കണ്ടതും കേട്ടതും കണ്ണുമടച്ചു വിശ്വസിക്കണോ? ഫേക്ക് ന്യൂസ്: ഫാക്ട് ചെക്കും റിപ്പോർട്ടിങ്ങും

fact-check
SHARE

പണ്ട് നമ്മുടെ മുന്നിലേക്ക്  വിശ്വസനീയമായ വാർത്തകൾ ആയിരുന്നു കൂടുതൽ വന്നിരുന്നതെങ്കിൽ, ഇന്ന് നിജസ്ഥിതിയറിയാൻ വിവരങ്ങൾ പരിശോധിച്ചു നോക്കണം. പണ്ട് സാധാരണക്കാർക്കു വാർത്തകൾ നൽകുന്ന  ഉറവിടങ്ങൾ കുറവായിരുന്നു. ഇന്ന് സ്ഥിതി അതല്ല, അത്രയധികം കണ്ടന്റാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇന്ന് വാർത്തകളുടെ ഉപഭോഗ രീതികൾ മാറിയിരിക്കുന്നു. യഥാർഥ വാർത്ത മുതൽ അജൻഡ സെറ്റ് ചെയ്ത മസ്തിഷ്‌ക പ്രക്ഷാളന ഉള്ളടക്കങ്ങൾ വരെ പതിവ് കാഴ്ചയാണ്. ട്രാഫിക്കും പരസ്യ വരുമാനവും ലക്ഷ്യമിട്ടും തെറ്റായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അപകീർത്തിപ്പെടുത്തൽ, തെറ്റായ രാഷ്ട്രീയ പ്രചാരണങ്ങൾ, സാമൂഹിക ധ്രുവീകരണങ്ങൾ ലക്ഷ്യംവച്ചുള്ളവ, സോഷ്യൽ എൻജിനീയറിങ് ടെക്‌നിക്കുകളുടെ പ്രയോഗം തുടങ്ങി ആസൂത്രിതവും മനഃപൂർവവുമായ വ്യാജ സന്ദേശങ്ങളുടെ പ്രചാരണം നമ്മൾ എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നു.

വാർത്തകൾ അറിയുമ്പോൾ അതിന്റെ വസ്‌തുതകളെക്കുറിച്ചും നമുക്കു ബോധ്യം വേണം. ആരും നമ്മളെ പറ്റിക്കാൻ പാടില്ല എന്നൊരു തോന്നലുണ്ടാവണം. വാർത്തകളുടെ ഉറവിടം പരിശോധിക്കുക, ആധികാരികത ഉറപ്പുവരുത്തുക, ഉള്ളടക്ക സ്രഷ്ടാവിന്റെ വിശ്വാസ്യത പരിശോധിക്കുക, വാർത്തകളുടെ തലക്കെട്ട് മാത്രം വായിച്ചുപോകാതെ മുഴുവൻ ഉള്ളടക്കവും വായിക്കുക, ഫാക്ട് ചെക്കർമാരിൽനിന്ന് വസ്തുത പരിശോധിക്കുക തുടങ്ങിയവ നമ്മളെ കൂടുതൽ സ്മാർട്ടാക്കും.

∙ ഓൺലൈനിൽ ഫാക്ട് ചെക്കിനുള്ള ചില ടൂളുകൾ

1. വിഡിയോകളും ഫോട്ടോകളും പരിശോധിക്കാനുള്ള ക്രോം, ഫയർഫോക്സ് സപ്പോർട്ടിങ് പ്ലഗിൻ

http://www.invid-project.eu/toolsand-services/invid-verification-plugin

2. ഫോട്ടോ വെരിഫിക്കേഷനായി

https://images.google.com & www.tineye.com

നമ്മൾ ഏറ്റവും കൂടുതൽ വിവരങ്ങൾ തിരയുന്നത് ഗൂഗിളിൽ ആണല്ലോ. വിവരങ്ങളുടെ വസ്തുത ഗൂഗിളിൽ എങ്ങനെ പരിശോധിക്കാം എന്ന് നോക്കാം.

ഇതിനായി ഗൂഗിൾ ഫാക്ട് ചെക്ക് എക്സ്പ്ലോറർ ഉപയോഗിക്കാം

https://toolbox.google.com/factcheck/explorer

ഗൂഗിൾ സേർച്ച് പേജിലെ ഉയർന്ന റാങ്കിങ് ഫലങ്ങളിൽ പലതും വിശ്വസനീയവും അറിയപ്പെടുന്നതുമായ വെബ്‌സൈറ്റുകളിൽ നിന്നുള്ളവയാണെന്ന് പറയാം. സേർച്ചിൽ കാണുന്ന വെബ്‌സൈറ്റ് വിശ്വസനീയമാണോ എന്നറിയാൻ, സേർച്ച് റിസൾട്ട് കാണിക്കുന്ന തലക്കെട്ടിന്റെ വലതുവശത്തായി കാണുന്ന 3 ഡോട്ട് ക്ലിക്ക് ചെയ്‌താൽ വരുന്ന  'About this result' എന്ന ഓപ്‌ഷനിൽ സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ നിലയും അനുബന്ധ വിവരങ്ങളും കാണാം.

ഗൂഗിൾ ഇമേജ് സെർച്ച് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഗൂഗിളിലെ ഏത് ചിത്രത്തിന്റെയും ആധികാരികത പരിശോധിക്കാൻ കഴിയും. https://images.google.com

ഗൂഗിൾ മാപ്പിലെ ഗൂഗിൾ എർത്ത് അല്ലെങ്കിൽ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് നിങ്ങൾക്ക് ലൊക്കേഷനുകളും വിലാസങ്ങളും പരിശോധിക്കാനും കഴിയും. https://www.google.com/maps/

പ്രശസ്തമായ സോഴ്‌സുകളിൽ നിന്നുള്ള യഥാസമയ വാർത്തകൾ ഗൂഗിൾ സേർച്ചിലെ ന്യൂസ് ടാബ് ക്ലിക്ക് ചെയ്‌താൽ ലഭ്യമാണ്. https://news.google.com/

പെട്ടെന്നൊരു വാർത്ത പൊട്ടിപ്പുറപ്പെടുമ്പോൾ ചിലപ്പോൾ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ 'It looks like these results are changing quickly' അല്ലെങ്കിൽ 'If this topic is new, it can sometimes take time for results to be added by reliable sources' എന്നിങ്ങനെ ദൃശ്യമാകും.

∙ ഫാക്ട് ചെക്കിനുള്ള മികച്ച ചില വെബ്സൈറ്റുകൾ

https://www.factcheck.org/

https://factly.in/

https://leadstories.com/

https://www.truthorfiction.com/

https://mediabiasfactcheck.com/

വ്യാജ ഉള്ളടക്കങ്ങളെ തടയുവാൻ ബന്ധപ്പെട്ട പ്ലാറ്റുഫോമുകളിൽ നമുക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കാം

∙ ഫെയ്സ്ബുക്  – https://www.facebook.com/help/572838089565953?helpref=search&sr=2&query=reporting false claims&search_session_id=f886d969d0ffdf65b717d0567986859f

∙ വാട്സാപ് – https://faq.whatsapp.com/general/security-and-privacy/staying-safe-on-whatsapp/

∙ യൂട്യൂബ്  – https://support.google.com/youtube/answer/2802027

∙ ട്വിറ്റർ  – https://help.twitter.com/en/safety-and-security/report-a-tweet

∙ ഇൻസ്റ്റാഗ്രാം  – https://help.instagram.com/1735798276553028

∙ ലിങ്ക്ഡ്ഇൻ  – https://www.linkedin.com/help/linkedin/answer/37822/recognizing-and-reporting-spam-inappropriate-and-abusive-conten

Fake-News

വ്യാജ വാർത്തകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവര പ്രചാരണവും നേരിടാൻ പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ഫാക്ട് ചെക്ക് ഈ ലിങ്കിൽ പരിശോധിക്കാം https://pib.gov.in/factcheck.aspx 

വിവിധ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലെ ഗൗരവകരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദേശീയ സൈബർ ക്രൈം പോർട്ടലായ https://www.cybercrime.gov.in പ്രയോജനപ്പെടുത്താം.

നിലവിൽ, വ്യാജ ഉള്ളടക്കത്തെയും നവമാധ്യമങ്ങളെയും  നിയന്ത്രണവിധേയമാക്കുന്നതിനായി നിയമങ്ങൾ പരിഷ്കരിക്കുന്ന പദ്ധതിയിലാണ് സർക്കാർ.

dileep.senapathy@gmail.com 

English Summary: Fake News, Misinformation, and Fact-Checking

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA