മസ്കിനു മുട്ടൻ പണി വരുന്നു: സ്റ്റാർലിങ്കിനെ ആക്രമിക്കാൻ ചൈന ആയുധം തയാറാക്കുന്നു

US-SPACE-SPACEX-STARSHIP
SHARE

ശതകോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനത്തിനൊരു ഭീഷണി. ചൈനീസ് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പക്ഷം സ്റ്റാർലിങ്ക് ഉപഗ്രഹശൃംഖലയെ നശിപ്പിച്ചു കളയാനുള്ള ആയുധം തയാറാക്കാനുള്ള പദ്ധതിയെക്കുറിച്ച് പഠിക്കുകയാണ് ചൈനീസ് ഗവേഷകർ.

അമേരിക്കൻ കമ്പനിയായ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾ നിരീക്ഷണത്തിനും സൈനിക ആവശ്യത്തിനും ഉപയോഗിക്കപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് ചൈനീസ് ഗവേഷകർ പറയുന്നു. ചൈനയിലെ മോഡേൺ ഡിഫൻസ് ടെക്നോളജി എന്ന ശാസ്ത്ര ജേണലിലാണു ഗവേഷകർ ഇക്കാര്യങ്ങൾ  ചൂണ്ടിക്കാട്ടി പ്രബന്ധം പ്രസിദ്ധീകരിച്ചത്.

US-SPACE-X-LAUNCHES-FIRST-CIVILIAN-MISSION-TO-SPACE

2019ലാണ് ആദ്യ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ടത്. പിന്നീട് ഇതു വരെ 2300 ഉപഗ്രഹങ്ങൾ സ്പേസ്എക്സിന്റെ വിക്ഷേപണത്തിൽ ബഹിരാകാശത്തെത്തി. സമീപഭാവിയിൽ 42,000 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്. ഒരു വമ്പൻ ഉപഗ്രഹ മെഗാ കോൺസ്റ്റലേഷനാണു ലക്ഷ്യം.

ചൈനയുടെ വമ്പൻ സ്വപ്ന പ്രതിരോധ പദ്ധതിയായ ഹൈപ്പർസോണിക് മിസൈലുകളുടെ വികാസത്തെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നിരീക്ഷിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ യുഎസ് ഡ്രോണുകളിലേക്കും ചൈനീസ് സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളിലേക്കുമുള്ള ഡേറ്റ ട്രാൻസ്മിഷൻ കൂട്ടാനും സ്റ്റാർലിങ്ക് വഴിയൊരുക്കിയേക്കാമെന്ന് ശാസ്ത്രജ്ഞർക്കു വാദമുണ്ട്.

ഹാർഡ് കിൽ, സോഫ്റ്റ് കിൽ ആയുധങ്ങൾ സ്റ്റാർലിങ്കിനെ നേരിടാനായി ഒരുക്കണമെന്ന് ശാസ്സ്ത്രജ്ഞർ പറയുന്നു. ഒരു ഉപഗ്രഹത്തെ നേരിട്ടു ചെന്ന്  ഇടിക്കുന്ന ആയുഘങ്ങളാണ് ഹാർഡ്കിൽ ആയുധങ്ങൾ.  ജാമിങ്, ലേസർ ആയുധങ്ങൾ പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ മരവിപ്പിക്കുന്ന രീതിയാണു സോഫ്റ്റ് കിൽ. ചൈനയുടെ സ്വന്തം ഉപഗ്രഹങ്ങളെ ഉപയോഗിച്ച് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവർത്തനം തകിടം മറിക്കണമെന്നും ശാസ്ത്രജ്ഞർ ഉപായം മുന്നോട്ടുവയ്ക്കുന്നു.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA