ADVERTISEMENT

കോട്ടയം ∙ പരമ്പരാഗത പഠനരീതികൾ അധികകാലം തുടരില്ലെന്നും മാറ്റത്തെ എല്ലാവരും പോസിറ്റീവായി കാണണമെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിങ്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ ‘ഓൺലൈൻ വെല്ലുവിളികളും ഭാവിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി എല്ലാം മാറ്റി മറിച്ചു. നാം ജോലി ചെയ്ത രീതി, പഠിച്ച രീതി അങ്ങനെ എല്ലാം. മാറ്റങ്ങൾ വളരെ വേഗമാണ് സംഭവിച്ചത്. പ്രോജക്ട് സബ്മിഷൻ പോലെ, പഠനത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഒാഡിയോയിൽനിന്ന് വിഡിയോയിലേക്കും അവിടെനിന്ന് ആനിമേഷൻ ഗെയിം ആപ്പുകളിലേക്കും പഠനരീതി മാറി. മുഖാമുഖമുള്ള ഒാൺലൈൻ തിയറി ക്ലാസ്സുകൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ, അസൈൻമെന്റുകളും ഫീൽഡ് വർക്കുകളും തുടങ്ങിയവ ചേരുന്നതാകും ഭാവിയിൽ വിദ്യാഭ്യാസരീതിയെന്നും ഡോ. രാജ് സിങ് പറഞ്ഞു. പഠനം ഓണ്‍ലൈനാകുന്നതോടെ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ അടക്കമുള്ള സംവിധാനങ്ങൾ ഓട്ടമേറ്റ് ചെയ്യാൻ സാധിക്കും. പ്രോജക്ട് സബ്മിഷൻ പോലുള്ള പഠനത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും, യൂണിവേഴ്സിറ്റികളുമായി ചേർന്നു വേണം ഇനി എഡ്ടെക്ക് കമ്പനികൾ പ്രവർത്തിക്കാൻ. കരിയർ ഡീസൈൻ ചെയ്യുന്നതു മുതലുള്ള കാര്യങ്ങളിൽ പങ്കാളികളാകണം. കാര്യങ്ങൾ മാറിമറിയുന്നത് എങ്ങനെയെന്ന് നമുക്ക് അറിയില്ല. പക്ഷേ എല്ലാ മാറ്റത്തെയും പോസിറ്റീവായി പ്രതീക്ഷയോടെ കാണുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇത്രയും കാലം ഓൺലൈനാകുന്നതിനെപ്പറ്റി ചിന്തിക്കാതിരുന്ന ആളുകൾ വരെ ഓൺലൈനായിത്തുടങ്ങിയെന്നും ഒാഫ്‌ലൈൻ അനുഭവം നൽകുന്ന ഹൈബ്രിഡ് രീതികളും പരീക്ഷിക്കപ്പെടണമെന്നും ഇന്ത്യ അപ്‌ഗ്രേഡ് സിഇഒ അർജുൻ മോഹൻ പാനൽ ചർച്ചയിൽ പറഞ്ഞു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ടോം ജോസഫ്, ഇന്ത്യ അപ്‌ഗ്രേഡ് സിഇഒ അർജുൻ മോഹൻ, കോൺട്യുറ സിഇഒ ശശാങ്ക് പൊട്ടുറു, മനോരമ ഹൊറൈസൺ ബിസിനസ് ഹെഡ് ഡോ. രാജീവ് രാമചന്ദ്രൻ എന്നിവരാണ് ഓൺലൈൻ വെല്ലുവിളികളും ഭാവിയും എന്ന വിഷയത്തിൽ സംസാരിച്ച മറ്റ് പാനലിസ്റ്റുകൾ.

 

English Summary: Techspectations Educate 2021 - Dr Raj Singh, Vice Chancellor - Jain (Deemed-to-be University)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com