നമുക്ക് വെറും കപ്പ, ആമസോണിൽ 2 കിലോ ഫ്രഷ് കേരള കപ്പയ്ക്ക് 450 രൂപ!

Tapioca
SHARE

പണ്ട് കാലങ്ങളിൽ കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന വിളയായിരുന്നു കപ്പ. പാവങ്ങളുടെ ഭക്ഷണമെന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് എങ്കിലും പിന്നീട് കപ്പ സ്റ്റാർ ഹോട്ടലുകളിൽ വരെ സജീവമായി തുടങ്ങി. എന്നാൽ കപ്പയ്ക്ക് ഇപ്പോഴും ഗ്രാമങ്ങളിൽ ശരാശരി വിലയാണ്. കിലോഗ്രാമിന് 10 രൂപ മുതൽ 30 രൂപയ്ക്ക് വരെ ലഭിക്കും. എന്നാൽ ഇതേ കപ്പ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിൽ വൻ വിലയ്ക്കാണ് വിൽക്കുന്നത്.

പെപ്പർ ഗ്രീൻ ഫ്രഷ് കേരള താപിയോക, 2 കിലോഗ്രാം വില 550 രൂപ! 18 ശതമാനം ഡിസ്കൗണ്ടിൽ 450 രൂപയ്ക്ക് വാങ്ങാം. ആമസോൺ വെബ്സൈറ്റിലാണ് കേരളത്തിന്റെ സ്വന്തം കപ്പ ഇത്രയും വിലയ്ക്ക് വിൽക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയതാണ് ഇതെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്. വാങ്ങുന്നവർക്ക് ബാങ്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ഫ്രീ ഡെലിവറി ഇളവുകളും ലഭ്യമാണ്.

‘പെപ്പർ ഗ്രീൻ’ എന്ന കമ്പനിയാണ് കപ്പ വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. ഫ്രഷ് കേരള മരച്ചീനിയിൽ കാർബോഹൈഡ്രേറ്റും കലോറി കൂടുതലാണ്, ഇതിനാൽ ഇത് പരമ്പരാഗതമായി ആരോഗ്യകരമായ ഭക്ഷണമല്ല എന്നും ആമസോണിലെ കുറിപ്പിൽ പറയുന്നുണ്ട്. എന്നാലും, നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ശരീരഭാരം വർധിപ്പിക്കേണ്ടവർക്ക് ഇത് രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണെന്നും അവകാശപ്പെടുന്നു. കസ്റ്റമർ റിവ്യൂവിൽ സമ്മിശ്രപ്രതികരണമാണ് കാണുന്നത്. ചിലർ മികച്ച സര്‍വീസ് എന്ന് പറയുമ്പോൾ തന്നെ മറ്റുചിലർ പാക്കിങ്ങിനെ കുറിച്ചും വിമർശിക്കുന്നുണ്ട്.

അതേസമയം, ആമസോണിൽ തന്നെ മറ്റൊരു കമ്പനി മരച്ചീനി തണ്ടും വിൽക്കുന്നുണ്ട്. 6 ഇഞ്ച് നീളമുള്ള 11 മരച്ചീനി തണ്ടിന് 450 രൂപയാണ് വില. ഇത് 40 ശതമാനം ഡിസ്കൗണ്ടിൽ 270 രൂപയ്ക്കും വാങ്ങാം.

English Summary: Kerala Tapioca Cassava and Stems 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA