ADVERTISEMENT

കോട്ടയം ∙ അടുത്ത പത്തു വർഷത്തിനുള്ളിൽ വരേണ്ടിയിരുന്ന മാറ്റം ദിവസങ്ങൾക്കുള്ളിൽ വന്നു എന്നതാണ് ഈ കോവിഡ് കാലത്ത് സാങ്കേതികവിദ്യയുെട ഇടപെടൽ കൊണ്ടുണ്ടായതെന്ന് വിദ്യാഭ്യാസ വിദഗ്ധർ. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിലെ എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി എന്ന പാനൽ ചർച്ചയിലാണ് അവർ ആശയങ്ങൾ പങ്കുവച്ചത്. കോവിഡ് കാലത്തിനു ശേഷം വിദ്യാഭ്യാസം ഓൺലൈനായിരിക്കുകയാണ്. ക്ലാസുകളും ക്ലാസ് റൂമുകളുമെല്ലാം ഓൺലൈനായി കുട്ടികളും രക്ഷിതാക്കളും സാങ്കേതികവിദ്യയുമായി കൂടുതൽ അടുത്തു. എന്നാൽ നമ്മുടെ കുട്ടികൾക്കും സമൂഹത്തിനും എത്രത്തോളം ഗുണകരമാണ് ഈ മാറ്റങ്ങൾ എന്ന ആശങ്കയുണ്ടെന്നും വിദഗ്ധർ പറഞ്ഞു. 

ലേണിങ് ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ, തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ പ്രിൻസിപ്പൽ ജയ നാഗരാജൻ, ആർ ആൻഡ് ഐ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ അദിതി ചാറ്റർജി, ദ് ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അജിത് ജേക്കബ് എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com