ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ടെക്കി‍കൾക്ക് മികച്ച തൊഴിൽ അവസരങ്ങളുമായി കാനഡയിലെ എ‍ഒടി ടെക്നോളജീസ് പ്രവർത്തനമേഖല വിപുലീകരിച്ചു. തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ ടെക്നോപാർക്കിലാണ് പുതിയ ഓഫിസ് ആരംഭിച്ചത്. എ‍ഒടി ടെക്നോളജീസി‍ന്റെ പുതിയ സംരംഭമായ കോസ്മോ‍ജെൻസ് എന്ന സ്റ്റാർ‍ട്ടപ്പിനും ഇതോടൊപ്പം തുടക്കമിട്ടു. മലയാളി സംരംഭകരായ ജോർജ് ഫിലിപ്പും പ്രവീൺ രാമചന്ദ്രനു‍മാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. എ‍ഒടി ടെക്നോളജസി‍ന്റെയും സ്റ്റാർട്ടപ്പായ കോസ്മോജെൻസി‍ന്റെയും കേരളത്തിലെ പുതിയ ഓഫിസിന്റെ പ്രവർത്തനോദ്ഘാടനം മേയ് 2 ന് കഴക്കൂട്ടം ടെക്നോപാർക്കിൽ ശശി തരൂർ എംപി നിർവഹിച്ചു. സ്വന്തം നാട്ടിലു‍ള്ളവർക്കും ഇതേ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ്, മലയാളി സംരംഭകരായ ജോർജ് ഫിലിപ്പും പ്രവീൺ രാമചന്ദ്രനും കേരളത്തിലെ ഓഫിസ് വിപുലീകരിക്കുന്നത്.

∙ ടീമിനായി ഒരിടം 

ഒരാൾക്ക് ഒരു പ്രത്യേക സ്ഥലം എന്നതിനു പകരം ടീമി‍നായി ഒരിടം എന്നതാണ് എ‍ഒടി ടെക്നോളജീ‍സിന്റെ ആശയം. വർക്ക് ഫ്രം ഹോമിനി‍ടയ്ക്ക് ഒരു ദിവസം ഓഫിസിൽ വന്ന് ജോലി ചെയ്യുമ്പോൾ സ്വന്തം ടീമി‍ന്റെ സ്ഥലത്തി‍രുന്ന് ജോലി ചെയ്യാം. കൂടുതലും ഗ്ലാസ് കൊണ്ടുള്ള സ്ക്രീനു‍കളാണ് ഓഫിസിനുള്ളിൽ. ഓഫിസിലെത്തി ജോലി ചെയ്യുമ്പോഴും ജീവനക്കാർക്ക് മടുപ്പുണ്ടാകാ‍തിരിക്കാനും ക്രിയാത്മ‍‍കമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള ഇടമാക്കി മാറ്റുന്നതി‍നുമാണ് ഈ പുതിയ രീതി സ്വീകരിച്ചിരിക്കുന്നതെന്നു ജോർജും പ്രവീണും പറയുന്നു. 

∙ എഒടിയിലെ തൊഴിലിടവും സംസ്കാരവും

ജീവനക്കാരുടെ ഔദ്യോഗിക ജീവിതത്തിനൊപ്പം സ്വകാര്യ ജീവിതവും കുടുംബ ജീവിതവും മികച്ചതാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും എഒടി ഒരുക്കി നൽകുമെന്നു അധികൃതർ പറഞ്ഞു. യാത്ര ചെയ്യാനിഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ജോലിയിൽ നിന്ന് അവധിയെടുത്ത് യാത്ര പോകേണ്ട കാര്യമില്ല. പകരം ഇന്റർനെറ്റ് കണക്ഷ‍നുള്ള എവിടെയിരുന്നും ഏതു രാജ്യത്തിരുന്നും ജോലി ചെയ്യാം. 

∙ ആശയങ്ങൾക്കു സ്വാഗതം

പുതിയ സംരഭകർക്ക് ആവശ്യമെങ്കിൽ ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ സ്റ്റാർട്ടപ്പുകൾ തുടങ്ങാം. ഒരേസമയം മറ്റൊരു കമ്പനിയിൽ ജീവനക്കാരനും സ്വന്തം കമ്പനിയുടെ ഉടമയുമാകാം. ഓഫിസിലുള്ള 120 ജീവനക്കാരിൽ യുഎസ്, യുക്രെയ്ൻ, റുമേനിയ, ഇന്ത്യ, ബ്രസിൽ, മെക്സിക്കോ, യുകെ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ നിന്നുമുള്ളവരുണ്ട്. 

മികച്ച തൊഴിലിടങ്ങളെ ജീവനക്കാരുടെ ഇടയിലൂടെ നടത്തുന്ന സർവേയിലൂടെ കണ്ടെത്തി അംഗീകാരം നൽകുന്ന ‘ഗ്രേറ്റ് പ്ലേസ് റ്റു വർക്ക്’ എന്ന സംഘടനയുടെ പുരസ്കാരം 2020, 2021ലും എഒടിയെ തേടിയെത്തി. വിക്ടോറിയയ്ക്ക് പുറമേ വാൻകൂവറിലും പോർട്ട്‌ലാൻഡിലും എഒടി ടെക്നോളജീസിന് ഓഫിസുകൾ ഉണ്ട്. 120  ജീവനക്കാറുള്ള കമ്പനി കാനഡയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനികളിൽ ഒന്നാണെന്ന് ബിസിനസ് മാധ്യമങ്ങളായ കനേഡിയൻ ബിസിനസും മക്ക്ലൈൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

‘ഫോംസ്ഫ്ലോ’ (Formsflow) എന്ന എഒടി യുടെ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ, ബ്രിട്ടിഷ് കൊളംബിയ സർക്കാരി‍ന്റെ ഒട്ടുമിക്ക വകുപ്പുകളും അവരുടെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. കാലതാമസമില്ലാതെ വളരെ വേഗത്തിൽ സുതാര്യമായ് ആവശ്യക്കാർക്ക് സേവനം ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ‘ഫോംസ്ഫ്ലോ’യെ വ്യത്യസ്തമാക്കുന്നത്. 

AOT-Technologies-

∙ ടീം സ്പേസ്

വർക്ക് ഫ്രം ഹോം എന്ന രീതി നീണ്ടുപോയപ്പോൾ തിരിച്ച് ഓഫിസിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടപ്പിക്കുന്നവരുടെ എണ്ണം കൂടാൻ തുടങ്ങി. പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടിയെങ്കിലും കോവിഡിനെ തുടർന്ന് ഓഫിസ് അനുഭവം കിട്ടാത്ത ‘ഫ്രെഷേഴ്സിനും’ ഈ താൽപര്യമുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് ഓഫിസ് സ്പേസിൽ മാറ്റങ്ങൾ വരുത്താനായ് പ്രവീണും ജോർജും ആലോചിച്ചത്. ഒരു മേശയും കസേരയും മുന്നിൽ ഒരു ലാപ്ടോപ്പോ ഡെസ്ക് ടോപ്പോ ഒക്കെ വച്ചുള്ള പരമ്പരാഗത ഓഫിസ് സിസ്റ്റത്തെ ഒന്ന് മാറ്റി പിടിച്ചുകൊണ്ട് എഒടിയുടെ തിരുവനന്തപുരത്തെ ഓ‍ഫിസ് തയാറാക്കിയിരിക്കുന്നത്. ഒരാൾക്ക് ഒരു പ്രത്യേക സ്ഥലം എന്നതിന് പകരം ടീമിനായ് ഒരിടം എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വർക്ക് ഫ്രം ഹോമിനിടയ്ക്ക് ഒരു ദിവസം ഓ‍ഫിസിൽ വന്ന് ജോലി ചെയ്യുമ്പോൾ സ്വന്തം ടീമിന്റെ സ്ഥലത്തിരുന്ന് ജോലി ചെയ്യാം. കൂടുതലും ഗ്ലാസ് കൊണ്ടുള്ള സ്ക്രീനുകളാണ് ഓ‍ഫിസിനുള്ളിൽ അധികവും വച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ സുതാര്യവുമാണ്. ഓഫിസിലെത്തി ജോലി ചെയ്യുമ്പോഴും ജീവനക്കാർക്ക് മടുപ്പില്ലാതിരിക്കാനും കുറച്ചുകൂടി ക്രിയാത്മകമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള ഇടമാക്കി മാറ്റുന്നതിനുമാണ് ഈ പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. 

∙ കോസ്മോജെൻസ്

കോസ്മോജെൻസ് എന്ന സ്റ്റാർട്ടപ്പ് ടെക്കീ‍സീന് മുന്നിൽ നിരവധി സാധ്യതകളാണ് തുറക്കുന്നത്. അതിൽ തന്നെ ഇടനിലക്കാരില്ലാതെ അമേരിക്കയിലും കാനഡയിലുമുള്ള ഐടി കമ്പനികളിൽ ജോലി ചെയ്യാം എന്നതാണ് പ്രധാന ആകർഷണം.  കേരളത്തിലിരുന്ന് അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന അതേ ശമ്പളം വാങ്ങാം. ശമ്പളം മാത്രമല്ല, എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. 60 മുതൽ 90 ലക്ഷം വരെ പ്രതിവർഷം ശമ്പളം ലഭിക്കുന്ന നൂറിലധികം തൊഴിലവസരങ്ങൾ ഇപ്പോൾത്തന്നെ കോസ്മോജെൻസി‍ന്റെ വെബ്സൈറ്റിൽ കാണാവുന്നതാണ്. പഠിച്ചിറങ്ങി അധികം വൈകാതെ ഉയർന്ന ശമ്പളത്തിൽ, മികച്ച കമ്പനികളിൽ, മെച്ചപ്പെട്ട തൊഴിലിടങ്ങളിൽ ഒരു ജോലി കണ്ടെത്താനുള്ള, കോസ്മോജെൻസ് ഒരുക്കുന്ന ഈ അവസരം ഐടി മേഖലയിലുള്ളവർക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്. വിദേശ കമ്പനികളുമായ് ഇടപെടുന്നതിന് മുൻപ്, എങ്ങനെയാണ് ഇൻ‍ർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നൊക്കെ അറിയാൻ ആവശ്യക്കാർക്ക് പരിശീലനം നൽകാൻ കോസ്മോജെൻസി‍ന്റെ പ്ര‍ത്യേക ടീം എപ്പോഴും തയാറാണ്. 

∙ ഔട്ട്സോഴ്‍സിങ് ഔട്ട് 

‘റിമോട്ട് വർക്കിങ്’ എന്ന ആശയത്തിന് കൂടുതൽ സ്വീകാര്യത കിട്ടിയത്, കോവിഡിന്റെ സമയത്താണ്. വർക് ഫ്രം ഹോം എന്നത് ന്യൂ നോർമൽ ആയപ്പോൾ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കു‍ന്നതിന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സോഫ്റ്റ് വെയർ കമ്പനികൾ തയാറാക്കി. പക്ഷേ, മറ്റൊരു രാജ്യത്തെ തൊഴിൽ നിയമങ്ങൾ അതിന് തടസ്സം സൃഷ്ടിച്ചപ്പോൾ പല കമ്പനികളും പിൻമാറി. അവിടെയാണ് കോസ്മോജെൻസ് എന്ന സ്റ്റാർട്ടപ്പി‍ന്റെ ഇടപെടൽ വ്യത്യാസം വരുത്തുന്നത്. ജീവനക്കാർക്കും കമ്പനിക്കും പരസ്പരം കരാറിൽ ഏർപ്പെടാനുള്ള ഒരു പ്ലാറ്റ്ഫോമായി കോസ്മോജെൻസ് മാറുന്നു. ശമ്പളത്തിലോ, ജോലിക്കാര്യങ്ങളിലോ ഇടപെടാതെ നിയമപരമായ പിന്തുണ കമ്പനികൾക്കും ജീവനക്കാർക്കും ലഭിക്കും. ഐടി മേഖലയിലെ ഔട്ട്സോഴ്സിങ് താൽപര്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സാധ്യതയാണ് കോസ്മോജെൻസ് നൽകുന്നത്.

English Summary: Malayali NRIs’ IT firm launches subsidiary in Technopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com