ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് മറ്റൊരു ആദായവില്‍പനയ്ക്ക് കൂടി ഒരുങ്ങുന്നു. ബിഗ് ദീപാവലി സെയിൽ ഒക്ടോബർ 17ന് ആരംഭിക്കും. മൊബൈലുകൾ, ടാബ്‌ലറ്റുകൾ, ടിവികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം വലിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.

 

ഫ്ലിപ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിൽ ഒക്ടോബർ 17 ന് തുടങ്ങി 23 വരെ നീണ്ടുനിൽക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി ഒക്ടോബർ 16 ന് 12 മണിക്ക് വിൽപന ആരംഭിക്കും. ഓഫറുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്കും 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

 

വിൽപന കാലയളവിൽ പ്രതീക്ഷിക്കാവുന്ന ഡീലുകളുടെ പ്രിവ്യൂ ഫ്ലിപ്കാർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫ്ലിപ്കാർട്ടിന്റെ പുതിയ വെബ്‌പേജിലെ റിപ്പോർട്ട് അനുസരിച്ച് ബിഗ് ദീപാവലി സെയിൽ സ്മാർട് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും 80 ശതമാനം വരെ കിഴിവ് നൽകുമെന്നാണ്. കൂടാതെ, ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കും. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ ഇളവുകൾ ലഭിക്കും.

 

വിൽപന സമയത്ത് സമയബന്ധിതമായ ചില ഡീലുകളും നൽകിയേക്കും. വെബ്‌പേജിൽ ക്രേസി ഡീലുകൾ സംബന്ധിച്ച് പരാമർശിക്കുന്നുണ്ട്. വിൽപന ദിവസങ്ങളിൽ രാവിലെ 12, 8, വൈകിട്ട് 4 മണിക്കും പുതിയ ഡീലുകൾ പ്രതീക്ഷിക്കാം. മറ്റൊന്ന് ടൈം ബോംബ് ഡീലുകളാണ്. വിൽപന നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 12 വരെ ഓരോ മണിക്കൂറിലും പുതിയ ഡീൽ കാണിക്കും.

 

ഡീലുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച സമാപിച്ച ബിഗ് ബില്യൺ ഡേ സെയിലിനു സമാനമായ ചില ഡീലുകൾ ഇത്തവണയും പ്രതീക്ഷിക്കാം. ബിഗ് ബില്യൺ ഡേയ്സ് വിൽപന കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സെയിൽ വരുന്നത്. എന്നാൽ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന ഈ വർഷം മുഴുവൻ നീണ്ടുനിൽക്കും.

 

English Summary: Flipkart Big Diwali Sale starts October 17: Deals on mobiles, TVs, and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com