ADVERTISEMENT

അരിയും പഞ്ചസാരയും മറ്റു സാധനങ്ങളുമെല്ലാം ഇനി വീട്ടിലേക്ക് പറന്നുവരും. ഡ്രോൺ ഫുഡ് ഡെലിവറി പദ്ധതിയുമായി സ്വിഗ്ഗിയും രംഗത്തിറങ്ങി കഴിഞ്ഞു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. 

 

കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി.

 

സാധനങ്ങൾ നിമിഷനേരത്തിനുള്ളിൽ ഡ്രോണുകൾ വഴി വീട്ടിലെത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും. പ്രധാന നഗരങ്ങളിലെ പീക്ക്-അവർ ട്രാഫിക് പ്രശ്നങ്ങൾ മറികടക്കാനാണ് ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിക്കുക. ഏതു സമയത്തും ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇതുവഴി സാധിക്കും.

 

ഏതാനും ആഴ്ചകൾക്ക് മുൻപാണ് സ്വിഗ്ഗി ഇത്തരമൊരു നിർദേശവുമായി ഗരുഡ എയ്‌റോസ്‌പേസിനെ സമീപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഭാവിയിൽ ഏറെ സാധ്യതകളുളള മേഖലയാണ് ഡ്രോൺ ഡെലിവറി സംവിധാനം. കൂടാതെ 2024 ഓടെ 100,000 തദ്ദേശീയ നിർമിത ഡ്രോണുകൾ നിർമിക്കാൻ ഗരുഡ എയ്‌റോസ്‌പേസിന് പദ്ധതിയുമുണ്ട്. 

 

‘ഡ്രോൺ ഡെലിവറിയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം’ എന്നാണ് കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്.

 

English Summary: Swiggy To Commence Drone Food Delivery Trials In Delhi And Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com