ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ആദായ വിൽപന 17ന്, ഫോണുകൾക്ക് വൻ ഇളവുകൾ

amazon-sale
SHARE

ഓണ്‍ലൈന്‍ വിപണിയില്‍ റിപ്പബ്ലിക് ദിനം ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഷോപ്പിങ് സൈറ്റുകള്‍. ആമസോണും ഫ്ലിപ്കാർട്ടുമടക്കമുള്ള സൈറ്റുകള്‍ വമ്പിച്ച ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉല്‍പന്നങ്ങളാണ് ജനുവരി ഇരുപത്താറിനു മുന്‍പേ ഒരുങ്ങുന്നത്. സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെയും സ്മാർട് ടിവികൾക്ക് 70 ശതമാനം വരെയുമാണ് ഇളവുകൾ പ്രതീക്ഷിക്കുന്നത്.

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17 നാണ് തുടങ്ങുന്നത്. റിപ്പബ്ലിക് ഡേ വിൽപന ജനുവരി 22 വരെ തുടരും. പ്രൈം അംഗങ്ങൾക്ക് ജനുവരി 16 അർദ്ധരാത്രി 12 മണി മുതൽ ഓഫർ വിൽപനയിലേക്ക് പ്രവേശനം ലഭിക്കും. ആമസോൺ സെയിൽ ഡീലുകളും ഒപ്പം മറ്റു ഡീലുകളും ലഭ്യമായിരിക്കും. സ്‌മാർട് ഫോണുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ ആൻഡ് ബ്യൂട്ടി അവശ്യസാധനങ്ങൾ, വലിയ വീട്ടുപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യസാധനങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ഉൽപന്നങ്ങൾക്കെല്ലാം വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ബാങ്ക് കിഴിവുകളും നൽകും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭിക്കാം. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ്സ് എന്നിവ ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ ഇളവുകൾ നേടാം.

ബാങ്ക് ഡിസ്‌കൗണ്ടുകൾക്കൊപ്പം 16,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഇളവുകളും ലഭിക്കും. ഇംഗ്ലിഷിനു പുറമേ ഹിന്ദി, മറാഠി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ ഉപഭോക്താക്കൾക്ക് ആമസോണിൽ നിന്ന് ഷോപ്പിങ് നടത്താം. ഉപഭോക്താക്കൾക്ക് ഇംഗ്ലിഷിലും ഹിന്ദിലും ഷോപ്പിങ് നടത്താൻ അവരുടെ വോയിസ് ഉപയോഗിക്കാം.

ആമസോൺ സെയിലിൽ ഏറ്റവും കൂടുതൽ ഇളവ് പ്രതീക്ഷിക്കുന്നത് മൊബൈൽ, സ്മാർട് ടിവി വിഭാഗത്തിലാണ്. വൺപ്ലസ്, ഷഓമി, സാംസങ്, ആപ്പിൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ബ്രാൻഡുകളുടെ ഹാൻഡ്സെറ്റുകൾക്കെല്ലാം വൻ കിഴിവ് ലഭിക്കുമന്നാണ് കരുതുന്നത്.

സ്‌മാർട് ഫോണുകൾക്ക് പുറമെ എച്ച്‌പി, എൽജി, ലെനോവോ, എംഐ, ജെബിഎൽ, ബോട്ട്, സോണി, സാംസങ്, അമാസ്‌ഫിറ്റ്, കാനൻ, ഫ്യൂജിഫിലിം തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇളവ് നിരക്കിൽ ലഭിക്കും. ഓണ്‍ലൈന്‍ പ്രോഡക്റ്റുകള്‍ വാങ്ങിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏറ്റവും പ്രധാനം വില തന്നെ. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വില വിവിധ സൈറ്റുകളില്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടേ വാങ്ങിക്കാവൂ.

ക്യാഷ് ബാക്ക് വില്‍പനയിലും പറ്റിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ക്യാഷ് ബാക്ക് തരുമ്പോള്‍ സാധനത്തിന്റെ യഥാര്‍ഥവില അറിയാന്‍ ശ്രമിക്കണം. അനുകരണങ്ങളും ഓണ്‍ലൈനില്‍ തന്നെ വില്‍പന തുടങ്ങിയതിനാല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ സാധനങ്ങള്‍ ആണോ വാങ്ങിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

English Summary: Amazon Great Republic Day sale starts January 17: All mobile offers teased

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA