ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 75 രൂപയുടെ പുതിയ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ഇതോടൊപ്പം ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് സൗജന്യ ആക്സസും വാഗ്ദാനം ചെയ്യുന്നു.

 

ഈ പ്ലാനിൽ പരിധിയില്ലാതെ ലോക്കൽ, നാഷണൽ കോളിങ് വാഗ്ദാനം ചെയ്യുന്നു. ദിവസവും 50 എസ്എംഎസ്, 28 ദിവസത്തേക്ക് 3 ജിബി ഡേറ്റയും ലഭിക്കും. പുതിയ പ്ലാനിലൂടെ ജിയോ ടിവി, ജിയോസിനിമ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ജിയോ സ്യൂട്ട് ആപ്പുകളിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്സസ് ലഭിക്കും.

 

ജിയോ അടുത്തിടെ നിലവിലുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കിയിരുന്നു. 39, 69 രൂപ പ്ലാനുകളാണ് നിർത്തലാക്കിയത്. ഇതിനു ശേഷമാണ് കമ്പനി 75 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോൺ റീചാർജ് പ്ലാനുകളുടെ കാലാവധി 14 ദിവസമായിരുന്നു. 39 രൂപയുടെ പ്ലാനിൽ ദിവസവും 100 എംബി ഡേറ്റയും, 69 രൂപ റീചാർജ് പ്ലാൻ പ്രതിദിനം 0.5 ജിബി മൊബൈൽ ഡേറ്റയുമായാണ് നൽകിയിരുന്നത്. ഇതോടൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോൾ, ദിവസവും 100 എസ്എംഎസുകളും ലഭ്യമായിരുന്നു. ജിയോ ആപ്പുകളിലേക്കും പ്രവേശനവും ലഭിച്ചിരുന്നു.

 

English Summary: Jio Rs. 75 Prepaid Recharge Plan for Jio Phone Users Launched: Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com