ഡിജിറ്റൽ ഇന്ത്യയിൽ വൻ സുരക്ഷാ വീഴ്ച! 11 കോടി കര്‍ഷകരുടെ ആധാർ ഡേറ്റ ചോർന്നു?

aadhar
SHARE

രാജ്യത്ത് 11 കോടിയിലധികം കര്‍ഷകരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) വെബ്സൈറ്റിലെ ആധാർ വിവരങ്ങളാണ് ചോർന്നതായി കണ്ടെത്തിയത്. പിഎം-കിസാൻ വെബ്‌സൈറ്റിലെ 11 കോടിയിലധികം കർഷകരുടെ ആധാർ വിവരങ്ങൾ ചോർന്നതായി സുരക്ഷാ വിദഗ്ധൻ അതുൽ നായർ ആണ് കണ്ടെത്തിയത്. 

പിഎം-കിസാൻ വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡ് ഫീച്ചറിൽ സുരക്ഷാവീഴ്ചയുണ്ടെന്നും പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ കർഷകരുടെയും ആധാർ നമ്പറുകൾ തുറന്നുകാട്ടുന്നുണ്ടെന്ന് അതുൽ പറയുന്നുണ്ട്. വെബ്‌സൈറ്റിന്റെ അടിസ്ഥാന സ്‌ക്രിപ്റ്റിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ഒരു ഹാക്കർക്ക് ഡേറ്റ എളുപ്പത്തിൽ ഉപയോഗിക്കാനാകും.

കേരള പൊലീസിന്റെ സൈബർഡോമിനായി സന്നദ്ധസേവനം നടത്തുന്ന സുരക്ഷാ വിദഗ്ധനാണ് അതുൽ നായർ. കർഷകരുടെ വെളിപ്പെടുത്തിയ വിവരങ്ങളുടെയും അവരുമായി ബന്ധപ്പെട്ട ആധാർ നമ്പറുകളുടെയും ചെറിയ സാംപിൾ പിഎം-കിസാൻ വെബ്‌സൈറ്റിൽ നിന്ന് പുറത്തെടുക്കാനായി എന്നും അതുൽ പറഞ്ഞു. പിഎം-കിസാൻ വെബ്‌സൈറ്റിന്റെ ഫൈൻഡർ ടൂൾ ഉപയോഗിച്ച് ചോർന്ന ഡാറ്റ വ്യക്തിഗത വിവരങ്ങളുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് വിവരങ്ങൾ ആധികാരികമാണെന്ന് സ്ഥിരീകരിച്ചതായി അവകാശപ്പെടുന്ന ഡേറ്റ ടെക്‌ക്രഞ്ചിന് അദ്ദേഹം കൈമാറി.

പിഎം-കിസാൻ എന്നറിയപ്പെടുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, ഇന്ത്യയിലെ കർഷകർക്ക് പ്രതിവർഷം 6,000 രൂപ സഹായം നൽകുന്ന ഒരു സർക്കാർ സംരംഭമാണ്. റജിസ്ട്രേഷനും ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പോലുള്ള തുടർ പ്രക്രിയകൾക്കും ഇത് കർഷകരുടെ ആധാർ ഡേറ്റ ഉപയോഗിക്കുന്നു. ആധാർ - രാജ്യത്തിന്റെ ഐഡന്റിറ്റി ഡേറ്റാബേസിന്റെ ഭാഗമായി ഒരു ഇന്ത്യൻ പൗരന് നൽകിയിട്ടുള്ള 12 അക്ക നമ്പർ ആണ്. സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് പലപ്പോഴും ഇത് ആവശ്യമാണ്. 

ആധാർ നമ്പർ രഹസ്യമല്ല, എന്നാൽ ഡേറ്റാബേസിലേക്കുളള അനധികൃത ആക്‌സസ് മേൽവിലാസങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുകയും ഹാക്കിങ്ങിന് സാധ്യതയുള്ളതുമായ വിശദാംശങ്ങൾ നൽകിയേക്കാം.

പിഎം-കിസാൻ വെബ്‌സൈറ്റിന്റെ സ്‌ക്രിപ്‌റ്റിന്റെ സ്‌ക്രീൻഷോട്ടുകളും പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ആധാർ വിവരങ്ങളും ഒരു കർഷകന്റെ പ്രദേശവും കാണിക്കുന്നുണ്ട്. ഈ ചോർച്ച 11 കോടയിലധികം കർഷകരെ ബാധിക്കുമെന്ന് അതുൽ പറഞ്ഞു, ഇത് പിഎം-കിസാൻ സംരംഭത്തിൽ റജിസ്റ്റർ ചെയ്ത മൊത്തം കർഷകരുടെ എണ്ണത്തിന് തുല്യമാണ്.

ജനുവരി 29-ന് ഇത് സംബന്ധിച്ച് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (സിഇആർടി-ഇൻ) അറിയിച്ചതായി നായർ പറഞ്ഞു. രണ്ട് ദിവസത്തിനു ശേഷം സർക്കാർ ഏജൻസിയിൽ നിന്ന് തനിക്ക് മറുപടി ലഭിച്ചു. ഇതിൽ തനിക്ക് ഒരു റഫറൻസ് നമ്പർ നൽകുകയും തന്റെ റിപ്പോർട്ട് ഇങ്ങനെയാണെന്ന് അറിയിക്കുകയും ചെയ്തു. ഇത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മേയ് 28 നാണ് പ്രശ്നം പരിഹരിച്ചത്.

English Summary: PM-Kisan website found leaking Aadhaar data of over 110 million Indian farmers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA