ഇന്റർനെറ്റ് നിലച്ചോ? ക്ലൗഡ്ഫ്ലെയർ ചതിച്ചു, പ്രധാന വെബ്‌സൈറ്റുകൾ തകരാറിലായി

internet-
SHARE

കണ്ടെന്റ് ഡെലിവറി നെറ്റ്‌വർക്ക് (സിഡിഎൻ) സേവനമായ ക്ലൗഡ്ഫ്ലെയർ പണിമുടക്കിയതോടെ ജനപ്രിയ വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിലച്ചു. വെള്ളിയാഴ്ചയാണ് സംഭവം. '500 ഇന്റേണൽ സെർവർ എറർ' എന്നാണ് തകരാറിലായ വെബ്സൈറ്റുകളിൽ കാണിച്ചിരുന്നത്. പ്രശ്നം ബാധിച്ച വെബ് അധിഷ്ഠിത സേവനങ്ങളിൽ ഡിസ്കോർഡ്, കാൻവ, നോർഡ്‍‌വിപിഎൻ എന്നിവയും ഉൾപ്പെടുന്നു. 

ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഊക്‌ലയുടെ ഡൗൺഡിറ്റക്ടറിൽ നിന്ന് തകരാറിന്റെ വ്യാപ്തി എത്രയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ ചില ഉപയോക്താക്കൾ പ്രവർത്തനരഹിതമായ സമയം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ക്ലൗഡ്ഫ്ലെയർ തടസ്സം അംഗീകരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തത്.

ക്ലൗഡ്ഫ്ലെയറിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.04 ന് ഒരു ‘നിർണായക പി0 പ്രശ്നം’ റിപ്പോർട്ട് ചെയ്തത്. ഇത് ലോകത്താകാതെ ക്ലൗഡ്ഫ്ലെയർ നെറ്റ്‌വർക്കിനെ തടസ്സപ്പെടുത്തി. ഈ പ്രശ്നം തങ്ങളുടെ നെറ്റ്‌വർക്കിലെ എല്ലാ ഡേറ്റാ പ്ലെയിൻ സേവനങ്ങളെയും ബാധിച്ചുവെന്നും സിഡിഎൻ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളിലും സേവനങ്ങളിലും 500 എററിന് കാരണമായെന്നും കമ്പനി അറിയിച്ചു.

അന്നേ ദിവസം ഉച്ചയ്ക്ക് 12.50ന് തന്നെ പ്രശ്നം പരിഹരിച്ചതായും ക്ലൗഡ്ഫ്ലെയർ വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. കുറച്ച് വെബ്‌സൈറ്റുകളിൽ മാത്രമായി ഒതുങ്ങാതെ ഡിസ്‌കോർഡ്, കാൻവ, നോർഡ്‌വിപിഎൻ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളെ ബാധിച്ച തകരാറിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പരാതിപ്പെട്ടു. ഡൗൺഡിറ്റക്റ്ററിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം മൈൻക്രാഫ്റ്റ്, വലൊറന്റ് എന്നിവയുൾപ്പെടെയുള്ള ഗെയിമുകളുടെ സെർവറുകളും പ്രശ്നം കാരണം പ്രതികരിച്ചില്ല.

പ്രശ്നം ബാധിച്ച വെബ്‌സൈറ്റുകളും സേവനങ്ങളും എല്ലാ ഉപയോക്താക്കൾക്കും തിരികെ ലഭിക്കാൻ കുറച്ച് സമയമെടുത്തെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 മുതൽ സർവീസ് തിരിച്ചെത്തിക്കാൻ സാധിച്ചെന്ന് ഡിസ്കോർഡ് സ്ഥിരീകരിച്ചു.

ക്ലൗഡ്ഫ്ലെയർ സിഡിഎൻ ലോകമെമ്പാടുമുള്ള ധാരാളം വെബ്‌സൈറ്റുകൾക്കും സേവനങ്ങൾക്കും സർവീസ് നൽകുന്നുണ്ട്. വെബ് ടെക്‌നോളജി സർവേ സ്ഥാപനമായ ഡബ്ല്യു3ടെക്‌സിന്റെ റിപ്പോർട്ട് കാണിക്കുന്നത് അകാമൈ, ആമസോൺ ക്ലൗഡ്ഫ്രണ്ട് എന്നിവയുൾപ്പെടെയുള്ള എതിരാളികളെ മറികടന്ന് ആഗോളതലത്തിൽ സിഡിഎൻ വിപണിയിൽ ക്ലൗഡ്ഫ്ലെയർ മുന്നിലാണ് എന്നാണ്.

English Summary: Internet Down? Several Major Websites Went Down in Mass Outage Due to Cloudflare

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA