ADVERTISEMENT

ട്വീറ്റുകളിലൂടെ ടെക് ലോകത്ത് വലിയ ചലനമുണ്ടാക്കാൻ ശേഷിയുള്ള വ്യക്തിയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. എന്നാൽ, അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ ചർച്ചയായിട്ടുണ്ട്. ‘ദുരൂഹമായ സാഹചര്യത്തിൽ ഞാൻ മിരിച്ചാൽ" എന്നതാണ് ട്വീറ്റ്. എന്നാൽ മസ്കിന്റെ ഇത്തരമൊരു മുന്നറിയിപ്പ് എന്തിന്റെ പേരിലാണെന്ന് വ്യക്തമല്ല. മസ്ക് തന്റെ മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതും ഇത് ആദ്യമാണ്.

 

‘ദുരൂഹമായ സാഹചര്യത്തിലാണ് ഞാൻ മരിക്കുന്നതെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,’ എന്നാണ് ട്വീറ്റ്. 4400 കോടി ഡോളറിന് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മസ്‌ക്കിന്റെ ഈ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

 

ഈ പോസ്റ്റിന് തൊട്ടുമുൻപ് മറ്റൊരു ട്വീറ്റും മസ്ക് പങ്കിട്ടിരുന്നു. റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റാണ് മസ്ക് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. യുക്രെയ്നിലെ ഫാസിസ്റ്റ് സേനയ്ക്ക് സ്റ്റാർലിങ്ക് സേവനങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റും സൈനികർക്ക് ആശയവിനിമയ ഉപകരണങ്ങൾ നൽകിയതിനും മസ്കിനെ വിമർശിച്ചായിരുന്നു ആ പോസ്റ്റ്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ആസ്ഥാനമായ പെന്റഗണിൽ നിന്നാണ് ആശയവിനിമയ ഉപകരണങ്ങൾ യുക്രെയ്‌നിൽ എത്തിച്ചതെന്നും ട്വീറ്റിൽ പരാമർശമുണ്ട്.

 

യുദ്ധത്തിനിടയിൽ യുക്രെയ്നെ സഹായിച്ചതിനു ടെസ്‌ല സിഇഒ റഷ്യയിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഈ രണ്ട് പോസ്റ്റുകളും കാരണമായിട്ടുണ്ട്. അതേസമയം, മസ്കിന്റെ ദുരൂഹ സാഹചര്യത്തിലെ മരണത്തെക്കുറിച്ചുള്ള ട്വീറ്റിന് തമാശകൾ മുതൽ ജാഗ്രത വരെയുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

English Summary: "If I Die Under Mysterious Circumstances...": Buzz Over Elon Musk's Tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com