കേരളത്തിലെ 33 നഗരങ്ങളില്‍ കൂടി ജിയോ ഫൈബർ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനം

reliance-jio
SHARE

രാജ്യത്തെ മുൻനിര അതിവേഗ ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബർ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. ജിയോ ഫൈബർ ഇപ്പോൾ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തിയിരിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് പുറമെ ജിയോ ഫൈബർ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂർ, കാസർഗോഡ്, കായംകുളം, കൊടുങ്ങലൂർ, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹി, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിൻകര, പാലക്കാട്, പയ്യന്നൂർ, പെരിന്തൽമന്ന, കൊയിലാണ്ടി, തലശ്ശേരി, തിരൂർ, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണ്.

2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബർ വ്യാപിക്കാൻ പദ്ധതിയിടുകയാണ്. നിലവിൽ കേരളത്തിൽ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബർ സേവനം ഉപയോഗിക്കുന്നത്. കുടുംബങ്ങൾ മുതൽ ചെറുകിട, വൻകിട സംരംഭങ്ങൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ജിയോ ഫൈബർ പരിധിയില്ലാത്ത വിനോദം, വാർത്തകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സമ്പുഷ്ടമായ അനുഭവമാണ് നൽകുന്നത്.

ജിയോ ഫൈബർ പുതിയ പോസ്റ്റ്-പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോൾ ജിയോ സൗജന്യമായി സെറ്റ്-ടോപ്പ് ബോക്സ്, റൗട്ടർ, ഇൻസ്റ്റാളേഷൻ എന്നിവ നൽകുന്നു. 399 മുതൽ തുടങ്ങുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റർനെറ്റ് മാത്രമാണ് ഉൾപ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതൽ 200 രൂപ കൂടുതൽ കൊടുത്താൽ ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുൻനിരയിലുള്ള 14 ഒടിടി  ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും.

ഇതുവഴി ഉപയോക്താക്കൾക്ക് ഇഷ്ടപെട്ട സിനിമകൾ, ടിവി ചാനലുകൾ, വിഡിയോ - ഓൺ-ഡിമാൻഡ്, വാർത്തകൾ, സ്‌പോർട്‌സ് എന്നീ ചാനലുകളിലൂടെ കൂടുതൽ പരിപാടികൾ ആസ്വദിക്കാം.

English Summary: Jio fiber high speed broadband expanded 33 more cities in Kerala

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA