അധിക ചെലവില്ലാതെ കൂടുതൽ ഡേറ്റ, അൺലിമിറ്റഡ് പ്ലാനുമായി വോഡഫോൺ ഐഡിയ

vodafone-idea-vi
SHARE

അധിക  ചെലവില്ലാതെ ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാംപെയിന് തുടക്കം കുറിച്ചു. ഡേറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ് ഉപയോഗിച്ചോ ഡേറ്റാ ഡിലൈറ്റ്  അണ്‍ലോക് ചെയ്യാം.

ഡേറ്റാ ഡിലൈറ്റ് വഴി പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2 ജിബി വരെ അധിക ഡേറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ പരിധിയില്ലാത്ത അതിവേഗ ഡേറ്റ, വാരാന്ത്യ ഡേറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ റീചാര്‍ജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.

വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ പ്രമുഖ നടന്‍ വിനയ് പഥകിനെ അവതരിപ്പിക്കുന്ന ‘സിര്‍ഫ് നാം നഹി, കാം കാ അണ്‍ലിമിറ്റഡ്’ എന്ന ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. 299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡേറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡേറ്റാ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.

English Summary: Vi Strengthens ‘Vi Hero Unlimited’ Proposition with ‘Data Delight’

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA