sections
MORE

ആമസോണിൽ ലാപ്ടോപ്പുകൾക്ക് 30,000 രൂപ കിഴിവ്, കൂടെ മറ്റു ഓഫറുകളും

amazon-in
SHARE

ക്ലാസുകൾ മുതൽ ജോലി വരെ എല്ലാം ഇപ്പോൾ ഓൺലൈനിലാണ്. ഇതിനാൽത്തന്നെ ലാപ്ടോപ്പുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്റർനെറ്റ് ബ്രൗസിങ്, വിഡിയോകൾ കാണുക, സംഗീതം കേൾക്കുക, ഗെയിമുകൾ കളിക്കുക തുടങ്ങിയ ഒന്നിലധികം ജോലികൾക്കായി ലാപ്‌ടോപ്പുകൾ ഉപയോഗിക്കാം. ആമസോണിൽ ഇപ്പോൾ ലാപ്ടോപ്പുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.

ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന നടക്കുകയാണ്. ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മികച്ച ഡീലുകളും വലിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എയ്സർ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പിന് വൻ ഡിസ്കൗണ്ടാണ് നൽകുന്നത്, 30000 രൂപ വരെയാണ് ഇളവ്. 89,999 രൂപ വിലയുള്ള എയ്സർ സ്വിഫ്റ്റ് 3 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിൽ 59,999 രൂപയ്ക്ക് വാങ്ങാം. 

എയ്സർ സ്വിഫ്റ്റ് 3 ന്റേത് അലുമിനിയം, മഗ്നീഷ്യം ബോഡിയാണ്. 1.2 കിലോഗ്രാമാണ് ഭാരം. എഎംഡി റൈസൺ5 5500 യു ഹെക്സ–കോർ പ്രോസസ്സർ 8 ജിബി ഡിഡിആർ4 റാമും 512 ജിബി എസ്എസ്ഡിയും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഒരു എഎംഡി റേഡിയൻ ഗ്രാഫിക്സ് ഉണ്ട്. ലാപ്‌ടോപ്പിന് അതിവേഗ പ്രതികരണ ശേഷിയുണ്ട്. കൂടാതെ സ്റ്റോറേജ് ഡേറ്റയിലേക്ക് വേഗത്തിൽ ആക്‌സസ് സാധ്യമാക്കുന്ന SSD ഡ്രൈവ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റാമും ഫാസ്റ്റ് പ്രോസസ്സറും അതിവേഗം ജോലികൾ ചെയ്യാൻ സഹായിക്കും.

ലാപ്ടോപ്പിൽ 1920x1080 പി റെസലൂഷനുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ ഉണ്ട്. എയ്സർ കോംഫിവ്യൂ എൽഇഡി-ബാക്ക്‌ലിറ്റ് എക്സാകോളർ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. 64 ബിറ്റ് വിൻഡോസ് ഹോം 10 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്താണ് എയ്സർ സ്വിഫ്റ്റ് 3 വരുന്നത്. 12 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുന്ന 48Wh ലിഥിയം ബാറ്ററിയാണ് ഇതിലുള്ളത്. കൂടാതെ, ലാപ്‌ടോപ്പിൽ അലക്‌സ ബിൽറ്റ്-ഇൻ, ഫിംഗർപ്രിന്റ് റീഡർ എന്നിവയുണ്ട്.

30,000 രൂപ ഇളവിന് പുറമെ മറ്റു ഓഫറുകളും ലഭ്യമാണ്. പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യുമ്പോൾ 18,100 കിഴിവ് ലഭിക്കും. അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പരമാവധി 10 ശതമാനം കിഴിവ് (1,750 രൂപ വരെ) ലഭിക്കും. അതുപോലെ, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവുണ്ട്. സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകളിൽ 1,750 രൂപയും, ഇഎംഐ ഇതര ഇടപാടുകൾക്ക് 1,500 രൂപയും ഇളവ് നൽകുന്നു.

English Summary: Amazon Great Indian Festival: Acer Swift 3 laptop with Rs 30,000 discount is a deal worth checking out

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA