ADVERTISEMENT

പഴയ ഭീഷണി, വാഗ്ദാന 'വീഞ്ഞുകൾ' പുതിയ കുപ്പിയിൽ പുതിയ രൂപത്തിലും ഭാവത്തിലും കൂടുതൽ വിശ്വസനീയമായ രീതിയിൽ നിറച്ചു പണം തട്ടാനിറങ്ങിയിരിക്കുകയാണ് സൈബർ ക്രിമിനലുകൾ. പോൺ വെബ്സൈറ്റുകൾ അല്ലെങ്കിൽ ഡേറ്റിങ് ആപ്പുകളുടെ മനം മയക്കുന്ന പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക് ചെയ്തു പോകുന്നവരാണ് ഇവരുടെ പുതിയ ഇരകൾ, പണം നഷ്ടമായാലും മാനം പോയില്ലല്ലോയെന്ന ആശ്വാസത്തിൽ പലരും പുറത്തു പറയാത്തതിനാൽ. നിരവധിപ്പേർ ഇവരു‌ടെ കെണിയിൽ വീഴുന്നു.

 

സൈറ്റുകൾ സന്ദർശിക്കുന്നവർക്കു മുന്നിൽ ഒരു ഫുൾ സ്ക്രീന്‍ പോപ് അപ്പ് പ്രത്യക്ഷപ്പെടും. പിന്നാലെ കംപ്യൂട്ടർ ലോക്കായി മോനേ ഇനി കാശടച്ചാലേ രക്ഷയുള്ളെന്ന സന്ദേശമെത്തും. പലപ്പോഴും ഇതു ക്ളോസ് ചെയ്യാനും കഴിയില്ല. വളരെയധികം വിവരങ്ങളും ഔദ്യോഗിക വൈബ്സൈറ്റുകളിലേക്കുള്ള ഹൈപ്പർ ലിങ്കുകളുമൊക്കെയുള്ള ഔദ്യോഗികമെന്നു തോന്നുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഫുൾ പേജ് സന്ദേശമാണ് എത്തുക. ഏതു സെക്ഷൻ അനുസരിച്ചാണ് നിങ്ങൾ കുടുങ്ങിയതെന്നും ഈ സന്ദേശം അവഗണിച്ചാൽ പിന്നാലെ നിയമ നടപടികളുണ്ടാവുമെന്ന ഭീഷണി സന്ദേശവും പേജിലുണ്ടാകും, ഒപ്പം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകാനുള്ള ഇടവും

 

hacking

6 മുതൽ 15 മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ബ്രൗസർ വിവരങ്ങൾ നിയമപാലകർക്കു കൈമാറുമെന്നും അറസ്റ്റുണ്ടാകുമെന്ന മുന്നറിയിപ്പും ലഭിക്കുന്നതോടെ സന്ദേശം ലഭിച്ചവർ വിറയ്ക്കാൻ തുടങ്ങും. ഇതോടെ ക്രെഡിറ്റ് കാർഡുപയോഗിച്ചു പണമടച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയും, അക്കൗണ്ട് കാലിയാവുകയും ചെയ്യും.

 

ഇത്തരത്തിലുള്ള പോപ്പ്-അപ് സന്ദേശങ്ങളെല്ലാം പൂർണമായും വ്യാജമാണന്നും ജാഗ്രത പുലർത്തണമെന്നും നിയമ സംവിധാനങ്ങളിൽ പരാതി നൽകുവാൻ മടിക്കരുതെന്നും സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ പറയുന്നു, ഈ മുന്നറിയിപ്പ് സന്ദേശങ്ങൾ യഥാർഥത്തിൽ നിയമ-നീതി മന്ത്രാലയത്തിൽ നിന്നുള്ളതല്ല, നിയമവിരുദ്ധമായ പ്രവർത്തനം നടത്തി പിടിക്കപ്പെട്ടാൽ ഇത്തരത്തിൽ പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന സംവിധാനങ്ങളിലല്ല നമ്മുടെ നീതി നിർവഹണത്തിന്റെ പ്രവർത്തനം.

 

ഇത്തരത്തിൽ ഒരു സന്ദേശം ലഭിച്ചാൽ ചെയ്യേണ്ട ഏറ്റവും എളുപ്പമുള്ള കാര്യം, പവർ ബട്ടൺ  അമർത്തിപ്പിടിച്ച് സിസ്റ്റം ഷട്ട് ഡൗൺ ചെയ്യുകയോ അല്ലെങ്കില്‍ പ്രവർത്തിക്കുന്ന വിൻഡോകളെല്ലാം ടാസ്ക് മാനേജർ ഉപയോഗിച്ചു നിർത്തുകയോ ചെയ്യാവുന്നതാണ്. CTRL + SHIFT + ESC. ആ മൂന്നു കീകളും ഒരേസമയം ഒന്നിച്ച് അമർത്തുക, ടാസ്ക് മാനേജർ ദൃശ്യമാകും, ശേഷം സാധാരണ രീതിയിൽ പുനരാരംഭിക്കുകയും ഒരു വൈറസ് പരിരക്ഷ സ്കാൻ പ്രവർത്തിപ്പിക്കുകയും ചെയ്യുക. ഭീഷണി സന്ദേശങ്ങളോ ഫോൺ കോളുകളോ വന്നാൽ സൈബർ സുരക്ഷാ വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്.

 

English Summary: Hackers Target Porn Site Visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com