വൈകിട്ട് 3.40 മുതൽ 4.40 വരെ ‘പരിധിക്ക് പുറത്ത്’; 11,000 രൂപ പിഴ അടച്ച് ബിഎസ്എൻഎൽ

bsnl
SHARE

ഒരു മണിക്കൂർ സേവനം ലഭ്യമാകാത്തതിനെത്തുടർന്ന് ബിഎസ്എൻഎലിന്‌ എതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയ യുവാവിന് അനുകൂലമായ വിധി. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി.സുനിലിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എൻഎൽ നൽകണമെന്നാണ് വിധി. വിധിക്കെതിരെ അപ്പീൽ പോകാതെ നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ കേസ് തീർപ്പാക്കി. 

2019 ഡിസംബർ 23നാണ് സംഭവം. എൽഐസി ഏജന്റായ സുനിൽ തന്റെ ഇടപാടുകാരിൽ ഒരാളെ കാണാൻ അരൂരിലേക്ക് പോകവേ വൈകിട്ട് 3.40 മുതൽ 4.40 വരെ ബിഎസ്എൻഎൽ സേവനം ലഭ്യമായില്ല. ഫോൺ വിളിക്കാൻ കഴിയാതിരുന്നതിനാൽ ഇരുവർക്കും കാണാൻ കഴിഞ്ഞില്ല. കക്ഷി വിദേശത്തേക്കും പോയി. സേവനം ലഭ്യമായപ്പോൾ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് 160 രൂപ പോയി. 

ഇതിനെതിരെ പരാതിയുമായി ചേർത്തല, ആലപ്പുഴ ഓഫിസുകൾ സന്ദർശിച്ചെങ്കിലും അവിടെയും വേണ്ട സേവനം ലഭിച്ചില്ല. മേലുദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സുനിൽ പരാതിയിൽ പറയുന്നു. പിന്നീട് ആലപ്പുഴ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.

English Summary: Out of coverage: BSNL to pay compensation to youth

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS