ADVERTISEMENT

ഇന്ത്യയിലെ യാത്രയ്‌ക്കിടെ നൽകേണ്ടിവരുന്ന ടോൾ നിരക്കുകൾ കണക്കാക്കി മുൻകൂട്ടി അറിയിക്കാനുള്ള പുതിയ ഫീച്ചർ ഗൂഗിൾ മാപ്‌സ് പരീക്ഷിക്കുന്നു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായാണ് ഗൂഗിൾ മാപ്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു നിശ്ചിത റൂട്ടിൽ ടോൾ ചാർജുകൾ കണക്കാക്കി യാത്രക്കാരനെ അറിയിക്കും.

കമ്പനി പറയുന്നതനുസരിച്ച്, ഐഒഎസ്, ആൻഡ്രോയിഡ് ആപ്പുകൾക്കായി യുഎസ്, ഇന്ത്യ, ജപ്പാൻ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ ‘ഏകദേശം 2000’ ടോൾ റോഡുകളിൽ ഈ ഫീച്ചർ ലഭ്യമാണ്, കൂടാതെ കൂടുതൽ രാജ്യങ്ങളിൽ ഈ സംവിധാനം ഉടൻ കൊണ്ടുവരാനും പദ്ധതിയിടുന്നു.

ഇന്ത്യ, യുഎസ്, ജപ്പാൻ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ മാപ്‌സിൽ ടോൾ നിരക്കുകൾ ലിസ്റ്റ് ചെയ്യുമെന്ന് ഗൂഗിൾ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ഇത് ടോൾ റോഡുകളും സാധാരണ റോഡുകളും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ സഹായിക്കും. ഈ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള കണക്കാക്കിയ ടോൾ വില യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ കണ്ടെത്താനാകും. പ്രാദേശിക ടോളിങ് അധികാരികളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.

ടോൾ പാസ് അല്ലെങ്കിൽ മറ്റ് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നതിനുള്ള ചെലവ്, യാത്രാ ദിവസം, ഉപയോക്താവ് ആവശ്യപ്പെടുന്ന നിശ്ചിത സമയത്ത് പ്രതീക്ഷിക്കുന്ന ടോൾ തുക എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഗൂഗിൾ മാപ്‌സ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മൊത്തം ടോൾ നിരക്ക് കണക്കാക്കും.

ടോൾ ഇതര റൂട്ടുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ടോളുകളുള്ള ഓപ്‌ഷനുകൾക്കൊപ്പം ലഭ്യമായ ഇടങ്ങളിൽ ടോൾ ഫ്രീ റൂട്ടിന്റെ ഓപ്‌ഷനും ഗൂഗിൾ മാപ്‌സ് നൽകുന്നുന്നുണ്ട്. ഗൂഗിൾ മാപ്‌സിലെ നാവിഗേഷനു മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യുക, ടോൾ റൂട്ടുകൾ പൂർണമായും ഒഴിവാക്കണമെങ്കിൽ റൂട്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും ടോളുകൾ ഒഴിവാക്കാനും ഉപയോക്താക്കളെ അനുവദിക്കുമെന്നും കമ്പനി പറഞ്ഞു.

English Summary: Google Maps rolls out estimated toll charges for your journey in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com