ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ, 40% ഇളവ്

smartphone-sale-
SHARE

ആമസോണിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. ജൂൺ 28ന് ആരംഭിച്ച ഫാബ് ഫോൺ ഫെസ്റ്റ് വിൽപന ജൂൺ 30 വരെ തുടരും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ്. ടെക്നോ, ഷഓമി, സാംസങ്, ആപ്പിൾ, റിയൽമി, ഐക്യൂ, ഒപ്പോ എന്നിവയുൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.

സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, തിരഞ്ഞെടുത്ത ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ വിവിധ ഡിസ്‌കൗണ്ടുകളും ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫാബ് ഫോൺ ഫെസ്റ്റ് വിൽപനയിൽ ആമസോൺ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നുണ്ട്. ആമസോൺ പ്രൈം അംഗങ്ങൾക്ക് 20,00 രൂപ വരെ സേവിങ്സും ലഭിക്കും. ഇതിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും അധിക 3 മാസത്തെ നോ കോസ്‌റ്റ് ഇഎംഐയും ലഭിക്കും.

ആമസോൺ വിൽപനയിൽ ഐഫോൺ 13 ഹാൻഡ്സെറ്റ് 12 ശതമാനം കിഴിവിൽ 69,900 രൂപയ്ക്ക് വാങ്ങാം. ടെക്നോ സ്പാർക്ക് 8 പ്രോ 28 ശതമാനം കിഴിവിൽ 9,699 രൂപയ്ക്ക് ലഭ്യമാണ്. ടെക്നോ പോപ് 5 എൽടിഇ 27 ശതമാനം കിഴിവിൽ 6,599 രൂപയ്ക്കു വാങ്ങാം. ടെക്നോ സ്പാർക്ക് 8ടി 28 ശതമാനം കിഴിവിൽ 8999 രൂപയ്ക്കും ലഭ്യമാണ്.

റെഡ്മി 9എ സ്‌പോർട് 6899 രൂപയ്ക്ക് വാങ്ങാം. മി11 ലൈറ്റ് എൻഇ 5ജി വിൽക്കുന്നത് 24,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷഓമി 11ടി പ്രോ 39,999 രൂപയ്ക്കും വാങ്ങാം. റെഡ്മി 10എ 1,000 രൂപ കഴിവിൽ 8,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.

സാംസങ് ഗാലക്‌സി എം33 5ജി 14,999 രൂപയാണ് ഓഫര്‍ വില. സാംസങ് ഗാലക്സി എം53 5ജി 26,499 രൂപയ്ക്കും വാങ്ങാം. ഐക്യൂ നിയോ 6 ഫോൺ 5,000 രൂപ കിഴിവോടെ 29,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഐക്യൂ Z5 5ജി 23,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

English Summary: Amazon Fab Phones Fest Sale Is Live Until June 30: Best Deals, Top Offers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS