ADVERTISEMENT

പിടിവിടാതെ കോവിഡ് ലോകത്തു നടമാടിയിട്ടും അഫ്ഗാനിൽ നിന്നു യുഎസ് പിന്മാറ്റം നടത്തിയിട്ടും മാറ്റിവച്ച ഒളിംപിക്സ് ഉൾപ്പെടെയുള്ള കായികമാമാങ്കങ്ങൾ ലോകത്ത് അരങ്ങേറിയിട്ടും ലോകം ഇക്കഴിഞ്ഞ വർഷം ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞത് എന്താണെന്നറിയാമോ? ക്രിക്കറ്റ് പരമ്പരയെ കുറിച്ച്. ഇന്ത്യ– ഓസ്ട്രേലിയ എന്ന കീവേഡ് ആണ് ഗ്ലോബൽ സേർച്ചിൽ ഒന്നാമത്. രണ്ടാമതും മൂന്നാമതും ഉള്ളതും ക്രിക്കറ്റും ഇന്ത്യയും തന്നെ. ഇന്ത്യ– ഇംഗ്ലണ്ട് ആണ് രണ്ടാമത്. ഐപിഎൽ മൂന്നാമതും. രസകരവും കൗതുകകരവുമായ ഒട്ടേറെ വിശേഷങ്ങളുമായി ഗൂഗിളിന്റെ 2021 ട്രെൻഡ്സ് റിപ്പോർട്ട് പുറത്തിറങ്ങി. ഗ്ലോബൽ സേർച്ചിൽ ആദ്യ പത്തിലെ ആദ്യത്തെ എട്ടും കായികയിനങ്ങളാണ്.

1. ഇന്ത്യ – ഓസ്ട്രേലിയ, 2. ഇന്ത്യ – ഇംഗ്ലണ്ട്, 3. ഐപിഎൽ, 4.എൻബിഎ, 5. യൂറോ 2021, 6. കോപ അമേരിക്ക, 7. ഇന്ത്യ – ന്യൂസിലൻഡ്, 8. ടി20 ലോകകപ്പ്. ഇത്രയും കായിക ഇനങ്ങൾക്കു ശേഷം ഒൻപതാമത് എത്തിയത് എന്റർടെയിന്മെന്റ് സെ‌ക്‌ഷനിൽ നിന്നാണ്. ലോകമാകെ തരംഗമായ സ്വിഡ് ഗെയിംസ് എന്ന സീരീസ് ആണ് അത്. പട്ടികയിൽ പത്താമത് ഡിഎംഎക്സും.

വാർത്താ വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ ആണ് ഏറെ തിരഞ്ഞത്. 2. എഎംസി സ്റ്റോക്, 3. കോവിഡ് വാക്സീൻ, 4. ഡോജ് കൊയിൻ, 5. ജിഎംഇ സ്റ്റോക്, 6. സ്റ്റിമുലസ് ചെക്, 7. ജോർജിയ സെനറ്റ് റേസ്, 8. ഇഡ ചുഴലിക്കാറ്റ്, 9. കോവിഡ്, 10 ഇഥറം പ്രൈസ്. ഇവയാണ് വാർത്താ വിഭാഗത്തിലെ പട്ടിക. ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അഫ്ഗാനിൽ നിന്നുള്ള യുഎസ് പിന്മാറ്റവും താലിബാൻ അധികാരമേറ്റതുമെല്ലാം. ലോകം തിരഞ്ഞ വാക്കുകളിൽ കോവിഡ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പു പോലും പട്ടികയിൽ കോവിഡിന് മുൻപ് ആണ്. 

താരങ്ങളുടെ പട്ടികയിൽ ലോകം തിരഞ്ഞ പേരുകളിൽ ആദ്യ രണ്ട് സ്ഥാനത്ത് അലെക് ബാഡ്‌വിനും പീറ്റ് ഡേവിഡ്സണുമാണ്. മൂന്നാം സ്ഥാനത്ത് ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ പേരാണ് എന്നതും രസകരം. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മറ്റാരുമില്ല.

ഡാനിഷ് ഫുട്ബോൾ പ്ലേയർ ക്രിസ്റ്റ്യൻ എറിക്സൺ ആണ് അത‌്‌ലറ്റുകളുടെ പട്ടികയിൽ ഒന്നാമത്. ടൈഗർ വുഡ്സ് രണ്ടാമതുള്ള പട്ടികയിൽ ആറാം സ്ഥാനത്ത് നീരജ് ചോപ്രയുടെ പേരാണ്. ഒളിംപിക്സിലെ മെഡൽ നേട്ടം തന്നെയാണ് നീരജിനെ ലോകം തിരയാൻ കാരണം. ബിറിയ ടാകോസ്, നാസി ഗോരങ്, ഫെറ്റ പാസ്ത തുടങ്ങിയ വിഭവങ്ങളാണ് പോയ വർഷം ലോകം തിരഞ്ഞ ഭക്ഷണ വിഭവങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ.

ipl

പോപ് ക്യാറ്റ്, ഫിഫ 22, ബാറ്റിൽഫീൽഡ് 2042, മോൺസ്റ്റർ ഹണ്ടർ റൈസ് തുടങ്ങിയവ ഗെയിമുകളിൽ ആദ്യ സ്ഥാനത്തെത്തി. ഒടിടി പ്ലാറ്റ് ഫോമുകളിലും മറ്റും സിനിമകളുടെ റിലീസിങ് നടന്ന വർഷമായിരുന്നു 2021. എറ്റേണൽസ് ആണ് പട്ടികയിൽ ഒന്നാമത്. ബ്ലാക് വിഡോ, ഡൂൺ, ഷാങ് ചി, റെഡ് നോട്ടിസ്, മോർട്ടൽ കോംബാറ്റ്, ക്രുവെല്ല, ഹാലോവീൻ കിൽസ്, ഗോഡ്സില VS കിങ്സ്, ആർമി ഓഫ് ദ് ഡെഡ്സ് എന്നിവയാണ് ആദ്യ പത്ത് സിനിമകൾ. ഒലിവിയ റോഡ്രിഗോയുടെ ഡ്രൈവേഴ്സ് ലൈൻസൻസ് ആണ് പാട്ടുകളിൽ ഒന്നാമത്. ലിൽ നാസ് എക്സിന്റെ മോണ്ടെറോ, ഇൻഡസ്ട്രി ബേബി, ഫൈൻസി ലൈക്, ബട്ടർ, ജലേബി ബേബി തുടങ്ങിയവയും പട്ടികയിലുണ്ട്. റയൽ മാഡ്രിഡ്, ചെൽസി, പാരിസ് സെന്റ് ജെർമൻ, ബാഴ്സലോണ തുടങ്ങിയതാണ് കായിക ലോകത്ത് തിരയപ്പെട്ട ടീമുകളുടെ പേരുകൾ. ടിവി ഷോകളിൽ ഒന്നാമത് സ്വിഡ് ഗെയിംസ് ആണ്.

∙ ഇന്ത്യ തിരഞ്ഞത് ഐപിഎൽ

ഗൂഗിൾ ട്രെൻഡ്സിൽ ഇന്ത്യ തിരഞ്ഞതിന്റെ പട്ടികയും ഗൂഗിൾ റിപ്പോർട്ടിലുണ്ട്. ഐപിഎൽ, കോവിൻ, ടി20 വേൾഡ് കപ്, യൂറോ കപ്, ടോകിയോ ഒളിംപിക്സ്, കോവിഡ് വാക്സീൻ, ഫ്രീഫയർ റിഡീം കോഡ്, കോപ അമേരിക, നീരജ് ചോപ്ര, ആര്യൻ ഖാൻ തുടങ്ങിയവയാണ് ഇന്ത്യ തിരഞ്ഞ ആദ്യ 10 വിഭവങ്ങൾ.

അടുത്തുള്ള സ്ഥലങ്ങൾ തിരയാനുള്ള നിയർ മീ ഓപ്ഷനിൽ കോവിഡിന്റെ ഇംപാക്ട് ഉണ്ട്. വാക്സീൻ സെന്റർ, കോവിഡ് പരിശോധനാ കേന്ദ്രം, ഫുഡ് ഡെലവറി, ഓക്സിജൻ സിലിണ്ടർ, സിടി സ്കാൻ ഇങ്ങനെ പോകുന്നു ആ പട്ടിക. എങ്ങനെ ചെയ്യണം എന്ന സംശയം ഗൂഗിളിനോട് ചോദിച്ചതിൽ ആദ്യത്തേ കോവിഡ് വാക്സീന് ലഭിക്കാൻ എങ്ങനെ റജിസ്റ്റർ ചെയ്യണം എന്നത്. വാക്സീൻ സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യേണ്ടത് എങ്ങനെ, ഓക്സിജൻ ലെവൽ കൂട്ടുന്നത് എങ്ങനെ, പാനും ആധാറും ലിങ്ക് ചെയ്യുന്നത് എങ്ങനെ തുടങ്ങിയവയാണ് പട്ടികയിലുള്ളത്. ബ്ലാക് ഫംഗസ് എന്താണ്, താലിബാൻ എന്താണ്, അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത് എന്ത് എന്നിങ്ങനെയുള്ള വിവരങ്ങളും ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞു. 

ആര്യൻ ഖാൻ
ആര്യൻ ഖാൻ

സൂര്യ ചിത്രം ജയ് ഭീം ആണ് ഇന്ത്യ വെബിൽ തിരഞ്ഞ ചിത്രങ്ങളിൽ ഒന്നാമത്. ഷേർഷ, രാധേ, ബെൽ ബോട്ടം, എറ്റേണൽസ് തുടങ്ങിയ സിനിമകളാണ് ഇന്ത്യ തിരഞ്ഞത്. ദൃശ്യം ടു ആണ് പട്ടികയിലെ മലയാളി സാന്നിധ്യം. ടോക്യോ ഒളിംപിക്സ്, അഫ്ഗാൻ ന്യൂസ്, ബ്ലാക് ഫംഗസ്, ബംഗാൾ തിരഞ്ഞെടുപ്പ് തുടങ്ങിയവ വാർത്താ പട്ടികയിൽ ഒന്നാം നിരയിലുണ്ട്. ഇന്ത്യ തിരഞ്ഞ വ്യക്തികളിൽ നീരജ് ചോപ്ര, ആര്യൻ ഖാൻ, ഷെഹനാസ് ഗിൽ, രാജ് കുന്ദ്ര, എലോൺ മസ്ക്, വിക്കി കുഷാൽ, പി.വി.സിന്ധു തുടങ്ങിയവയാണ് പട്ടികയിൽ. എനോകി മഷ്റൂം, മോദകം, മെത്തി മട്ടർ മലായ്, പാലക്, ചിക്കൻ സൂപ് തുടങ്ങിയവയാണ് ഇന്ത്യ തിരഞ്ഞ ഭക്ഷണ വിഭവങ്ങൾ.

English Summary: Google Year in Search 2021: This is what the world Googled the most for during the year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com