ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ആദായവിൽപന, 11,999 രൂപയ്ക്ക് 32 ഇഞ്ച് ടിവി

thomson-tv
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടും ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇളവുകൾ, എക്സ്ചേഞ്ച് ഓഫർ, ഇഎംഐ ഇളവുകൾ എന്നിവയും ലഭിക്കും.

മുൻനിര ബ്രാൻഡുകൾക്കൊപ്പം ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസണും രംഗത്തുണ്ട്. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 16 മുതൽ 22 വരെയാണ് ‘റിപ്പബ്ലിക് ഡേ സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 18,499 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും.

ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 7,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 18,499 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 104,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 7,499 രൂപയ്ക്കും വിൽക്കുന്നു. 24, 32, 40, 42, 43, 50, 55, 65, 75 ഇഞ്ച് മോഡൽ ടിവികളാണ് തോംസൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ തോംസൺ ആദ്യമായി അവതരിപ്പിച്ചത് സ്മാർട് ടിവിയാണ്. തോംസൺ സ്മാർട് ടിവി 2018 ലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകൾ, എയർ-കൂളറുകൾ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓൺലൈൻ ഷോപ്പിങ്ങിൽ സജീവമായി. 120 വർഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസൺ. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസൺ 1963 ൽ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകൾ പുറത്തിറക്കിയത്.

English Summary: THOMSON announces early access Republic Day Sale; Starts 16th January only on FLIPKART!

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA