യുക്രെയ്ൻ–റഷ്യ യുദ്ധത്തോടെ തകർന്ന ലോകസാമ്പത്തിക ക്രമത്തിൽ ക്രിപ്റ്റോ കറൻസിയും നിലയില്ലാക്കയത്തിൽ കിടക്കുകയാണ്. സാധാരണഗതിയിൽ ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളും ആഗോള എണ്ണവിലയുമൊന്നും ക്രിപ്റ്റോ മാർക്കറ്റിനെ സാരമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ മൂല്യം കൂപ്പുകുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൻഎഫ്ടി (നോൺ–ഫൻജിബിൾ ടോക്കൺ) കലാരൂപങ്ങളുടെ വിപണി സജീവമായി നിൽക്കുമ്പോഴാണ് ഇതു സംഭവിച്ചതെന്നത് ഒട്ടേറെ കലാകാരന്മാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എൻഎഫ്ടി കലാരൂപങ്ങൾ എതേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത്. മാർക്കറ്റ് പ്ലേസ് എന്നാണ് ഈ വിപണി അറിയപ്പെടുന്നത്. എങ്ങനെ എൻഎഫ്ടിയിൽനിന്ന് പണമുണ്ടാക്കാം? ക്രിപ്റ്റോ കറൻസിയുടെ തകർച്ച താൽക്കാലിക പ്രതിഭാസമാണോ? എൻഎഫ്ടി വിപണിയുടെ ഭാവി എന്താണ്? കലാകാരന്റെ അവിടത്തെ സ്ഥാനമെവിടെയാണ്? ലോകമാകെ എൻഎഫ്ടി ശൈശവദശയിൽ നിൽക്കുമ്പോൾ കലാകാരന് അതിലുള്ള സാധ്യതയും വെല്ലുവിളിയും വിസ്മയിപ്പിക്കുന്നതാണെന്നു വിലയിരുത്തുന്നു പ്രശസ്ത ചിത്രകാരനും എൻഎഫ്ടി ക്യുറേറ്ററുമായ ഉണ്ണിക്കൃഷ്ണ എം.ദാമോദരൻ. എൻഎഫ്ടി ലോകത്തെ അവഗണിച്ച് ഒരു കലാകാരന് ഇനി മുന്നോട്ടു പോകാനാകില്ലെന്ന് അദ്ദേഹം പറയുന്നു. ഭാവിയിലെ കറൻസി ക്രിപ്റ്റോ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. കലാകാരൻ ആ യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആദ്യമായി ക്യുറേറ്റ് ചെയ്യപ്പെട്ട എൻഎഫ്ടി എക്സിബിഷനായ ഉട്ടോപ്യൻ ഡിസ്ടോപ്യയുടെ ഭാഗമായി കൊച്ചിയിലെത്തിയ ഉണ്ണിക്കൃഷ്ണ എം.ദാമോദരൻ എൻഎഫ്ടി വിപണിയെക്കുറിച്ച് മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.
HIGHLIGHTS
- കലാകാരന്മാർക്ക് പണസമ്പാദനത്തിന്റെ പുതിയ മാർഗമാവുകയാണോ എൻഎഫ്ടി?
- എന്താണ് എൻഎഫ്ടി, എങ്ങനെയാണു പ്രവർത്തനം, എന്തെല്ലാമാണ് സാധ്യതകൾ?