sections
MORE

തെരേസ ജേക്കബ്‌സ്: രാജ്യാന്തര തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് കഴിവുതെളിയിച്ച വിദഗ്ധ

Teresa-jacobs
SHARE

ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (ഐഎസ്ഡിസി ലീഡര്‍മാരില്‍ ഒരാളായ തെരേസാ ജേക്കബ്‌സ് ആധുനിക വിദ്യാഭ്യാസ സങ്കല്‍പങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വിദഗ്ധരില്‍ ഒരാളാണ്. പഠിതാക്കളുടെ നൈപുണ്യം വര്‍ധിപ്പിക്കലും പോഷിപ്പിക്കലും തെരേസയ്ക്ക് താത്പര്യമുള്ള വിഷയങ്ങളാണ്. ഐഎസ്ഡിസിയുടെ ലേണിങ് വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് അവര്‍. ലോകത്ത് 120 രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ സേവനം നല്‍കുന്ന സ്ഥാപനമാണ് ഐഎസ്ഡിസി.

ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം

നാളത്തെ തൊഴില്‍ മേഖലയ്ക്ക് ഉതകുന്ന തരത്തിലുള്ള ജോലിക്കാരെ വാര്‍ത്തെടുക്കാനാവശ്യമായ നൈപുണ്യങ്ങള്‍ പകര്‍ന്നു നല്‍കാനായി ശ്രദ്ധയോടെ പദ്ധതികള്‍ തയാറാക്കിയാണ് ഐഎസ്ഡിസി മുന്നേറുന്നത്. ഇന്ത്യയിലും കമ്പനിക്ക് സജീവ സാന്നിധ്യമുണ്ട്. കമ്പനി രാജ്യത്ത് കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റികളും സ്വകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്നും ഗ്രാജ്വേറ്റ്, പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഐഎസ്ഡിസി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. കമ്പനി രാജ്യത്ത് 200 ലേറെ യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് ഗ്ലോബല്‍ അക്രഡിറ്റേഷന്‍ ഉള്ള വൊക്കേഷനല്‍ വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ ബിസിനസ് ഡവലപ്പര്‍ എന്ന നിലയില്‍ തേരേസയുടെ കഴിവുകള്‍ രാജ്യാന്തര തലത്തില്‍ തെളിയിക്കപ്പെട്ടതാണ്. വിദ്യാഭ്യാസ രംഗത്ത് നൂതന വിദ്യകള്‍ കടന്നുവരുന്നതിനെ ഏറെക്കാലമായി സ്വാഗതം ചെയ്യുന്ന വ്യക്തിയുമാണ് തെരേസ. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനല്‍ അക്‌സസേഴ്‌സ് ആന്‍ഡ് ഡയറക്ടര്‍ ഓഫ് ക്വാളിറ്റി അഷുറന്‍സില്‍ ഒരു ഫെലോ ആയ അവര്‍ക്ക് ഗുണനിലവാരം, പ്രോസസ് മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവൃത്തിപരിചയവും ഉണ്ട്. 

വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നപരിഹാരത്തിനായി നൂതനമായ രീതികള്‍ തേടുന്നതാണ് തെരേസയെ വിജയിച്ച ബിസിനസ് മേധാവികളുടെ പട്ടികയില്‍ പെടുത്താനുളള കാരണം. മികവും ഗുണമേന്മയും നിലനിർത്തുന്നതിലും കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതിലും അവരുടെ നേതൃത്വം ഉപകരിക്കുന്നു.

ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ അതിവേഗം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഈ രംഗത്തെ വിദഗ്ധരില്‍നിന്നു തന്നെ നേരിട്ടു കേള്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ സ്വന്തം ടെക്‌നോളജി ഉച്ചകോടിയായ ടെക്‌സ്‌പെക്ടേഷന്‍സ് ഈ വര്‍ഷം നടത്തുന്നത്. മനോരമ ഓണ്‍ലൈന്‍ ആതിഥേയത്വം വഹിക്കുന്ന ടെക്‌സ്‌പെക്ടേഷന്‍സില്‍ തെരേസ ജേക്കബ്‌സും പങ്കെടുക്കുന്നുണ്ട്.

പുതിയ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ഒരു വിഹഗവീക്ഷണം പകരാനും മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്ന കാര്യത്തിലും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കാനും തെരേസയ്ക്ക് സാധിക്കും. വിവിധ വിദ്യാഭ്യാസ വിപണികളിലേക്ക് പ്രവേശിക്കാനും അവിടെ മറ്റു കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതു പറഞ്ഞുതരാന്‍ സാധിക്കുന്ന വിദഗ്ധരില്‍ ഒരാളാണ് തെരേസ. ഈ വര്‍ഷം വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനാത്മകമായ മാറ്റം കൊണ്ടുവരുന്നതിനുള്ള അവാര്‍ഡ് നല്‍കുന്ന ഒരു കമ്മിറ്റിയെ നയിച്ചത് ഇവരായിരുന്നു. എഡ്എക്‌സെല്‍ ഇഎല്‍ടി, ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ കമ്പനികളിലും തെരേസ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഗുണനിലവാര പരിശോധന വിഭാഗത്തിന്റെ മേധാവിയായിരുന്നു.

തുടര്‍ന്നാണ് അവര്‍ ഉന്നത വിദ്യാഭ്യാസ നടത്തിപ്പു രംഗത്തേക്ക് മാറിയത്. തുടര്‍ന്ന് അവര്‍ ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സില്‍ (ഐഒഡി) ജോലിക്കെത്തി. ഐഒഡിയാണ് പ്രഫഷനല്‍ വിദ്യാഭ്യാസം ആദ്യമായി റിമോട്ടായി നടത്തിക്കാണിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്.

മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് എജ്യൂക്കേറ്റില്‍ തെരേസ ജേക്കബ്‌സും

മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് എജ്യൂക്കേറ്റ് 2021ല്‍ തെരേസ ജേക്കബ്‌സും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

techspectations-educate

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

English Summary: ISDC's Teresa Jacobs aims at developing educational skills for tomorrow

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA