാണ് വരുന്നത്. ഈ വർഷാവസാനത്തോടെ 60 രാജ്യങ്ങളിലെ 200 ടെലികോം കമ്പനികൾ 5ജി സേവനം ലഭ്യമാക്കുമെന്ന് ആപ്പിൾ പറയുന്നു. ഐഒഎസ് 15 അപ്ഡേറ്റ് സെപ്റ്റംബർ 20 തിങ്കളാഴ്ച മുതൽ ലഭിക്കുമെന്നും അറിയിച്ചു.

iphone-13-price

∙ ഐഫോൺ 13 മോഡലുകളുടെ ഇന്ത്യയിലെ പ്രാരംഭ വിലകളും ഐഫോൺ 12 സീരീസിന്റെയും ഐഫോൺ എസ്ഇയുടെയും പുതുക്കിയ വിലകളും

ഐഫോൺ എസ്ഇ – 39,990 രൂപ
ഐഫോൺ 12– 59,990 രൂപ (64 ജിബി)
ഐഫോൺ 13 മിനി– 69,900 രൂപ (128 ജിബി)
ഐഫോൺ 13 പ്രോ–1,19,900 രൂപ
ഐഫോൺ 13 പ്രോ മാക്സ്– 1,29,900 രൂപ.

iphone-13-series

∙ ഐഫോൺ 13 പ്രോ

ഐഫോൺ 13 പ്രോയിലെ അഡാപ്റ്റീവ് ഫ്രെയിം റേറ്റ് ലാഗ് ഫ്രീ എക്സ്പീരിയൻസാണ് നൽകുന്നത്. 12 ഇഞ്ച് അൾട്രാ വൈഡ് ക്യാമറ. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന 77 എംഎം ടെലിഫോട്ടോ ലെൻസ്. f/1.8 അപ്പേർച്ചറുള്ള അള്‍ട്രാ വൈഡ് ആംഗിൾ ക്യാമറക്ക് മാക്കോ ഫൊട്ടോഗ്രഫിയുമുണ്ട്. f/1.5 വൈഡ് ആംഗിൾ ലെൻസുള്ള ക്യാമറയിൽ മുൻപത്തേക്കാൾ‍ വലുപ്പം കൂടിയ സെൻസറുകളാണ്. കൂടാതെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്, സിനിമാറ്റിക്ക് മോഡ് എന്നിവയുമുണ്ട്. ഐഫോൺ 12 പ്രോയെക്കാൾ 1.5 മണിക്കൂർ അധിക ചാർജ് നിൽക്കും ഐഫോൺ 13 പ്രോയ്ക്ക്. ഐഫോൺ 13 പ്രോ മാക്സിനാകട്ടെ 12 പ്രോയെക്കാൾ 2.5 മണിക്കൂർ അധിക ചാർജും നിൽക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

iphone-13-pro-max

കോവിഡ്–19 നിയന്ത്രണങ്ങൾ കാരണം ‘കലിഫോർണിയ സ്ട്രീമിങ്’ എന്ന പേരിൽ ഓൺലൈനിലായിരുന്നു അവതരണം. ആപ്പിൾ ടിവി+ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളോടെയാണ് ടിം കുക്ക് പരിപാടി ആരംഭിച്ചത്. ഐപാഡ് വിൽപനയിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു.

apple-watch-7-

∙ ആപ്പിൾ വാച്ച് 7 സീരീസ്

പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച് പുറത്തിറക്കി. സൈക്കിൾ ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാച്ച് ഒഎസ് 8 ലാണ് പുതിയ വാച്ച് പ്രവർത്തിക്കുക. പഴയ വാച്ചിനേക്കാൾ സ്കീനിന് വലുപ്പം കൂടുതലുണ്ട്. ആപ്പിൾ സീരീസ് 6നെക്കാൾ 20 ശതമാനം അധികം റെറ്റിന ഡിസ്പ്ലേയുണ്ട്. ബോർഡറുകൾ 40 ശതമാനം മെലിഞ്ഞതും ബട്ടനുകൾ വലുപ്പം കൂടിയതുമാണ്. ടൈപ്പ് ചെയ്യാൻ പാകത്തിലുള്ള ഫുൾ കീബോഡ് മറ്റൊരു പ്രത്യേകതയാണ്.

