ADVERTISEMENT

ഇന്ത്യൻ സ്റ്റാർട്ട്പ്പ് റോബോട്ടിക് മാനുഫാക്ചർ, എഐ– പവർ ഉൽപന്നങ്ങളുടെ നിർമാണ സ്റ്റാർട്ടപ്പ് കമ്പനി ജെൻറോബോട്ടിക്സിൽ 20 കോടി നിക്ഷേപിച്ചതായി ചെന്നൈ ആസ്ഥാനമായ ആഗോള സാങ്കേതിക കമ്പനിയായ സോഹോ കോർപ്പറോഷൻ പ്രഖ്യാപിച്ചു. മാനുവൽ സ്കാവഞ്ചിങ്ക്, ഇടുങ്ങിയ മേഖലകളിലെ ശുചീകരണം, എണ്ണ, വാതക വ്യവസായത്തിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ജെൻറോബോട്ടിക്സ്. ഇന്ത്യയിൽ മാൻഹോളിൽ മനുഷ്യൻ ഇറങ്ങുന്നത് ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ െജൻറോബോട്ടിക്സിനെ സഹായിക്കുന്നതാണ് സോഹോ കോർപറേഷന്റെ നിക്ഷേപം. രാജ്യത്തെ ഒരു ഡീപ്– ടെക് ആവാസവ്യവസ്ഥയുെട വികസനം പരിപോഷിപ്പിക്കുന്നതിനുള്ള സോഹോയുടെ ദൗത്യത്തെ ഈ നിക്ഷേപം പ്രതിഫലിപ്പിക്കുന്നു. 

മാൻഹോളുകള്‍, അഴുക്കു കിണറുകൾ തുടങ്ങിയ മനുഷ്യ പരിമിതമായ ഇടങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാൻഡികൂട്ട് റോബോട്ടാണ് ‍ജെൻറോബോട്ടിക്സിന്റെ പ്രാഥമിക വാഗ്ദാനം. നിലവിൽ, 14 സംസ്ഥാനങ്ങളിലെ സ്മാർട് സിറ്റികൾ, മുൻസിപ്പൽ കോർപറേഷനുകൾ, റിഫൈനറികൾ, മൾട്ടി നാഷണൽ കമ്പനികൾ, ടൗൺഷിപ്പുകൾ, ഹൗസിങ് കോളനികൾ എന്നിവ ബാൻഡികൂട്ട് റോബോട്ടുകളെ പ്രയോജനപ്പെടുത്തുകയും അതു വഴി മനുഷ്യൻ മാൻഹോളുകളിലേക്ക് ഇറങ്ങി വൃത്തിയാക്കേണ്ട ആവശ്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ജെൻറോബോട്ടിക്സ് അടുത്തിടെ ആരോഗ്യമേഖലയിലേക്ക് കടക്കുകയും പക്ഷാഘാതം ബാധിച്ചവരെ വീണ്ടെടുക്കാനും നടക്കാനും സഹായിക്കുന്നതിനായി റോബോട്ട് – അസിസ്റ്റഡ് ഗെയ്റ്റ് ട്രെയിനിങ് സൊലൂഷൻ – ജി ഗെയ്റ്റർ നിർമിക്കുകയും ചെയ്തു. ജെൻറോബോട്ടിക്സ് രൂപകൽപനയും നിർമാണവും ഇന്ത്യയിൽ തന്നെയാണ് നിർവഹിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ റോബോട്ടിക്സ് മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മുൻനിര കമ്പനിയാണ് ജെൻറോബോട്ടിക്സ്. 

ഇന്ത്യയിൽ തഴച്ചു വളരുന്ന ഡീപ്– ടെക് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുക എന്നത് സോഹോയുടെ മുൻഗണനകളിലൊന്നാണ്, ജെൻറോബോട്ടിക്സിലെ നിക്ഷേപം ആ പ്രതിബദ്ധതയുടെ തുടർച്ചയാണ് എന്ന് സോഹോ കോർപ്പറേഷന്റെ സിഇഒയും സഹസ്ഥാപകനുമായ ശ്രീധർ വെമ്പു പറഞ്ഞു. ‘വ്യവസായിക ഉൽപാദനം, ആരോഗ്യ സംരക്ഷണം, ഊർജം തുടങ്ങിയ പ്രധാന മേഖലകളിലുടനീളം സുസ്ഥിരമായ വളർച്ചയെ പ്രാദേശികമായി എങ്ങനെ സഹായിക്കാനാകും അത് രാജ്യത്തെ സാമ്പത്തികമായി ശക്തവും സ്വാശ്രയവുമാക്കുകയും ചെയ്യുന്നു. ഇത് യാഥാർഥ്യമാക്കുന്നതിന്, പ്രാദേശികമായി വളരുന്ന ആഴത്തിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്ന കേന്ദ്രീകൃത ദീർഘകാല നിക്ഷേപങ്ങൾ ആവശ്യമാണ്. ടെക് സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾ തീവ്രമായ ഗവേഷണ– വികസന. എൻജിനീയറിങ് ഘട്ടങ്ങളിലൂടെ, അവരുടെ ആശയങ്ങൾ വിപണിയിൽ എത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഈ യാത്രയിൽ അവർ ഇതിനകം എത്രത്തോളം എത്തിയിരിക്കുന്നു എന്ന് നോക്കുമ്പോൾ ‍െജൻറോബോട്ടിക്സിന്റെ കാഴ്ചപ്പാട് സോഹോയുടേതുമായി യോജിച്ച് പോകുന്നവയാണ്. അവരുടെ യാത്രയിൽ കരുത്തോകാനാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാവി തലമുറയ്ക്ക് സുരക്ഷിതമായ ഒരു ലോകം നിർമിക്കാനും കെട്ടിപ്പടുക്കാനും റോബോട്ടിക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്ന് ജെൻറോബോട്ടിക്സിന്റെ സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് എം.കെ. പറഞ്ഞു. ലോകത്തിലെ തന്നെ ആദ്യത്തെ സ്കാവെഞ്ചെർ റോബോട്ട് ആയ ബാന്‍ഡികൂട്ട് നിർമിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഇടുങ്ങിയതും വിസ്തീർണം കുറഞ്ഞ സ്ഥലങ്ങളിലെ ശുചീകരണം കൂടുതൽ സുരക്ഷയോടെ കാര്യക്ഷമമായി ചെയ്യുക എന്നതാണ്. ബാൻഡികൂട്ട് ശുചീകരണ, എണ്ണ, വാതക വ്യവസായ മേഖലകളിൽ മനുഷ്യ ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾക്ക് പകരമുള്ള പ്രായോഗികമായ ഒരു ബദൽ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മാനുവൽ സ്കാവെഞ്ചിങ് അവസാനിപ്പിക്കാൻ ഒരു ലക്ഷത്തിലധികം റോബോട്ടുകൾ ആവശ്യമാണെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു. ‘ഇതിന് ആവശ്യമായ വിടവ് നികത്താൻ ഞങ്ങൾ ഉത്പാദനം വർധിപ്പിക്കുമ്പോൾ രാജ്യത്തുടനീളം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു ഞങ്ങൾ അനുമാനിക്കുന്നു. സോഹോയിൽ നിന്നുള്ള നിക്ഷേപം വഴി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് മേഖല വികസിപ്പിക്കാനും നിർമാണ മേഖല വിപുലീകരിക്കാനും ഞങ്ങളെ സഹായിക്കും. കൂടാതെ കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയ്ക്കും ആസിയാൻ വിപണി തുടങ്ങി ആഗോള വിപണിയിലേക്കുള്ള ചുവടുവയ്പിനും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

∙ ബാൻഡികൂട്ട്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചർ

 

വൃത്തിഹീനമായ തൊഴിൽ സാഹചര്യങ്ങളും വിഷവാതകം മൂലമുള്ള സുരക്ഷാ അപകടങ്ങളുമുള്ള തൊഴിലാണ് മാനുവൽ സ്കാവഞ്ചിങ്ക്. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയ ബാൻഡികൂട്ട്, മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ രീതിക്ക് അറുതി വരുത്താൻ കഴിയുന്ന ഒരു പരിവർത്തന പരിഹാരം നൽകുന്നു. 

 

Team Genrobotics with Bandicoot robot, the world's first robotic scavenger. File photo
Team Genrobotics with Bandicoot robot, the world's first robotic scavenger. File photo

അഴുക്കു ചാലുകൾ, മാൻഹോളുകൾ, എണ്ണക്കുഴികൾ തുടങ്ങി ഇടുങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ ബാൻഡികൂട്ട് സഹായിക്കുന്നു. എഐ–യുടെ സഹായത്തോടെ മനുഷ്യന്റെ ചലനങ്ങളെ അനുകരിക്കുന്ന തരത്തിലാണ് റോബോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അവ റോബോട്ടിക്ക് കാലുകളും വിവിധ സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് മാൻഹോളുകളിൽ പ്രവേശിക്കാനും ഓരോ മൂലകളിലും എത്തിപ്പെടാനും, മാൻഹോളുകളിലുള്ള ദുർഘടമായ പ്രതലങ്ങളിൽ പോലും സ്ഥിരതയോടെ മാലിന്യം നീക്കം ചെയ്യുന്നതിനും വാട്ടർ ജെറ്റിങ് സംവിധാനത്തെ ഗൈഡ് ചെയ്യുന്നതിനും ഇവ പ്രാപ്തമാണ്. വിഷവാതകങ്ങൾ കണ്ടെത്തുന്നതിനുള്ള സെൻസറുകളും പ്രത്യേകം രൂപകൽപന ചെയ്ത നാല്– ഐപി 68 നൈറ്റ് വിഷൻ ക്യാമറകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അതുവഴി ഓപ്പറേറ്റർമാർക്ക് അവരുടെ ജോലി സുരക്ഷിതമായും കാര്യക്ഷമമായും ചെയ്യാൻ കഴിയും. 

 

∙ സോഹോ കോർപ്പറേഷനെക്കുറിച്ച്

 

1996– ൽ സ്ഥാപിതമായ സോഹോ കോര്‍പറേഷൻ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭകരവുമായ സാങ്കേതിക കമ്പനിയാണ്. ഇതിന് നാല് ഡിവിഷനുകളുണ്ട്. സോഹോ ഡോട്ട് കോം (Zoho.com) ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ബിസിനസ് ആപ്ലിക്കേഷനുകൾ നൽകുന്നു. മാനേജ് എൻജിൻ (Manage Engine), എന്റർപ്രൈസ് ഐടി മേഖലകളിൽ സേവന പരിഹാരങ്ങൾ നൽകുന്നു. ക്വിന്ററിൽ (Ontrl), വർക്ക് ഫ്ലോ ഓർക്കസ്ട്രേഷൻ സോഫ്റ്റ്‌വെയർ നൽകുന്നു; കൂടാതെ ട്രെയിനർസെൻട്രൽ, ഓൾ–ഇൻ–വൺ പരിശീലന പ്ലാറ്റ്ഫോം എന്നിവയും നൽകുന്നു. സോഹോ കോർപ്പറേഷന്‍ ഉപയോക്തൃ സ്വകാര്യതയെ മാനിക്കുന്നു. കൂടാതെ അതിന്റെ സൗജന്യ ഉൽപന്നങ്ങൾ ഉൾപ്പെടെ, അതിന്റെ ബിസിനസ്സിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പരസ്യ– വരുമാന മോഡൽ അല്ല. 10,000 ലധികം ജീവനക്കാരുള്ള കമ്പനിയുടെ ആസ്ഥാനം ചെന്നൈയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ജപ്പാൻ, ചൈന, സിംഗപ്പൂർ, മെക്സിക്കോ, ഓസ്ട്രേലിയ, നെതർലാൻഡ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ബ്രാഞ്ച് ഓഫിസുകൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.zohocorp.com സന്ദർശിക്കുക.

 

∙ ജെൻറോബോട്ടിക്സിനെ കുറിച്ച് 

 

മനുഷ്യസൗഹൃദമായ റോബോട്ടിക് സൊലൂഷനുകളുടെ അത്യന്തം അപകടം പിടിച്ചതും സുരക്ഷിതവുമല്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവരെ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് സമൂഹത്തിൽ മാറ്റമുണ്ടാക്കുക എന്ന കാഴ്ചപ്പാടോടെയാണ് 2017 ൽ ജെൻറോബോട്ടിക്സ് ആരംഭിച്ചത്. ദേശീയ അവാർഡ് നേടിയ ഈ സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം നിലവിൽ കേരളത്തിലെ തിരുവനന്തപുരത്താണ്. ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചർ, ബാൻഡികൂട്ട്, പക്ഷാഘാതമുള്ള രോഗികളെ വേഗത്തിൽ സുഖപ്പെടുത്തുന്ന റോബോട്ട് അസിസ്റ്റഡ് ഗെയ്റ്റ് ട്രെയിനിങ് സൊലൂഷനായ ജി ഗെയ്റ്റർ എന്നിവ വികസിപ്പിച്ചെടുത്തു. യുകെ, മലേഷ്യ, യുഎഇ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കമ്പനി സേവനം നൽകുന്നു. ആനന്ദ മഹീന്ദ്ര, രാജൻ ആനന്ദൻ, യൂണികോൺ ഇന്ത്യവെഞ്ചേഴ്സ്, എസ്ഇഎ ഫണ്ട് (SEA Fund) എന്നിവരും ജെൻറോബോട്ടിക്സിന്റെ നിക്ഷേപകരാണ്. കൂടുതൽ വിവരങ്ങൾക്ക് www.genrobotics.org സന്ദർശിക്കുക.

 

English Summary: Zoho Corp. invests in Genrobotics, a home-grown deep-tech startup using robotics to end manual scavenging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com