ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോണുകൾക്ക് വൻ വിലക്കുറവ്

iphone-sale
SHARE

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലും നിലവിൽ ആപ്പിൾ ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഐഫോൺ 12 മിനി, ഐഫോൺ 12 എന്നിവയിൽ കിഴിവുകൾ ലഭ്യമാണ്. ഐഫോൺ 12 മിനിയുടെ യഥാർഥ വിലയായ 59,900 രൂപയിൽ നിന്ന് കിഴിവ് കഴിഞ്ഞ് 40,999 രൂപയ്ക്ക് ലഭിക്കും.

നിങ്ങൾ പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ ഇത് നല്ലൊരു അവസരമായിരിക്കും. ഐഫോൺ 12 മിനി, ഐഫോൺ 12 എന്നിവ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. 59,900 രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 12 മിനി 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് ഫ്ലിപ്കാർട്ടിൽ 40,999 രൂപയ്ക്കും ആമസോണിൽ നിന്ന് 53,900 രൂപയ്ക്കും വാങ്ങാം. 128 ജിബി, 256 ജിബി മോഡലുകൾ യഥാക്രമം 54,999 രൂപയ്ക്കും 64,999 രൂപയ്ക്കും കിഴിവോടെ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.

ഐഫോൺ 12 മിനി പർപ്പിൾ, ബ്ലൂ, ഗ്രീൻ, വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് വരുന്നത്. 5.4 ഇഞ്ച് സൂപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. കൂടാതെ എ14 ബയോണിക് ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. ഐഫോൺ 12 മിനിയിൽ ഡ്യുവൽ 12 മെഗാപിക്സൽ അൾട്രാ വൈഡ്, വൈഡ് പിൻ ക്യാമറകളും 12 മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. 5G, ഡ്യുവൽ സിം ഉപയോഗിക്കാം.

ഐഫോൺ 12 ന്റെ അടിസ്ഥാന 64 ജിബി മോഡലിന് 65,900 രൂപയാണ് ഔദ്യോഗിക വില. ഫ്ലിപ്കാർട്ടിൽ ഇത് നിങ്ങൾക്ക് ഇത് 53,900 രൂപ കിഴിവിൽ ലഭിക്കും. ഐഫോൺ 12ന്റെ 128 ജിബി വേരിയന്റ് 64,999 രൂപയ്ക്കും 256 ജിബി മോഡൽ 74,999 രൂപയ്ക്കും ലഭിക്കും. ആമസോണിൽ ഐഫോൺ 12 ന്റെ 64ജിബി മോഡലിന് 63,900 രൂപയാണ് വില.

ഐഫോൺ 12 ന് 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. എന്നാൽ ഐഫോൺ 12 മിനിയുടെ അതേ ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ആറ് കളർ ഓപ്ഷനുകളിലാണ് ഐഫോൺ 12 വരുന്നത്.

English Summary: iPhone 12 mini and iPhone 12 available with discounts on Flipkart, Amazon

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA