ADVERTISEMENT

പ്രത്യേക അൽഗോരിതങ്ങൾ കൊണ്ട് വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ ആളുകളെ, പ്രത്യേകിച്ചു യുവാക്കളെ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ തളച്ചിടുന്നെന്ന് ആരോപിച്ച് അവയുടെ ഉടമയായ മെറ്റാ കമ്പനിക്കെതിരെ യുഎസിൽ എട്ടു കേസുകളാണ് അടുത്തിടെ നൽകിയിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗിന്റെ  റിപ്പോർട്ട്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ആളുകളുടെ ഭക്ഷണശീലങ്ങൾ പോലും മാറ്റിയെന്നും ഉറക്കമില്ലായ്മ മുതൽ ആത്മഹത്യാ പ്രവണത വരെയുള്ള പ്രശ്നങ്ങളിലേക്കു തള്ളിവിട്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

നവോമിയുടെ കഥ കേള്‍ക്കാം

താന്‍ പ്രായപൂര്‍ത്തിയാകും മുമ്പു തന്നെ മെറ്റായുടെ ആപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും അവയോടുള്ള ആസക്തി വളർന്ന് ആത്മഹത്യയ്ക്കു ശ്രമിക്കുകപോലും ചെയ്തു എന്നുമാണ് നവോമി ചാള്‍സ് (22) നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മറ്റു പല വിഷമതകളും മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ അഡിക്‌ഷന്‍ മൂലം ഉണ്ടായി എന്നും നവോമി പറയുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ തെറ്റായ ധാരണകളാണ് മെറ്റ പ്രചരിപ്പിക്കുന്നതെന്നും മിയാമി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നവോമി പറയുന്നു.

(FILES) This file photo taken on October 28, 2021 shows an illustration photo taken in Los Angeles of a person watches on a smartphone Facebook CEO Mark Zuckerberg unveiling the META logo. - Shares of Facebook parent Meta plunged 24 percent in opening trading February 3, 2022, weighing on the Nasdaq and threatening the stock market's four-day winning streak. (Photo by Chris DELMAS / AFP)
(FILES) This file photo taken on October 28, 2021 shows an illustration photo taken in Los Angeles of a person watches on a smartphone Facebook CEO Mark Zuckerberg unveiling the META logo. - Shares of Facebook parent Meta plunged 24 percent in opening trading February 3, 2022, weighing on the Nasdaq and threatening the stock market's four-day winning streak. (Photo by Chris DELMAS / AFP)

ആസക്തി വളര്‍ത്തുന്നു?

മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തന്നെയും മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടു എന്ന് ആരോപിച്ചാണ് ചാള്‍സ് എന്നയാൾ നൽകിയ കേസ്. മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ ജീവിതം ആസ്വദിക്കുന്നതില്‍നിന്ന് തന്നെ പിന്തിരിപ്പിച്ചു, രോഗിയാക്കി ആശുപത്രിയിലെത്തിച്ചു, സമ്പാദ്യം മുഴുവൻ ആശുപത്രി ബില്‍ അടയ്ക്കാന്‍ ഉപയോഗിക്കേണ്ടി വന്നു തുടങ്ങിയ ആരോപണങ്ങളാണ് ചാള്‍സിന്റെ പരാതിയിലുള്ളത്. മെറ്റാ ആപ്പുകള്‍ക്കെതിരെ വിവിധ കോടതികളില്‍ നല്‍കിയിരിക്കുന്ന പരാതികളില്‍ പറഞ്ഞിരിക്കുന്നത് അവയുടെ രൂപകല്‍പനയില്‍ വൈകല്യങ്ങളുണ്ടെന്നും ഉപയോഗം മൂലമുള്ള പ്രശ്നങ്ങളെപ്പറ്റി ‌

ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതില്‍ പരാജയപ്പെടുന്നു എന്നുമാണ്. മെറ്റ കമ്പനി തട്ടിപ്പു നടത്തുന്നതായും ഉപയോക്താക്കളുടെ കാര്യത്തില്‍ ഉപേക്ഷ വരുത്തുന്നതായും ചില പരാതികളില്‍ പറയുന്നു. ടെക്‌സസ്, ടെനിസി, കൊളറാഡോ, ഡെലവെയര്‍, ഫ്ലോറിഡ തുടങ്ങിയ കോടതികളിലാണ് കേസുകള്‍.

ലാഭം കൊയ്യാനായി ആളുകളെ ഉപയോഗിക്കുന്നു

സമൂഹ മാധ്യമങ്ങളില്‍ പുതിയ ട്രെന്‍ഡുകള്‍ ഉണ്ടാക്കുന്നതില്‍ മുമ്പിലാണ് മെറ്റയുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകള്‍. എന്നാലിപ്പോള്‍ ആളുകളെ ആകര്‍ഷിച്ച് നാശത്തിലേക്കു തള്ളിവിടുന്നു എന്ന ആരോപണം ഏറ്റവുമധികം നേരിടുന്ന കമ്പനിയുമാണ് മെറ്റാ. കഴിഞ്ഞ ആഴ്ച തന്നെയാണ് എട്ടു പരാതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ഇത്തരം പരാതികളുടെ പ്രളയം തന്നെ ഉണ്ടായേക്കാം എന്ന സൂചന നല്‍കുന്നു. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ ആത്മഹത്യാപ്രേരണ പോലും നൽകി എന്നാണ് പരാതികളിലുള്ളത്.

സമൂഹ മാധ്യമ ഉപയോഗം മൂലം അടുത്തിടെ ആത്മഹത്യ ചെയ്ത ചില കുട്ടികളുടെ മാതാപിതാക്കളും പരാതിയുമായി രംഗത്തുണ്ട്. ഫെയ്‌സ്ബുക്കിലെ മുന്‍  ജോലിക്കാരി അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ സാക്ഷ്യപ്പെടുത്തലിലും, കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് ഫെയ്‌സ്ബുക് ഒഴിഞ്ഞുമാറുന്നു എന്നു പറഞ്ഞിരുന്നു.

A 3D printed Facebook's new rebrand logo Meta and Facebook logo are seen in this illustration taken on November 2, 2021. Photo: REUTERS/Dado Ruvic/Illustration
A 3D printed Facebook's new rebrand logo Meta and Facebook logo are seen in this illustration taken on November 2, 2021. Photo: REUTERS/Dado Ruvic/Illustration

പ്രതികരിക്കാതെ മെറ്റാ

പുതിയ കേസുകളെക്കുറിച്ച് പ്രതികരിക്കാന്‍ മെറ്റാ കമ്പനിയുടെ വക്താവ് വിസമ്മതിച്ചു. എന്നാല്‍, കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം പരിശോധിക്കാനുള്ള ടൂളുകള്‍ മാതാപിതാക്കള്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും കുറച്ചു നേരം വിട്ടു നില്‍ക്കൂ എന്ന മുന്നറിയിപ്പു നല്‍കുന്നുണ്ടെന്നും കമ്പനി പറയുന്നു.

ഐഫോണ്‍ പുറത്തേക്ക്, റഷ്യയിലേക്ക് ചൈനീസ് നിർമാതാക്കള്‍ ഇടിച്ചുകയറുന്നു

മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ റഷ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഇടിച്ചു കയറുകയാണ് ചൈനീസ് ഫോണ്‍ നിർമാതാക്കളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിളിനെയും സാംസങ്ങിനെയും തുരത്തിയാണ് ചൈനീസ് നിര്‍മാതാക്കള്‍ കളംപിടിക്കുന്നത്. ഷഓമി, റിയല്‍മി, ഓണര്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഇപ്പോള്‍ റഷ്യയില്‍ 42 ശതമാനം സാന്നിധ്യമുണ്ടെന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കായ എംടിഎസ് തങ്ങള്‍ക്കു ലഭ്യമാക്കിയ ഡേറ്റയിലുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം 28 ശതമാനം മാത്രമായിരുന്നു ചൈനീസ് നിർമാതാക്കളുടെ സാന്നിധ്യം എന്നതു കൂട്ടിവായിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലാകുക.

iphone-concept-

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ വിറ്റ ഫോണുകളില്‍ 28 ശതമാനം സാംസങ്ങിന്റേതായിരുന്നു. ഈ വര്‍ഷം അവരുടെ വില്‍പന 14 ശതമാനമായി കുറഞ്ഞു. ആപ്പിളിന് 12 ശതമാനം വില്‍പ്പനയുണ്ടായിരുന്നത് 9 ശതമാനമായും കുറഞ്ഞു. ഇത് ഇനിയും കുത്തനെ ഇടിയും. കാരണം ഇരു കമ്പനികളും ഫെബ്രുവരി മുതല്‍ റഷ്യയില്‍ പുതിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതു നിർത്തിയിരിക്കുകയാണ്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു കമ്പനികളുടെയും തീരുമാനം.

മെറ്റാ കമ്പനിയുടെ രണ്ടു ക്യാമറയുള്ള സ്മാര്‍ട്ട് വാച്ച് ഉടനില്ല

ആപ്പിള്‍ വാച്ചിന് ഒരു എതിരാളിയെ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു സമൂഹ മാധ്യമ ഭീമന്‍ മെറ്റാ. രണ്ടു ക്യാമറകളുമായി ഇത് ഇറക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. പക്ഷേ ഇതിന്റെ നിർമാണം തൽക്കാലത്തക്കു നിർത്തിവച്ചു എന്ന് ബ്ലൂംബര്‍ഗ് പറയുന്നു. പകരം കയ്യില്‍ ധരിക്കാവുന്ന മറ്റ് ഉപകരണങ്ങള്‍ വികസിപ്പിക്കാനാകുമോ എന്ന അന്വേഷണത്തിലാണത്രേ മെറ്റാ

വിവാള്‍ഡി മെയില്‍ 1.0 അവതരിപ്പിച്ചു

ബ്രൗസര്‍ കമ്പനിയായ വിവാള്‍ഡി പുതിയ മെയില്‍ സേവനം അവതരിപ്പിച്ചു. നിങ്ങളുടെ നിലവിലുള്ള ഇമെയില്‍ അക്കൗണ്ട് വിവാള്‍ഡിയുടെ മെയില്‍ 1.0 ( Mail 1.0) സേവനത്തില്‍ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിപ്പിക്കാം. മെയിലുകള്‍, കലണ്ടറുകള്‍, ഫീഡുകള്‍ തുടങ്ങിയവയൊക്കെ ഇതിലേക്കു പകര്‍ത്താം. ഇവയെല്ലാം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. പ്രമുഖ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെല്ലാം ഇത് ലഭ്യമാണ്. വിവാള്‍ഡി ബ്രൗസറിനുള്ളില്‍ തന്നെയാണ് പുതിയ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. ഇത് അക്‌സസ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സെറ്റിങ്‌സ്>ജനറല്‍>പ്രൊഡക്ടിവിറ്റി ഫീച്ചേഴ്‌സ്>എനേബ്ള്‍ മെയില്‍, കലണ്ടര്‍ ആന്‍ഡ് ഫീഡ്‌സ് എന്ന പാത്തില്‍ എത്തേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com