ഷഓമിയുടെ ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം ഇന്ത്യയിലും, 499 രൂപയ്ക്ക് വരെ ബാറ്ററി മാറ്റാം

xiaomi-bettery
SHARE

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ഷഓമി പുതിയ ‘ബാറ്ററി റീപ്ലേസ്‌മെന്റ് പ്രോഗ്രാം’ അവതരിപ്പിച്ചു. ഈ പദ്ധതിയുടെ സഹായത്തോടെ ഷഓമി ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകളുടെ ബാറ്ററികൾ ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കാൻ കഴിയും. ഇതിനായി ഉപയോക്താക്കൾ ഒരു നിശ്ചിത വില നൽകേണ്ടി വരും. 499 രൂപയ്ക്ക് വരെ കമ്പനിയുടെ തന്നെ ബാറ്ററി ലഭിക്കും.

സ്മാർട് ഫോൺ ബാറ്റി മാറ്റാൻ ഉപഭോക്താക്കൾ അടുത്തുള്ള അംഗീകൃത ഷഓമി സേവന കേന്ദ്രം സന്ദർശിക്കുകയും ആവശ്യമെങ്കിൽ ബാറ്ററി മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്യാം. കൂടാതെ, ഈ പ്രോഗ്രാം റെഡ്മി ബ്രാന്റിനും ലഭിക്കും.

ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഷഓമി സ്മാർട് ഫോൺ ബാറ്ററി 499 രൂപയ്ക്ക് മുതൽ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് ഷഓമി ഇന്ത്യ കൂ മുരളീകൃഷ്ണൻ പറഞ്ഞു. ബാറ്ററി തീർന്നതോ മറ്റെന്തെങ്കിലും പ്രശ്‌നമോ കാരണം ബാറ്ററി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള ഷഓമിയുടെ അംഗീകൃത സേവന കേന്ദ്രത്തിൽ നിന്ന് പുതുക്കിയ ബാറ്ററി ലഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ബാറ്ററി റീപ്ലേസ്‌മെന്റ് പ്രോഗ്രാമിന്റെ വിലനിർണയം സ്മാർട് ഫോണിനെ ആശ്രയിച്ചിരിക്കുന്നു എന്നത് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. കമ്പനി പറയുന്നതനുസരിച്ച് ഉപയോക്താക്കളുടെ ഹാൻഡ്‌സെറ്റുകൾ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കുമെന്നാണ്.

ഷഓമി ഉപയോക്താക്കൾക്ക് ഷഓമി സര്‍വീസ് പ്ലസ് ആപ് വഴി ഓൺലൈനായി സേവന കേന്ദ്രം സന്ദർശിക്കാൻ നേരത്തേ ബുക്ക് ചെയ്യാം. പഴയ സ്‌മാർട് ഫോണുകളുള്ള ഉപയോക്താക്കൾക്ക് ബാറ്ററി ലൈഫ്, സ്ലോ ചാർജിങ്, പെട്ടെന്നുള്ള ബാറ്ററി ശതമാനം കുറയൽ തുടങ്ങിയവയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തുകയും കുറഞ്ഞ ചെലവിൽ ബാറ്ററി മാറ്റുകയും ചെയ്യാം.

English Summary: Xiaomi Battery Replacement Programme Introduced in India, Pricing Starts at Rs. 499

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA