ADVERTISEMENT

ഏറ്റവും മികച്ച ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്ട് ലോഞ്ചുകളുമായി ആമസോൺ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫർ സെയിൽ (Amazon Prime Day 2022) ജൂലൈ 23-24 തീയതികളിൽ നടക്കും. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. ചില സ്മാർട് ഫോൺ ഡീലുകളും മറ്റ് വിശദാംശങ്ങളും ആമസോൺ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 40 മുതൽ 80 ശതമാനം വരെ വിലക്കുറവിലാണ് ഉൽപന്നങ്ങൾ വിൽക്കുക. സ്മാർട് ടിവികൾക്ക് 70 ശതമാനം വരെയും ഫാഷൻ ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെയും ഇളവ് നൽകുന്നുണ്ട്.

ഡിസ്കൗണ്ടിനൊപ്പം മറ്റ് ഓഫറുകളും

ആപ്പിൾ, സാംസങ്, വൺപ്ലസ്, ഷഓമി, ഐക്യൂ, റിയൽമി ( OnePlus, Xiaomi, iQOO, realme) എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകളിൽ പ്രത്യേകം ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിന്റെ സ്വന്തം കിൻഡിൽ സീരീസ് ഇ-റീഡറുകൾ, ആമസോൺ എക്കോ സീരീസ് സ്മാർട് സ്പീക്കറുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് ചില പ്രീമിയം ഫോണുകൾക്ക് 20,000 രൂപ വരെ കിഴിവും 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കും. മൊബൈൽ, അനുബന്ധ ഉൽപന്നങ്ങൾക്ക് 40 ശതമാനം വരെ ഇളവാണ് നൽകുന്നത്. ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ വീണ്ടും വില കുറയും. ഇതോടെ ചില ഫോണുകൾ പകുതി വിലയ്ക്ക് വരെ ലഭിക്കും.

കൂടുതൽ വിവരങ്ങൾ അറിയാൻ

15,000 രൂപ വരെ കിഴിവിൽ വൺപ്ലസ് 9 സീരീസ്

വൺപ്ലസ് 9 സീരീസ് 5ജി ഹാൻഡ്സെറ്റുകൾക്ക് 15,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ബാങ്ക് കാർഡ് കൂടി ഉപയോഗിച്ചാൽ 37,999 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയിൽ ഈ വർഷം ആദ്യം അവതരിപ്പിച്ച വൺപ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോൾ കൂപ്പണുകളിൽ 4,000 രൂപ വരെയും എക്സ്ചേഞ്ചിൽ 7,000 രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ലഭ്യമാകും. വൺപ്ലസ് 10ആർ 34,999 രൂപയ്ക്കും വാങ്ങാം.

ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് ഹാൻഡ്സെറ്റുകൾക്കും 20,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്.

റെഡ്മി നോട്ട് 10 സീരീസ് 10,999 രൂപയ്ക്കാണ് വില്‍ക്കുക. റെഡ്മി നോട്ട് 10 ടി 5ജി, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ് തുടങ്ങിയ മറ്റ് ഫോണുകളും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്.

149 രൂപയിൽ തുടങ്ങുന്ന ഹെഡ്‌സെറ്റുകൾ, 499 രൂപയിൽ ആരംഭിക്കുന്ന പവർ ബാങ്കുകൾ, 99 രൂപയിൽ തുടങ്ങുന്ന മൊബൈൽ കെയ്‌സുകളും കവറുകളും, യഥാക്രമം 49 രൂപയിൽ ആരംഭിക്കുന്ന കേബിളുകളും 139 രൂപയിൽ  ചാർജറുകളും‌ പ്രൈം ഡേ വിൽപനയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആമസോൺ എക്കോ സ്മാർട് സ്പീക്കറുകൾക്കും സ്മാർട് ഡിസ്‌പ്ലേകൾക്കും 55 ശതമാനം വരെ കിഴിവിലും ലഭിക്കും.

English Summary: Amazon Prime Day 2022 sale to begin on July 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com