ADVERTISEMENT

പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അനുയോജ്യമായ കാലമാണിതെന്നു പിയേഴ്സൺ ഇന്ത്യ ആൻഡ് ഏഷ്യ മാനേജിങ് ഡയറക്ടർ സിദ്ധാർഥ് ബാനർജി. 21–ാം നൂറ്റാണ്ടിന് അനുസൃതമായ രീതിയിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കാനാണു പിയേഴ്സൺ ശ്രമിക്കുന്നത്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യുക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിൽ ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കറുമായുള്ള സംവാദത്തിലാണു സിദ്ധാർഥ് ബാനർജി ഇക്കാര്യം പറഞ്ഞത്.

 

സ്വയം പഠനം (സെൽഫ് ലേണിങ്) ആണ് പുതിയ കാലത്തെ ട്രെൻഡ്. ലൈബ്രറി, ഓൺ ഡിമാൻഡ് തുടങ്ങിയ ഒരുപാട് വിവര സ്രോതസ്സുകൾ നമുക്കിന്നു ലഭ്യമാണ്. ഇതു കരിയറിലും ജോലിയിലും നിത്യവും പഠിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും സഹായകമാണ്. സമയവും പണവും നീക്കിവച്ച് പുതിയകാല സാങ്കേതികവിദ്യകൾ കരസ്ഥമാക്കാൻ എല്ലാവരും ശ്രദ്ധിക്കണം, അതിനുള്ള സാഹചര്യമുണ്ട്. ആളുകളിൽനിന്നും മെന്റർമാരിൽനിന്നും നേരിട്ടു കാര്യങ്ങൾ ഗ്രഹിക്കാനും ശ്രദ്ധിക്കണം. 

 

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെയും നൂതന രീതികളുടെയും മികച്ച അടിത്തറയുള്ളതിനാൽ, അടുത്തതലം എന്ന നിലയ്ക്കാണു ‘പിയേഴ്സൺ പ്ലസ്’ ആരംഭിച്ചത്. നിലവിൽ യുഎസ് മാർക്കറ്റിൽ മാത്രമാണു ലഭ്യമായിട്ടുള്ളതെങ്കിലും ഭാവിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും അവതരിപ്പിക്കും. അൺലിമിറ്റഡ് ഡേറ്റ, 1.5 ജിബി ഡേറ്റ ഉള്ളവർ, ഡേറ്റ ഇല്ലാത്തവർ എന്നിങ്ങനെ ലോകം വിഭജിക്കപ്പെടും എന്ന് ഒരു ലേഖനത്തിൽ വായിച്ചിരുന്നു. പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അനുയോജ്യമായ, 21–ാം നൂറ്റാണ്ടിന് അനുസൃതമായ രീതിയിൽ ഉൽപന്നങ്ങൾ അവതരിപ്പിക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്.

 

സ്വയം പഠനത്തിന്റെ കാലമാണിത്. എന്തെല്ലാം അറിവുകൾ നിങ്ങളിലേക്ക് എത്തുന്നുവെന്നതു ഭക്ഷണം പോലെ പ്രധാനമാണ്. വിദ്യാർഥികൾ, സ്ഥാപനങ്ങൾ, മികവും തൊഴിലവസരവും എന്നീ മേഖലകളിലാണു പിയേഴ്സൺ ശ്രദ്ധിക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച വിദ്യാർഥി സൗഹൃദ ഇ–ടെക്സ്റ്റ് ആണ് പിയേഴ്സണിന്റേത്. പിയേഴ്സൺ പ്ലസ് വിദ്യാഭ്യാസ രീതിയെ പുതുക്കിപ്പണിയും. ഡേറ്റ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ടാണു നിലവിലെ ഡിജിറ്റൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നത്. ‘ലോക നിലവാരമുള്ള’ പദ്ധതികൾ അവതരിപ്പിക്കുമ്പോഴും എല്ലാവർക്കും ലഭ്യമാകുന്നതാണോ എന്നും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്– സിദ്ധാർഥ് ബാനർജി പറഞ്ഞു.

 

English Summary: Techspectations Educate -2021- Siddharth Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com