ADVERTISEMENT

ആറു കോടിയിലേറെ പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ആപ്പുകൾ ബാങ്കിങ് വിശദാംശങ്ങൾ ഉൾപ്പെടെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നതായി റിപ്പോർട്ട്. ഫോൺ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടെയുള്ള ഡേറ്റയാണ് ശേഖരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റ ചോർത്തിയ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ ഗൂഗിൾ നിരോധിച്ചു.

 

ടെക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകള്‍ പ്രകാരം നിരോധിക്കിപ്പെട്ട ആപ്പുകൾ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, പാസ്‌വേഡുകൾ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തി. സാധാരണയായി, ഗൂഗിൾ ഒരു ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത് നിരവധി സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയതിന് ശേഷമാണ്. എന്നാലും, കർശനമായ നടപടിക്രമങ്ങൾക്കിടയിലും അപകടകരമായ പല ആപ്പുകളും പ്ലേ സ്റ്റോറിൽ ഇടം കണ്ടെത്തുന്നുമുണ്ട്.

 

ഇപ്പോൾ നിരോധിച്ചിരിക്കുന്ന ഈ ആപ്പുകൾ നിങ്ങളുടെ സ്‌മാർട് ഫോണിൽ ഉണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ച വിവിധ സുരക്ഷാ കാരണങ്ങളാൽ അവ ഉടനടി അൺഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.

 

∙ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച 10 ആപ്പുകളുടെ ഒരു ലിസ്റ്റ് താഴെ

 

1. സ്പീഡ് റഡാർ ക്യാമറ

2. അൽ-മോസിൻ ലൈറ്റ് (പ്രാർഥന സമയം)

3. വൈഫൈ മൗസ് (റിമോട്ട് കൺട്രോൾ പിസി)

4. ക്യുആർ ആൻഡ് ബാർകോഡ് സ്കാനർ (ആപ്പ്സോഴ്സ് ഹബ് വികസിപ്പിച്ചെടുത്തത്)

5. ഖിബ്‌ല കോംപസ് - റമദാൻ 2022

6. സിംപിൾ വെതര്‍ ആൻഡ് ക്ലോക്ക് വിഡ്ജറ്റ് (ഡിഫർ വികസിപ്പിച്ചെടുത്തത്)

7. ഹാൻഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത് എംഎംഎസ്

8. സ്മാർട് കിറ്റ് 360

9. ഫുൾ ഖുറാൻ എംപി3-50 ഭാഷകളും വിവർത്തന ഓഡിയോയും

10. ഓഡിയോസ്ഡ്രോയിഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു

 

English Summary: Google bans these 10 Android apps, REMOVE them now to avoid data theft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com