ADVERTISEMENT

‘ലക്ഷ്വറി അക്കോസ്റ്റിക്’ സ്പീക്കറുകളുടെ വിജയത്തിന് ശേഷം ഏറെ കാത്തിരുന്ന 'മാഗ്നിഫിക്' ടിവികളും  അവതരിപ്പിച്ച്  പ്രീമിയം ജാപ്പനീസ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ ഐവ. മികച്ച കാഴ്ച, ശബ്ദം, അനുഭവം എന്നിവ പ്രധാനം ചെയ്യുന്ന മുൻനിര ഫീച്ചുകളുമായാണ് മാഗ്നിഫിക് എത്തുന്നത്. ‌

ഏറ്റവും പുതിയ കൂട്ടിച്ചേർക്കലിലൂടെ, ഐവ അതിന്റെ പ്രതിബദ്ധതയും ആഗോള കാഴ്ചപ്പാടും ശക്തിപ്പെടുത്തുകയാണ്. അസാധാരണ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ഉപഭോക്താക്കൾക്ക് നൽകുന്ന 'മോർ ഫോർ ലെസ്' എന്ന കമ്പനിയുടെ വിഷന്റെ ഭാഗമാണ് പുതിയ ടെലിവിഷൻ റേഞ്ച് എത്തിയിരിക്കുന്നത്.  ആൻഡ്രോയ്ഡ് 11ൽ പ്രവർത്തിക്കുന്ന മാഗ്നിഫിക് ടിവികളുടേത് എഐ കോർ 4 പ്രോസസറാണ്. 29,990 മുതൽ 1,39,990 രൂപ വരെ വില വരുന്ന ഫുള്ളി ലോഡഡ് 32 ഇഞ്ച്, 43 ഇഞ്ച് (എഫ്എച്ച്ഡി & യുഎച്ച്ഡി), 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് (4കെ യുഎച്ച്ഡി) ടിവികളാണ് മാഗ്നിഫിക് റേഞ്ചിൽ ഉൾപ്പെടുന്നത്.

ഈ ശ്രേണിയിലെ 55, 65 ഇഞ്ച് മോഡലുകൾ മികച്ച ഓഡിയോ അനുഭവം ഉറപ്പുവരുത്തുന്നതിനായി ഇൻ-ബിൽറ്റ് സൗണ്ട് ബാറുമായാണ് എത്തുന്നത്. ഏറ്റവും ഒപ്റ്റിമൽ ഓഡിയോ മുൻഗണന നൽകുന്നതിന് ഐവ ഒഥന്റിക് സിഗ്നേച്ചർ സൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്  സൗണ്ട് ബാർ ഡിസൈൺ ചെയ്തിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റ് ടിവികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച സൗണ്ട് ഔട്ട്പുട്ട് ഐവ വാഗ്ദാനം ചെയ്യുന്നു. 

ആൻഡ്രോയ്ഡ് 11ൽ പ്രവർത്തിക്കുന്ന മാഗ്നിഫിക് ടിവികളിൽ ഇൻ-ബിൽറ്റ് ഗൂഗിൾ അസിസ്റ്റന്റുമുണ്ട്. ആൻഡ്രോയിഡ് ടിവികൾക്കൊപ്പം ഉപയോക്താവിന്റെ പ്രിയപ്പെട്ട ഉള്ളടക്കം വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുന്നവിധം എപ്പോഴും മുൻനിര മുതൽ മധ്യഭാഗത്തുമായി ക്രമീകരിച്ചിരിക്കുന്നു.

മാഗ്നിഫിക് സീരീസിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റ ടെക് വിഷൻ ഉപയോഗിച്ച്, വെർട്ടിക്കൽ അരെ ഡിസ്പ്ലേ, എഐ ക്വാഡ് കോർ പ്രോസസർ, 1.07 ബില്യൺ നിറങ്ങൾ, 350 നിറ്റ്സ് ബ്രൈറ്റ്നസ് തുടങ്ങിയവയിലൂടെ പിക്ചർ ക്വാളിറ്റിയിൽ പുതിയ നിലവാരം അവതരിപ്പിക്കുകയാണ് ഐവ. ലൈഫ് ലൈക് പിക്ചർ ക്വാളിറ്റി ഐവയുടെ ആംഫിതിയേറ്റർ വ്യൂ സാങ്കേതികവിദ്യയുമായി ഒന്നിക്കുമ്പോൾ, ശരിക്കും ഗംഭീരമായ ഒരു ഓഡിയോ-വിഷ്വൽ അനുഭവം നൽകുന്നു.

Aiwa-TV-MD

 

പ്രത്യേകം രൂപകല്പന ചെയ്ത ബ്ലാക്ക് റിഫ്ലക്റ്റ് സാങ്കേതികവിദ്യയുള്ള പ്രൊട്ടക്റ്റീവ് ഫിലിമുമായാണ് ഐവ ടിവികൾ എത്തുന്നത്. പ്രത്യേകിച്ച് ഹാനികരമായ വികിരണങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ആന്റി-ഗ്ലെയർ സാങ്കേതികവിദ്യ സ്ക്രീനിൽ നിന്നുള്ള പ്രതിഫലനം കുറയ്ക്കുകയും കണ്ണുകളിലെ അസ്വസ്ഥത ലഘൂകരിക്കുകയും ചെയ്യുന്നു. കൂടാതെ, കമ്പനിയുടെ എംഇഎംസി (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) ഫാസ്റ്റ് മോഷൻ ഫ്രെയിമുകളിലും ചിത്രങ്ങൾ വ്യക്തവും കൃത്യവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.

 

English Summary:  Aiwa unveils smart TV series 'Magnifiq' in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com