ഫ്ലിപ്കാർട്ടിൽ നാളെ മുതൽ കുറഞ്ഞ വിലയ്ക്ക് തോംസണ്‍ സ്മാർട് ടിവി വിൽപന

thomson-32-inch-alpha-series-smart
SHARE

ഫ്രഞ്ച് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസണിന്റെ (THOMSON) ഏറ്റവും പുതിയ 32 ഇഞ്ച് ആൽഫ സീരീസ് സ്മാർട് ടിവി (Alpha Series Smart TV ) വിപണിയിലേക്ക്. മികച്ച സ്മാർട് ടിവി സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്ക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തോംസൺ ശ്രമിക്കുന്നത്. 32 ഇഞ്ച് സ്മാർട് ടിവിക്ക് 9,999 രൂപയാണ് വില. പുതിയ സ്മാർട് ടിവി ജൂൺ 26 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങുമ്പോൾ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം അധിക കിഴിവ് ലഭിക്കും.

പുതിയ ആൽഫ സീരീസ് ടിവികൾക്ക് എച്ച്‌ഡി റെഡി, ബെസൽ-ലെസ്, ശക്തമായ സറൗണ്ട് സൗണ്ട് എന്നീ ഫീച്ചറുകളുണ്ട്. ഇതോടൊപ്പം യൂട്യൂബ്, പ്രൈം വിഡിയോ, സോണി ലിവ്, സീ5, ഇറോസ് നൗ തുടങ്ങിയവയുടെ സേവനവും ലഭ്യമാണ്. 30W സ്പീക്കറുകൾ, 512 എംബി റാം, 4 ജിബി റോം എന്നിവ ഉൾപ്പെടുന്നതാണ് തോംസൺ 32 ഇഞ്ച് ആൽഫ സീരീസ് സ്മാര്‍ട് ടിവി. മിറാകാസ്റ്റ്, വൈ–ഫൈ, എച്ച്ഡിഎംഐ, യുഎസ്ബി കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്.

2018 ലാണ് സ്മാർട് ടിവികളുമായി തോംസൺ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയത്. ഏറ്റവും താങ്ങാനാവുന്ന വിലയിൽ മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ്സിൽ ഒന്നാം സ്ഥാനം നിലനിർത്തുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യമെന്ന് തോംസൺ വക്താവ് പറഞ്ഞു.

പുതിയ തോംസൺ ആൽഫ 32 സ്‌മാർട് ടിവി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ഉപഭോക്താക്കൾ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു. അതിനാൽ, ഞങ്ങൾ നോൺ-സ്മാർട് വില വാഗ്ദാനം ചെയ്യുന്നു, ഇത് ഏറ്റവും താങ്ങാനാവുന്ന ഔദ്യോഗിക സ്മാർട് ടിവികളിൽ ഒന്നായിരിക്കും. 2022-ൽ തോംസണിന്റെ മൂന്നാമത്തെ പുതിയ ഉൽപന്ന സമാരംഭമാണിത്, ഈ വർഷം മുഴുവൻ നിരവധി പുതിയ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യാൻ തയാറാണെന്നും എസ്‌പിപിഎൽ സിഇഒ, അവ്‌നീത് സിങ് മർവ പറഞ്ഞു.

English Summary: THOMSON launches 32-inch Alpha Series Smart TV

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS