ക്യൂബത്തോൺ: കോയമ്പത്തൂർ ശ്രീകൃഷ്ണ കോളജ് ഓഫ് എൻജിയറിങ് വിദ്യാർഥികൾ ഒന്നാമത്

Cubethon
SHARE

കൊച്ചി∙ യുവത്വത്തിന്റെ സാങ്കേതിക ആശയങ്ങൾ മാറ്റുരച്ച ക്യൂബത്തോണിൽ കോയമ്പത്തൂരിൽ നിന്നുള്ള ശ്രീകൃഷ്ണ കോളജ് ഓഫ് എൻജിയറിങ് വിദ്യാർഥികൾ ചാംപ്യൻമാരായി. കാഴ്ച പരിമിതരായ വിദ്യാർഥികൾക്ക് ആധുനികവും ലളിതവുമായി മൽസര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള സാങ്കേതിക സഹായം വികസിപ്പിച്ചതിനാണ് അംഗീകാരം. തെക്കേ ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ നിന്നു ലഭിച്ച 30 ആശയങ്ങളിൽ നിന്നാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 

ശബ്ദസഹായത്തോടെ ചോദ്യങ്ങൾ കേൾക്കാനും ഉത്തരം നൽകാനും കഴിയുന്ന സാങ്കേതിക സംവിധാനമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. വ്യത്യസ്ഥ ശബ്ദസന്ദേശങ്ങളിലൂടെ ചോദ്യങ്ങൾ കേട്ടറിഞ്ഞ് ഉത്തരം നൽകുന്ന സഹായിയായിരുന്നു ഇവരുടെ ആശയം. ഒന്നാം സ്ഥാനം നേടിയ സംഘത്തിന് ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനം ക്യൂബറ്റ സിഇഒ ലവ്ജിൻ ജോൺ ഒന്നര ലക്ഷം രൂപയും അംഗീകാര പത്രവും സമ്മാനിച്ചു. ആശയം പ്രാവർത്തികമാക്കാൻ തുടർ സഹായവും ഉൾപ്പെടുന്നതാണ് ക്യൂബറ്റിന്റെ ക്യൂബത്തോൺ 2022 പദ്ധതി. 

സ്ക്രീനിനു മുന്നിൽ സമയം ചെലവഴിക്കാൻ താൽപര്യപ്പെടുന്ന പുതു തലമുറയെ ആരോഗ്യ ശീലത്തിലേയ്ക്കു നയിക്കാൻ സഹായിക്കുന്ന ഗെയിം കണ്ട്രോൺ അപ്ലിക്കേഷൻ ഒരുക്കിയ തൃശൂർ സഹൃദയ കോളജ് ഓഫ് എൻജിനിയറിങ്ങിനു രണ്ടാം സ്ഥാനവും ആരോഗ്യ രംഗത്തെ സേവനം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ആപ് ഒരുക്കിയ അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിങ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ക്യൂബത്തോൺ 2023 കൂടുതൽ കോളജുകളെ പങ്കെടുപ്പിച്ചു വിശാലമായ രീതിയിൽ നടപ്പാക്കുന്നതിനാണ് തീരുമാനമെന്ന് ലവ്ജിൻ അറിയിച്ചു. 

English Summary: Cubethon – Kerala's biggest Student Hackathon event Winners

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA