ADVERTISEMENT

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ഫ്ലിപ്കാര്‍ട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. 'ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയ്‌സ് സെയില്‍ 2021' ഒക്ടോബർ 7 മുതൽ 12 വരെ നടക്കുമെന്ന് അറിയിച്ചു. ആറ് ദിവസത്തെ ഷോപ്പിങ് ഫെസ്റ്റിവലിൽ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ആക്സിസ് ബാങ്ക് കാർഡുകൾക്കും 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് പേടിഎം ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്.

 

ഓഫർ വിൽപന തുടങ്ങുന്നതിന് മുൻപ് മൈക്രോമാക്സ്, ഇൻഫിനിക്സ്, ഓപ്പോ, വിവോ, മറ്റു ബ്രാൻഡുകളുടെയും ഒരു കൂട്ടം പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കും. ഇതെല്ലാം ഫ്ലിപ്കാർട്ട് വഴിയാണ് നടക്കുക. സെപ്റ്റംബർ 28 ന് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ്, സെപ്റ്റംബർ 30 ന് ഒരു പുതിയ പോക്കോ, വിവോ ഫോൺ, ഒക്ടോബർ 1 ന് മോട്ടോറോളയിൽ നിന്ന് മറ്റൊരു ഹാൻഡ്സെറ്റ് എന്നിവയുടെ അവതരണം നടക്കും. അതാത് ബ്രാൻഡുകളിൽ നിന്നുള്ള പുതിയ ഉൽപന്നങ്ങൾ ഏതാണെന്ന് അറിയില്ലെങ്കിലും ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് വിൽപനയിൽ എല്ലാ പുതിയ ഹാൻഡ്സെറ്റുകളും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

 

ഫ്ലിപ്കാർട്ട് സ്ഥിരീകരിച്ച ചില ഓഫറുകളിൽ അസൂസ് റോഗ് ഫോൺ 3 യും ഉൾപ്പെടുന്നു. ഇപ്പോൾ 49,999 രൂപ വിലയുള്ള അസൂസ് റോഗ് ഫോൺ 3 ഹാൻഡ്സെറ്റ് 34,999 രൂപയ്ക്കാണ് വിൽക്കുക. 22,999 രൂപ വിലയുള്ള മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ 19,999 രൂപ വിലക്കിഴിവിൽ ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ട് സ്ഥിരീകരിച്ചു. അതുപോലെ, 18,999 രൂപ വിലയുള്ള പോക്കോ എക്സ3 പ്രോ ബിഗ് ബില്ല്യൺ ഡേയ്സ് വിൽപന സമയത്ത് 16,999 രൂപയ്ക്ക് ലഭ്യമാകും. മോട്ടോ ജി 60 യുടെ വില 17,999 രൂപയിൽ നിന്ന് 15,999 രൂപയായും കുറയും. മോട്ടോ ജി 40 ഫ്യൂഷൻ നിലവിലെ വിലയായ 14,499 രൂപയിൽ നിന്ന് കുറഞ്ഞ് 12,499 രൂപയ്ക്ക് ലഭിക്കും.

 

സ്മാർട് ഫോണുകളിലെ എല്ലാ ഡീലുകളും ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല. ഓൺലൈൻ റീട്ടെയിലർ പിക്സൽ 4 എ, ഐഫോൺ മോഡലുകൾക്കും ഇളവുകൾ നൽകുന്നുണ്ട്. പഴയ സ്മാർട് ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് കുറഞ്ഞത് 2,000 രൂപ കിഴിവ് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് റീട്ടെയിലർ ഉപഭോക്താക്കൾക്ക് 299 രൂപ മുതൽ ഒരു മൊബൈൽ പരിരക്ഷാ ഓഫറും നൽകും.

 

സൗണ്ട് ബാറുകള്‍, സ്മാര്‍ട് വാച്ചുകള്‍ തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിച്ചേക്കും. ഡിസോ (Dizo) ബ്രാന്‍ഡിന്റെ വയര്‍ലെസ് ഹെഡ്‌സെറ്റ് 60 ശതമാനം കിഴിവിലാണ് വില്‍ക്കുക. തിരഞ്ഞെടുക്കപ്പെട്ട ഇന്റല്‍ ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെ കിഴിവു പ്രതീക്ഷിക്കുന്നു. ചില മോഡല്‍ സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെ കിഴിവു നല്‍കും. ഫ്രിജുകള്‍ക്ക് 50 ശതമാനം വരെയും, വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയും കിഴിവു നല്‍കിയേക്കും. തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്കായിരിക്കും ഡിസ്‌കൗണ്ട്.

 

ബിഗ് ബില്ല്യന്‍ ഡെയ്‌സ് നടക്കുന്ന സമയത്ത് ഒരോ ദിവസവും രാത്രി 12നും, രാവിലെ 8നും, വൈകിട്ട് 4നും പുതിയ ഡീലുകള്‍ അവതരിപ്പിക്കും. റഷ് അവര്‍ ഡീലുകളും ഫ്‌ളാഷ് സെയിലുകളും ഈ ദിവസങ്ങളില്‍ നടത്തും. ഫ്‌ളാഷ് സെയിലുകളില്‍ ചുരുങ്ങിയ സമയത്തേക്ക് ചില പ്രോഡക്ടുകള്‍ അപ്രതീക്ഷിത വിലയ്ക്ക് പ്രത്യക്ഷപ്പെടും. ബോള്‍ട്ട് ഓഡിയോയുടെ 9,999 എംആര്‍പിയുള്ള സോള്‍പോഡുകള്‍ 2,499 രൂപയ്ക്കു വില്‍ക്കുമെന്നു പറയുന്നു. നോക്കിയയുടെ സ്മാര്‍ട് ടിവി ആദ്യമായി വില്‍പനയ്ക്ക് എത്തുന്നത് ബിഗ് ബില്ല്യന്‍ സെയില്‍ വഴിയായിരിക്കുമെന്നും കരുതുന്നു. ഹൈസെന്‍സിന്റെ ക്യുഎല്‍ഇഡി ടിവിയും പ്രതീക്ഷിക്കുന്നു.

 

English Summary: Flipkart Big Billion Days sale starts October 7: New launches, mobile offers teased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com