ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ടെലികോം വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് വൻ മുന്നേറ്റം നടത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായത്തിൽ 8.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 3,795 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 3,486 കോടി രൂപയായിരുന്നു. മൊത്തവരുമാനം 5.76 ശതമാനം വർധിച്ചു 24,176 കോടി രൂപയായി. 2020 ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് 22,858 കോടി രൂപയായിരുന്നു.

 

ജിയോ പ്ലാറ്റ്‌ഫോമുകളിൽ ടെലികോം സേവന വിഭാഗമായ റിലയൻസ് ജിയോ (ആർ‌ജെ‌ഐ‌എൽ) അറ്റാദായത്തിൽ 9.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഈ ത്രൈമാസത്തിൽ 3,615 കോടി രൂപയായിരുന്നു ലാഭം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,291 കോടി രൂപയായിരുന്നു. ആർ‌ജെ‌ഐ‌എലിന്റെ മൊത്ത വരുമാനം 4.62 ശതമാനം വർധിച്ച് 19,347 കോടി രൂപയായി. മുൻ വർഷമിത് 18,492 കോടിയായിരുന്നു.

 

ഡേറ്റാധിഷ്ഠിത 5ജി നെറ്റ്‌വർക്കിനായുള്ള ആസൂത്രണം നടന്നുവരികയാണെന്ന് ജിയോ അറിയിച്ചു. രാജ്യത്തുടനീളമുള്ള 1,000 മുൻനിര നഗരങ്ങളില്‍ 5ജി കവറേജ് പ്ലാനിങ് പൂർത്തിയായി. ജിയോയുടെ 5ജി നെറ്റ്‌വർക്കിൽ ഹെൽത്ത്‌കെയർ, ഇൻഡസ്ട്രിയൽ ഓട്ടമേഷൻ എന്നിവയിലുടനീളമുള്ള വിപുലമായ ഉപയോഗ സംവിധാനങ്ങൾ പരീക്ഷിച്ചു വരികയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

 

ഉപഭോക്താക്കൾക്ക് അഭൂതപൂർവമായ സൗകര്യം നൽകിക്കൊണ്ട് പ്രീപെയ്ഡ് റീചാർജ് അനുഭവം ലളിതമാക്കാൻ വാട്സാപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൊത്തം വരിക്കാർ 2021 ഡിസംബർ അവസാനത്തോടെ 42.1 കോടിയാണ്. ഒരു വർഷം മുൻപ് ഇത് 41 കോടിയായിരുന്നു. ഓരോ ഉപയോക്താവിൽ നിന്ന് ജിയോയ്ക്ക് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 8.4 ശതമാനം വർധിച്ച് 151.6 രൂപയിലെത്തി.

 

English Summary: Jio Says 5G Coverage Planning Completed for 1,000 Cities as Q3 Profit Grows 8.8 Percent to Rs. 3,795 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com