കൊച്ചി ∙ സാങ്കേതികവിദ്യയില്‍ അപ്‌ഡേറ്റായി യുവത്വം നിലനിര്‍ത്താതെ കമ്പനികള്‍ക്ക് നിലനില്‍പ്പ് സാധ്യമല്ലെന്ന് കേരള ഷിപ്പി ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ എം ഡി പ്രശാന്ത് നായര്‍ പറഞ്ഞു. ഇ- കൊമേഴ്‌സ് ഡവലപ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സിമോക്‌സ് ടെക്‌നോളജീസിന്റെ മൂന്നാമത് വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലഞ്ചുകളെല്ലാം അവസരങ്ങളാണ് അവ നിരീക്ഷിച്ച് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് വിജയമുള്ളത്. ഒരേ സാഹചര്യത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യുന്നതിനെയല്ല അനുഭവമെന്നു പറയുന്നത്. ഒരു കാര്യം അത്രയും കാലം ചെയ്തു എന്നുമാത്രമാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്താണ് അനുഭവങ്ങളുണ്ടാക്കേണ്ടതെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.
നാസ്‌കോം റീജിയണല്‍ ഹെഡ് സുജിത്ത് ഉണ്ണി, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആര്‍ റോഷന്‍, കമ്പനി മേധാവി കെ സി ജഗദീപ്, സി ടി ഒ സന്തോഷ് കുമാര്‍, ചീഫ് ഓപ്പറേഷന്‍ ഓഫിസര്‍ രജീഷ് എന്നിവര്‍ പ്രസംഗിച്ചു. സിമോക്‌സ് കമ്പനി നിര്‍മിക്കുന്ന 'വേഗം' ആപ്പിന്റെ ലോഗോ നാസ്‌കോ റീജിയണല്‍ ഹെഡ് സുജിത്ത് ഉണ്ണി പുറത്തിറക്കി.
English Summary: Ceymox technologies anniversary - Vegam app launched