ADVERTISEMENT

നല്ല രീതിയില്‍ ഒരു ദിവസം തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മളെല്ലാം കേട്ടിരിക്കും. എന്നാല്‍ ഒരു ദിവസം ഉണര്‍വോടെ തുടങ്ങാന്‍ വേണ്ടതിന്റെ രഹസ്യമിരിക്കുന്നത് രാവിലെയല്ലെന്നാണ് ജെഫ് ബെസോസും ബില്‍ ഗേറ്റ്‌സും അടക്കമുള്ള പ്രതിഭകള്‍ പറയുന്നത്. തലേദിവസം രാത്രിയിലെ വളരെ ലളിതമായ ചില മുന്നൊരുക്കങ്ങളും ജീവിത രീതികളും നിങ്ങളുടെ പിറ്റേദിവസത്തെ ഉണര്‍വ് വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ അനുഭവം. 

 

രാവിലെ ഉണര്‍ന്ന ശേഷമുള്ള വ്യായാമങ്ങളും ചിട്ടകളും ദിവസം മുഴുവന്‍ ഉണര്‍വേകുമെന്നാണ് പൊതുധാരണ. എന്നാല്‍ വേറിട്ട വഴികളിലൂടെ നടന്ന് ജീവിതവിജയം നേടിയിട്ടുള്ള ജെഫ് ബെസോസും ബില്‍ഗേറ്റ്‌സുമെല്ലാം ഇക്കാര്യത്തിലും വ്യത്യസ്തരാണ്. അടുക്കളയില്‍ പാത്രം കഴുകുന്നതുപോലുള്ള തികച്ചും സാധാരണമായ കാര്യങ്ങള്‍ രാത്രികളില്‍ ചെയ്തശേഷം ഉറങ്ങാന്‍ പോവുകയാണ് ഇവരുടെ പതിവ്. ഇതുവഴി സമ്മര്‍ദം കുറയ്ക്കാനും പിറ്റേന്ന് കൂടുതല്‍ ഉഷാറായി ഉണരാനും സാധിക്കുന്നു. 

 

ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ രണ്ടു പേരാണ് ജെഫ് ബെസോസും ബില്‍ ഗേറ്റ്‌സും. ഇരുവര്‍ക്കും ദിവസം മുഴുവന്‍ സമ്മര്‍ദങ്ങളുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്നതും സ്വാഭാവികം. എല്ലാ പുലര്‍വേളകളേയും സുപ്രഭാതങ്ങളാക്കാന്‍ നല്ല ഉറക്കവും ശീലങ്ങളും പരിശീലിക്കുകയാണ് വേണ്ടത്. ഇത്തരം രീതികളിലൂടെ പ്രധാനമായും മൂന്ന് നേട്ടങ്ങളാണുണ്ടാവുന്നത്. വേഗത്തില്‍ ഉറങ്ങാം, ഉണര്‍വോടെ ഉണരാം, ഉറക്കക്കുറവില്ലാത്തതിനാല്‍ രാവിലെകള്‍ ആസ്വദിക്കാനുമാകും. 

 

മാനസിക സമ്മര്‍ദവും ഉറക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളായാണ് പൊതുവേ വിലയിരുത്തുന്നത്. ഇവ തമ്മിലുള്ള ബന്ധം വേര്‍പെടുത്തിക്കൊണ്ട് ഉറക്കത്തെ രക്ഷിച്ചെടുക്കുകയാണ് ഈ അതിബുദ്ധിമാന്മാരായ സമ്പന്നര്‍ ചെയ്യുന്നത്. ഉറങ്ങുന്നതിന് മുൻപായി സമ്മര്‍ദം തീരെയില്ലാതെ വീട്ടു ജോലികള്‍ പോലുള്ളവയില്‍ മുഴുകുന്നതോടെ സമ്മര്‍ദത്തിന് ഉറക്കത്തിലേക്കുള്ള ചങ്ങല ബന്ധം കൂടിയാണ് നഷ്ടപ്പെടുന്നത്. നല്ല ഉറക്കം ലഭിക്കുന്നതോടെ ഉറക്കക്ഷീണമില്ലാത്ത ഒരു പ്രഭാതം കൂടിയാണ് ലഭിക്കുന്നത്. ഉറക്കമുണരാന്‍ അലാം വെക്കുന്നതിനേക്കാള്‍ കിടക്കുന്നതിന് മുൻപുള്ള ബഹളങ്ങളും സമ്മര്‍ദത്തിനിടയാക്കുന്ന ശീലങ്ങളും ഒഴിവാക്കുകയാണ് നല്ല വഴി. 

 

ജെഫ് ബെസോസിന്റെ രാവിലെയുള്ള ശീലങ്ങളില്‍ ഒന്നും ചെയ്യാതെ വെറുതേയിരിക്കുക എന്നതുമുണ്ട്. നിങ്ങളുടെ മാനസികാവസ്ഥയെ മികച്ച നിലയിലെത്തിക്കാനും ഉണരുമ്പോഴുള്ള ഉണര്‍വ് നിലനിര്‍ത്താനും ഇത് സഹായിക്കും. തികച്ചും അസാധാരണ ജീവിതങ്ങളാണ് ജെഫ് ബെസോസും ബില്‍ ഗേറ്റ്‌സും. ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനുള്ള എളുപ്പവഴികള്‍ കൂടിയാണ് ഈ പ്രതിഭകള്‍ നല്‍കുന്നത്.

 

English Summary: Jeff Bezos and Bill Gates Do 1 Surprising Thing Before Bed. It's Better Than Any Morning Routine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com