apple-watch-7

∙ പുതിയ ഐപാഡ്, ഐപാഡ് മിനി

ഈ വർഷത്തെ ആപ്പിൾ ഇവന്റിൽ ആദ്യം അവതരിപ്പിച്ചത് പുതിയ ഐപാഡ് ആണ്. എ13 ബയോണിക്ക് പ്രോസസർ, മുൻ പതിപ്പിനേക്കാൾ 20 ശതമാനം അധികം പെർഫോമൻസ്, 12 മെഗാ പിക്സെൽ അൾട്ര വൈഡ് മുൻ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. പുതിയ ക്രോം ബുക്കിനെക്കാൾ 3 മടങ്ങ് വേഗമുണ്ട് പുതിയ ഐപാഡിനെന്ന് ആപ്പിൾ പറയുന്നു. പുതിയ ഐപാഡിൽ ഐപാഡ്ഒസ് 15, സെന്റർ സ്റ്റേജ്, ട്രൂ ടോൺ എന്നിവ മറ്റു ഫീച്ചറുകളാണ്. ഇതിന്റെ വില 329 ഡോളറിലാണ് തുടങ്ങുന്ന. ആഴ്ച ഷിപ്പിങ് ആരംഭിക്കും.

ipad-mini

പുതിയ ഒരു ഐപാഡ് മിനിയും അവതരിപ്പിച്ചു. ഇതിന് 8.3 ഇഞ്ച് സ്ക്രീനും ഫീച്ചർ ടച്ച് ഐഡിയും ഉണ്ടായിരിക്കും. പുതിയ ഐപാഡ് മിനി 5 ജിയിൽ വരും. കൂടാതെ ഐപാഡ് എയർ പോലെ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫീച്ചർ ചെയ്യും. 12 മെഗാപിക്സെൽ റിയർ ക്യാമറയിൽ 4 കെ റെക്കോർഡിങ് സൗകര്യം. 12 മെഗാപിക്സെൽ അൾട്രാ വൈഡ് ക്യാമറ, മുൻ ക്യാമറ സെന്റർ സറ്റേജ് ഫീച്ചർ സഹിതമാണ് വരുന്നത്. കൂടുതൽ വേഗത്തിൽ ഡേറ്റ ട്രാൻസ്ഫർ ചെയ്യാൻ ഐപാഡ് എയറിനു സമാനമായ യുഎസ്ബി സി–പോർട്ട് ഉണ്ടായിരിക്കും. പുതിയ നിറങ്ങളിൽ ലഭിക്കുന്ന ഐപാഡ് മിനിയുടെ വില. 499 ഡോളർ രൂപയാണ്. വൈഫൈ സെല്ലുലർ കോൺഫിഗറേഷനുകളിൽ ഐപാഡ് മിനി ലഭ്യമാണ്. ഐപാഡ് മിനിയുടെ വൈഫൈ പതിപ്പിന്റെ ഇന്ത്യൻ വില 46,900 രൂപയും വൈഫൈയും സിമ്മും ഉപയോഗിക്കാവുന്നതിന്റെ വില 60,900 രൂപയുമാണ്.

ipad-mini-features

ആപ്പിൾ ടിവി+ നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളോടെയാണ് ടിം കുക്ക് പരിപാടി ആരംഭിച്ചത്. ഐപാഡ് വിൽപനയിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ചയെന്ന് ആപ്പിൾ മേധാവി ടിം കുക്ക് പറഞ്ഞു.

English Summary: Apple iPhone 13 Series : Launch Live, Expected Products, Specifications, Features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com