ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ മുസ്‍ലിം അധ്യാപികയായി കണക്കാക്കപ്പെടുന്ന ഫാത്തിമ ഷെയ്ക്കിന് ഗൂഗിളിന്റെ ആദരം. രാജ്യത്തെ ഫെമിനിസ്റ്റ് ഐക്കൺ കൂടിയായിരുന്ന ഫാത്തിമ ഷെയ്ക്കിന്റെ 191-ാം ജന്മദിനം പ്രത്യേകം ഡൂഡിൽ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ ആഘോഷിക്കുന്നത്. 1.22 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് ഫാത്തിമ ഷെയ്ക്കിനെ ഗൂഗിൾ പരിചയപ്പെടുത്തുന്നത്. നിരവിധ ചിത്രങ്ങൾക്കൊപ്പം അവരുടെ ജീവചരിത്രം കൂടി ഗൂഗിൾ ഡൂഡിൽ വിഡിയോയിൽ വിവരിക്കുന്നുണ്ട്.

 

സാമൂഹ്യ പരിഷ്കർത്താക്കളുമായ ജ്യോതിറാവു, സാവിത്രിഭായ് ഫൂലെ എന്നിവർക്കൊപ്പം 1848-ൽ ഫാത്തിമ ഷെയ്ഖ് പെൺകുട്ടികൾക്കായുള്ള രാജ്യത്തെ ആദ്യത്തെ സ്കൂളുകളിലൊന്നായ ഇൻഡിജനസ് ലൈബ്രറി സ്ഥാപിച്ചു. 1831-ൽ പൂണെയിൽ ജനുവരി 9 നാണ് ഫാത്തിമ ജനിച്ചത്. അവർ തന്റെ സഹോദരൻ ഉസ്മാനോടൊപ്പമാണ് താമസിച്ചിരുന്നത്. താഴ്ന്ന ജാതിക്കാരെ പഠിപ്പിക്കാൻ അവരുടെ വീട് തന്നെ തുറന്നുകൊടുത്തു. ഈ വീടിന്റെ മുകൾ ഭാഗത്താണ് ഇൻഡിജനസ് വായനശാല തുറന്നത്. ഇതായിരുന്നു പെണ്‍കുട്ടികൾക്ക് മാത്രമായുള്ള രാജ്യത്തെ ആദ്യത്തെ സ്കൂൾ.

 

ഈ സ്ഥാപനത്തിൽ സാവിത്രിഭായ് ഫൂലെയും ഫാത്തിമ ഷെയ്ക്കും പാർശ്വവൽക്കരിക്കപ്പെട്ട ദളിത്, മുസ്‌ലിം സ്ത്രീകളെയും വർഗത്തിന്റെയും മതത്തിന്റെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളെയും പഠിപ്പിച്ചു. താഴ്ന്ന ജാതികളിൽ ജനിച്ചവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകാനുള്ള ഇവരുടെ ശ്രമങ്ങൾ പിന്നീട് സത്യശോധക് സമാജ് (സത്യാന്വേഷകരുടെ സൊസൈറ്റി) പ്രസ്ഥാനം എന്നറിയപ്പെട്ടു. തന്റെ സമുദായത്തിലെ അധഃസ്ഥിതരെ പഠിക്കാനും ജാതി വ്യവസ്ഥയുടെ കാഠിന്യത്തിൽ നിന്ന് രക്ഷപ്പെടുത്താനുമായി ഫാാത്തിമ വീടുവീടാന്തരം സന്ദർശനം നടത്തി പ്രവർത്തിച്ചു.

 

ഷെയ്ക്കിന്റെ പ്രവര്‍ത്തനങ്ങൾ ചരിത്രപരമായി വിസ്മരിക്കപ്പെട്ടുവെങ്കിലും 2014-ൽ കേന്ദ്ര സർക്കാർ അവർക്ക് അംഗീകാരം നൽകാനായി ഉറുദു പാഠപുസ്തകങ്ങളിൽ ഫാത്തിമയുടെ ജീവതരിത്രം മറ്റ് പ്രമുഖ ഇന്ത്യൻ അധ്യപകർക്കൊപ്പം ഉൾപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനായ ഗൂഗിൾ കൂടി ആദരിച്ചതോടെ ഫാത്തിമ ഷെയ്ക്കിന്റെ വിവരങ്ങൾ തേടി നിരവധി പേരാണ് ഓൺലൈനിൽ എത്തുന്നത്. ഗൂഗിൾ ട്രന്റിങ്ങിലെ ഇന്നത്തെ പ്രധാന വിഷയവും ഫാത്തിമ ഷെയ്ക്ക് ആണ്.

 

English Summary: Fatima Sheikh Birth Anniversary: Google Doodle Pays Tribute to India’s First Muslim Woman Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com